ന്യൂഡല്‍ഹി:2019ലെ വിവര സുരക്ഷ ബില്‍ (Data Protection Bill) ചര്‍ച്ച ചെയ്യുന്നതിനായി സംയുക്ത പാർലമെന്‍ററി സമിതി (House panel to adopt report) ഇന്ന് യോഗം ചേരും (നവംബര്‍ 22, 2021). ബിജെപി എംപി പിപി ചൗധരിയുടെ നേതൃത്വത്തിലാണ് യോഗം (Central Ministry of India). കരട് റിപ്പോർട്ടിന്‍റെ അവതരണവും അംഗീകാരവും നേടിയേക്കും.
പൗരന്മാരുടെ വിവരങ്ങളും സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച സുപ്രധാനമായ ബില്ലിന് കേന്ദ്ര മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. 2017ല്‍ സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ബില്ല് തയ്യാറാക്കിയത്. ബില്ലിന്‍റെ കരട് റിപ്പോർട്ട് പരിഗണിക്കുന്നതിനായി നവംബർ 12ന് ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു.