അമരാവതി:കമ്മലുകൾ മോഷ്ടിക്കാനായി വൃദ്ധയെ ക്രൂരമായി മർദിച്ച ശേഷം പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ തലക്കടിച്ച് കൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പുങ്കാനൂർ മണ്ഡലത്തിലെ അപ്പഗനിപള്ളിയിലാണ് സംഭവം. ഗുരുമൂര്‍ത്തി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പീഡന ശ്രമം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ ഗുരുവിനെ നാട്ടുകാര്‍ സംഘടിച്ചെത്തി മരത്തില്‍ കെട്ടിയിട്ടു. എന്നിട്ട് സംഘം ചേര്‍ന്ന് മര്‍ദിച്ചു. ഇതിനിടയില്‍ ചിലര്‍ ഗുരുവിന്‍റെ ലിംഗം ഛേദിച്ചെടുത്തു.
വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ലിംഗം ഛേദിച്ച് തലക്കടിച്ച് കൊന്നു - woman
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പുങ്കാനൂർ മണ്ഡലത്തിലെ അപ്പഗനിപള്ളിയിലാണ് സംഭവം.
നാടകീയം; വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ തലക്കടിച്ച് കൊലപ്പെടുത്തി
പീഡിപ്പിക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കണമെന്ന് നാട്ടുകാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഗുരുമൂര്‍ത്തിയെ കൊന്നവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം പരിക്കേറ്റ വൃദ്ധയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Last Updated : May 28, 2021, 10:29 PM IST