മേടം
ഒരിക്കൽ സൂര്യൻമേടം രാശിയിൽപ്രവേശിച്ചുകഴിഞ്ഞാൽ നിങ്ങളുടെആത്മവിശ്വാസം വർദ്ധിക്കും. എന്നാൽ, അതിനൊരു മറുവശവുമുണ്ട്. ഈ സമയത്ത്, നിങ്ങളുടെ കോപവും വർദ്ധിച്ചേക്കാം. എന്തായാലും അഹങ്കാരം ഒഴിവാക്കാൻശ്രമിക്കുക. നിങ്ങളുടെ നിക്ഷേപങ്ങളെക്കുറിച്ച് ബദ്ധപ്പാടുകൾ അരുത്. നിങ്ങൾക്ക് ചില നേത്ര പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.
പ്രതിവിധി: ദിവസവും നിങ്ങളുടെ പിതാവിൽനിന്ന് അനുഗ്രഹംവാങ്ങുക.
ഇടവം
ഒരിക്കൽ സൂര്യൻമേടം രാശിയിൽ പ്രവേശിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ചിലവുകൾ വർദ്ധിച്ചേക്കാം. ഈ സമയത്ത്, നിങ്ങളുടെ ജോലിയിൽനിന്ന് ഒരുഇടവേള എടുക്കാൻ ശ്രമിച്ചുനോക്കാവുന്നതാണ്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ജോലികൾ ശ്രദ്ധാപൂർവ്വം ചെയ്യേണ്ടിയിരിക്കുന്നു.
പ്രതിവിധി: സൂര്യദേവന് അർഘ്യങ്ങൾ അർപ്പിക്കുക.
മിഥുനം
സൂര്യൻ മേടത്തിൽ പ്രവേശിക്കുന്നത് മിഥുനം രാശിക്കാർക്ക് ഒരുനല്ല അടയാളമാണ്. അവർക്ക് പ്രമുഖ വ്യക്തികളുമായി പരിചയപ്പെടാൻ കഴിഞ്ഞേക്കാം. ആശയവിനിമയത്തിനുള്ള അവരുടെ കഴിവുകൾ ഈ സമയത്ത മെച്ചപ്പെട്ടേക്കാം. മാത്രമല്ല, ഒരു പുതിയ പ്രൊജക്ടിനുവേണ്ടിയുള്ള ഒരു രൂപരേഖയും അവർ തയ്യാറാക്കിയേക്കാം.
പ്രതിവിധി: - ആദിത്യ ഹൃദ്യസ്ത്രോത്രം ചൊല്ലുക
കർക്കിടകം
സൂര്യൻ മേടംരാശിയിലേക്ക് പ്രവേശിക്കുമ്പോൾ കർക്കിടകം രാശിക്കാർക്ക് സമയം വലിച്ചു നീട്ടിയതുപോലെ കാണപ്പെടാം. എന്നിരുന്നാലും, അവരുടെ ബിസിനസിൽ പുരോഗതി കാണും. ഭൂമി, മറ്റ് വസ്തുവകകൾ എന്നിവയുടെ പ്രശ്നങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുക.
പ്രതിവിധി: - ദിവസവും സൂര്യാഷ്ടകം ചൊല്ലുക
ചിങ്ങം
സൂര്യൻ മേടംരാശിയിൽ പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങള്‍ അനുഭവപ്പെട്ടേക്കാം. ഈ കാലയളവിൽ, അധികസമയവും നിങ്ങൾ ഭാഗ്യത്തെ ആശ്രയിച്ചുകൊണ്ടിരിക്കും. അതേസമയം, കഠിനാധ്വാനം ചെയ്യാനാണ് നിങ്ങൾ ഉപദേശിക്കപ്പെടുന്നത്. യാത്ര ചെയ്യുമ്പോൾ പ്രത്യേകം കരുതൽവേണം.
പ്രതിവിധി: സൂര്യദേവന് നിത്യവും അർഘ്യങ്ങൾ അർപ്പിക്കുക.
കന്നി
സൂര്യൻ മേടംരാശിയിൽ പ്രവേശിച്ചതിനുശേഷം ഒരു മാസത്തേക്ക് കന്നി രാശിക്കാർ വളരെ ജാഗ്രത പാലിക്കണം. ഈ കാലഘട്ടത്തിൽ അവർ വാഹനങ്ങൾ വളരെ ശ്രദ്ധാപൂർവ്വം ഉപയോഗിക്കണം. അതുപോലെ, ഈ സമയത്ത് അവരുടെ ശ്വശുരന്മാരുമായി തർക്കങ്ങളിൽ ഏർപ്പെടാൻസാധ്യതയുണ്ട്. കൂടാതെ, പണം സമ്പാദിക്കാൻ വേണ്ടി അവർ ഒരുപ്രധാന പദ്ധതിയില്‍ പ്രവർത്തിക്കും.
പ്രതിവിധി: ദിവസേന ഒരു മാല (108 പ്രാവശ്യം) ഗായത്രി മന്ത്രംജപിക്കുക.