ഓണ്‍ലൈന്‍ പണമിടപാടുകള്‍ (Online money transfer) സജീവമാകുന്ന കാലമാണിത്. അതുകൊണ്ട് തന്നെ ഒരു രൂപ ഇടപാടിന് പോലും ഡിജിറ്റല്‍ പേയ്‌മെന്‍റ് (Digital payment in india) സംവിധാനങ്ങളെ ആശ്രയിക്കുന്നത് സ്വാഭാവികമായി വരുകയാണ്. ഇലക്‌ട്രോണിക് ഡിവൈസ് വഴി പണം അടയ്ക്കാനും കൈമാറാനുമുള്ള സംവിധാനമാണ് വലിയ ജനപ്രീതിയുള്ള ഓൺലൈൻ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമായ ഗൂഗിളിന്‍റെ ജി പേ (Google pay).
പണം കൈമാറ്റം ചെയ്യുന്ന പ്രക്രിയ ലളിതമായതുകൊണ്ടും ബാങ്കിനെ നേരിട്ട് ആശ്രയിക്കേണ്ടത് ഇല്ലാത്തതുകൊണ്ടും തന്നെ ഒട്ടും ആശങ്ക ഈ മണി ട്രാന്‍സ്‌ഫറിന്‍റെ കാര്യത്തില്‍ വേണ്ടായെന്നതാണ് ഗുണം. ഗൂഗിള്‍ പേ ഉപയോഗിച്ച് നിങ്ങൾക്ക് ഒന്നിലധികമുള്ള സ്വന്തം അക്കൗണ്ടുകൾ ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. നമുക്ക് രണ്ടോ മൂന്നോ ഗൂഗിള്‍ പേ അക്കൗണ്ട് ഉണ്ടെങ്കില്‍ ഈ ബാങ്കുകളിലേക്ക് പണം (How To Self Transfer In Google Pay) മാറ്റാനാവും.
ഗൂഗിൾ പേ ഉപയോഗിച്ച് സെല്‍ഫ് ട്രാന്‍സ്‌ഫര്‍ ചെയ്യുന്നത് എങ്ങനെ ?
- ആദ്യം ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ തുറക്കുക.
- ഗൂഗിള്‍ പേയുടെ ഹോം പേജ് നോക്കുക. അതില്‍ ആറാമതായി സെല്‍ഫ് ട്രാന്‍സ്‌ഫര്‍ ഐക്കണ്‍ കാണാം.
- സെല്‍ഫ് ട്രാൻസ്‌ഫർ ഐക്കൺ ക്ലിക്ക് ചെയ്യുക.
- ഇപ്പോള്‍ പണം അയക്കാനും സ്വീകരിക്കാനുമുള്ള നിങ്ങളുടെ ആകെയുള്ള അക്കൗണ്ടുകളുടെ ഓപ്‌ഷന്‍ കാണാന്‍ കഴിയും.
- ആദ്യം പണം ട്രാൻസ്‌ഫർ ചെയ്യാന്‍ വേണ്ടിയുള്ള ഒരു അക്കൗണ്ട് സെലക്‌ട് ചെയ്യുക. പുറമെ, ഏത് അക്കൗണ്ടിലേക്കാണോ പണം അയക്കാന്‍ ഉദ്ദേശിച്ചത് ആ അക്കൗണ്ടും സെലക്‌ട് ചെയ്യുക.
- ട്രാൻസ്‌ഫര്‍ ചെയ്യേണ്ട തുക എത്രയാണെന്ന് രേഖപ്പെടുത്തുക.
- അയയ്‌ക്കുന്ന പണത്തിന്‍റെ താഴെ എന്തിന് വേണ്ടിയാണ് സെല്‍ഫ് ട്രാന്‍സ്‌ഫര്‍ ചെയ്‌തതെന്നും മറ്റും രേഖപ്പെടുത്താനും ഓപ്‌ഷനുണ്ട്.
- ഇത്രയും ഘട്ടം പൂര്‍ത്തിയായാല്‍ പണം അയക്കാന്‍ വേണ്ടി ക്ലിക്ക് ചെയ്യാവുന്നതാണ്.