ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ് ബി ഐ) നിരവധി തൊഴിലവസരങ്ങൾ. 2023 ലെ അപ്രന്‍റീസ് റിക്രൂട്ട്മെന്‍റിനുള്ള വിജ്ഞാപനം എസ് ബി ഐ പുറത്തിറക്കി. ക്ലാർക്ക്, പ്രൊബേഷനറി ഓഫിസർ എന്നീ തസ്തികകളിലേക്ക് നടത്തുന്ന നിയമനത്തിന്‍റെ രജിസ്ട്രേഷൻ സെപ്‌റ്റംബര്‍ 1-ന് തുടങ്ങി 21-ന് അവസാനിക്കും.
ആകെ 6160 ഒഴിവുകളാണുള്ളത്. കേരളത്തിൽ മാത്രം 424 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ എസ് ബി ഐയുടെ ഔദ്യോഗിക സൈറ്റായ sbi.co.in വഴി അപേക്ഷിക്കണം. ഉദ്യോഗാർഥികൾക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
എങ്ങനെ അപേക്ഷിക്കാം ?
പ്രധാന തീയതികൾ
- അപേക്ഷിച്ച് തുടങ്ങാവുന്ന തീയതി: സെപ്റ്റംബർ 1, 2023
- അപേക്ഷ നൽകേണ്ട അവസാന തീയതി: സെപ്റ്റംബർ 21, 2023
- ഓൺലൈൻ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 21, 2023
- എഴുത്തുപരീക്ഷ: ഒക്ടോബർ/ നവംബർ 2023
യോഗ്യത : ഉദ്യോഗാർഥികൾ അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബിരുദം നേടിയവരാകണം.
പ്രായം: 20 നും 28 നും ഇടയിൽ.
തിരഞ്ഞെടുപ്പ് പ്രക്രിയ
ഓൺലൈൻ എഴുത്തുപരീക്ഷയും പ്രാദേശിക ഭാഷാ പരീക്ഷയും ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. 60മിനിട്ട് ദൈർഘ്യവും 100 ചോദ്യങ്ങളുമുള്ള എഴുത്തുപരീക്ഷയിൽ പരമാവധി മാർക്ക് 100 ആണ്. ജനറൽ ഇംഗ്ലീഷ് പരീക്ഷ ഒഴികെ, മറ്റ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ 13 പ്രാദേശിക ഭാഷകളിൽ നൽകും. ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായിരിക്കും ചോദ്യ പേപ്പറുകൾ പ്രസിദ്ധീകരിക്കുക. പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഒരു വർഷം ട്രെയിനിംഗ് നൽകിയശേഷം നിയമനം നടത്തും. ട്രെയിനിംഗ് കാലയളവിൽ 15000 രൂപ സ്റ്റൈപ്പൻഡ് ആയി ലഭിക്കും.
അപേക്ഷാ ഫീസ് :
ജനറൽ/ ഒബിസി/ ഇഡബ്ല്യുഎസ് വിഭാഗത്തിന്- ₹300/-
SC/ST/PwBD വിഭാഗം ഉദ്യോഗാർഥികൾ ഫീസ് അടയ്‌ക്കേണ്ടതില്ല.