ഷിംല:ഹിമാചൽ പ്രദേശിലെ ഷിംലയിൽ വൻ തീ പിടിത്തം. കുന്നിൻ പ്രദേശത്തുള്ള വീടുകൾക്കാണ് തീപിടിച്ചത്. തീപിടിത്തം ഗ്യാസ് ചോർന്നത് മൂലമാണ് സംഭവിച്ചതെന്ന് നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്ത് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. കോടികളുടെ നഷ്ടം പ്രദേശത്ത് ഉണ്ടായതായാണ് പ്രാഥമിക നിഗമനം.
ഷിംലയിൽ വീടുകൾക്ക് തീ പിടിച്ചു; കോടികളുടെ നഷ്ടം ഉണ്ടായതായി നിഗമനം
സംഭവ സ്ഥലത്ത് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. കോടികളുടെ നഷ്ടം പ്രദേശത്ത് ഉണ്ടായതായാണ് പ്രാഥമിക നിഗമനം.
ഷിംലയിൽ നിരവധി വീടുകൾക്ക് തീ പിടിച്ചു; കോടികളുടെ നഷ്ടം ഉണ്ടായതായി നിഗമനം
ദുരിതബാധിതർക്ക് പുതപ്പ്, ഗ്യാസ് സിലിണ്ടറുകൾ എന്നിവ കൂടാതെ 60,000 രൂപയും അടിയന്തര നഷ്ട പരിഹാരമായി നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ദുരിതബാധിതരെ അടുത്തുള്ള പ്രദേശങ്ങളിലേക്ക് മാറ്റി പാർപ്പിച്ചതായി എഎസ്പി പ്രവീൺ താക്കൂർ പറഞ്ഞു.