പറ്റ്‌ന :ബിഹാര്‍ ഐജിയുടെ സര്‍വീസ് തോക്കും തിരകളും മോഷ്‌ടിച്ചതിന് വീട്ടുജോലിക്കാരന്‍ അറസ്‌റ്റില്‍. ഐജിയുടെ കിടപ്പുമുറി വൃത്തിയാക്കുന്നതിനിടെയാണ് തോക്കും തിരകളും സൂരജ് കുമാര്‍ എന്നയാള്‍ കവര്‍ന്നത്. പുതിയ മൊബൈല്‍ ഫോണ്‍വാങ്ങാന്‍ വേണ്ടി പണത്തിനായാണ് തോക്ക് മോഷ്‌ടിച്ചതെന്നും സുഹൃത്തിനാണ് തോക്കും തിരകളും വിറ്റതെന്നും ചോദ്യം ചെയ്യലില്‍ സൂരജ് കുമാര്‍ സമ്മതിച്ചെന്ന് ഐജി വികാസ് വൈഭവ് ഇടിവി ഭാരതിനോട് പറഞ്ഞു.
മൊബൈല്‍ വാങ്ങാന്‍ ഐജിയുടെ സര്‍വീസ് തോക്ക് മോഷ്‌ടിച്ച് വിറ്റു ; ഒടുവില്‍ പിടിയില്‍ - ബീഹാര്‍ വാര്‍ത്തകള്‍
ഐജി വികാസ് വൈഭവിന്‍റെ സര്‍വീസ് തോക്കാണ് അദ്ദേഹത്തിന്‍റെ വീട്ടുജോലിക്കാരന്‍ മോഷ്‌ടിച്ചത്
മൊബൈല്‍ ഫോണ്‍ വാങ്ങാനുള്ള പണത്തിനായി ഐജിയുടെ സര്‍വീസ് തോക്ക് മോഷ്‌ടിച്ച് വീട്ട് ജോലിക്കാരന്‍
വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സൂരജ് കുമാറാണ് മോഷ്‌ടാവ് എന്ന കാര്യം തിരിച്ചറിഞ്ഞത്. പറ്റ്നയില്‍തന്നെ താമസിക്കുന്ന സുമിത്ത് എന്ന സുഹൃത്തിനാണ് തോക്ക് വിറ്റത്. ഇതിനൊപ്പം 25 തിരകളുമാണ് മോഷ്‌ടിക്കപ്പെട്ടത്.