മുംബൈ:നഗരത്തിലെ കനത്ത മഴയെ തുടർന്ന് മുംബൈ മലാഡ് വെസ്റ്റ് പ്രദേശത്ത് കെട്ടിടം തകർന്ന് ഒമ്പത് പേർ മരിച്ചു. അപകടത്തിൽ 8 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ മലാഡ് വെസ്റ്റിലെ ചേരിയിലാണ് കെട്ടിടം തകർന്നത്. കെട്ടിടത്തിലുണ്ടായിരുന്ന അഞ്ച് പേരെ രക്ഷിച്ചിരുന്നു. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തെരച്ചിൽ തുടരുകയാണ്.
മുംബൈയിൽ കെട്ടിടം തകർന്ന് ഒൻപത് മരണം - മുംബൈയിൽ കനത്ത മഴ വാർത്ത
കനത്ത മഴയെ തുടര്‍ന്നാണ് അപകടം. കൂടുതല്‍ പേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് സൂചന
തകർന്ന കെട്ടിടത്തിന് സമീപത്തുള്ള മറ്റ് മൂന്ന് കെട്ടിടങ്ങളും അപകടകരമായ അവസ്ഥയിലാണെന്ന് കണ്ടെത്തിയതായി ബിഎംസി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന താമസക്കാരെ സ്ഥലത്തുനിന്നും മാറ്റിയിട്ടുണ്ട്.
Also Read:5ജി വിവാദം : വിശദീകരണവുമായി നടി ജൂഹി ചൗള
കനത്ത മഴയാണ് മുംബൈ നഗരത്തിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കനത്ത മഴയിൽ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. മുംബൈ സാന്‍റാക്രൂസിൽ ബുധനാഴ്‌ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ 164.8 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ കൊളാബയിൽ 32.2 മില്ലീമീറ്റർ മഴ ലഭിച്ചുവെന്ന് ഐഎംഡി റിപ്പോർട്ട് ചെയ്‌തു. അടുത്ത നാല് ദിവസത്തേക്ക് മഹാരാഷ്ട്രയിലെ മുംബൈ, പൽഘർ, താനെ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.