കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഫെബ്രുവരി 12 ഞായർ 2023)

ഇന്നത്തെ ജ്യോതിഷഫലം...

Horoscope today  Horoscope  Horoscope prediction  astro  astrology prediction  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷഫലം  ജ്യോതിഷഫലം  രാശിഫലം
നിങ്ങളുടെ ഇന്ന്

By

Published : Feb 12, 2023, 6:55 AM IST

ചിങ്ങം:ഇന്ന് നിങ്ങള്‍ നല്ല ആരോഗ്യം കൈവരിക്കുകയും, സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും നല്ലതും ക്രിയാത്മകവുമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി മനോഹരമായ ഒരു സ്ഥലത്തേക്ക് പോകുവാനും അവിടെ താമസിക്കാനും കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നിങ്ങളുടെ അഭിവൃദ്ധിയിൽ നിന്ന് പ്രയോജനം നേടും.

കന്നി: ആരോടും മധുരമായി സംസാരിക്കാൻ നിങ്ങള്‍ക്ക് കഴിയും. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിങ്ങളെ സ്നേഹിക്കും. പ്രിയപ്പെട്ടവരുമായുള്ള നിമിഷങ്ങൾ നിങ്ങൾ ആസ്വദിക്കും.

തുലാം: സർഗാത്മകതയുടെയും കലാപരമായ നിങ്ങളുടെ ചാതുര്യത്തിന്‍റെയും കാര്യത്തിൽ, ഇന്ന് ഒരു മികച്ച ദിവസമായിരിക്കും. മാനസികമായും ശാരീരികമായും ഇന്ന് നിങ്ങൾക്ക് കൂടുതല്‍ കരുത്തുണ്ടാകും.

വൃശ്ചികം: ഒരു ശസ്ത്രക്രിയക്ക് വിധേയമാകാനുള്ള സാധ്യത ഇന്ന് നിങ്ങൾക്ക് തള്ളിക്കളയാനാവില്ല. ഒരു പതര്‍ച്ചയ്ക്ക് സാധ്യതയുള്ളതിനാൽ നിങ്ങളുടെ വാക്കുകൾ അനുസരിക്കുക. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് അത്ര നല്ലതായിരിക്കില്ല. പ്രശ്‌നങ്ങൾ നിങ്ങളെ വേട്ടയാടും. പ്രിയപ്പെട്ടവര്‍ക്ക് നിങ്ങളോട് തെറ്റിദ്ധാരണകൾ രൂപപ്പെട്ടേക്കാം.

ധനു: ഇന്ന് സമ്പത്തും സുഖാനുഭവങ്ങളും ഒരുപോലെ കൈവരും. സാമ്പത്തികമേഖലയിലും, സമൂഹത്തിലും, കുടുംബത്തിലും ഭാഗ്യം ഇന്ന് നിങ്ങളോടൊപ്പമുണ്ടാകും. പൊതുവില്‍, ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമാണ്. ബിസിനസ്സില്‍ ലാഭം വര്‍ധിക്കും. പ്രിയപ്പെട്ടവരുമായി ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് യാത്ര പോകും. കമിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ കണ്ടുമുട്ടാനുള്ള സുവര്‍ണാവസരവും ഇന്ന് ഉണ്ടായേക്കും.

മകരം:കുടുംബത്തിന്‍റെയും മക്കളുടേയും കാര്യത്തില്‍ സംതൃപ്‌തിയും സന്തോഷവും നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുള്ള ആകസ്‌മിക കൂടിക്കാഴ്‌ചകള്‍ മനസ്സിന് സന്തോഷം പകരും. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ക്കുവേണ്ടി യാത്ര ചെയ്യേണ്ടി വന്നേക്കും. ആ യാത്ര അനുകൂലവും ലാഭകരവുമാകും. ബിസിനസ്സ് രംഗത്ത് അല്ലെങ്കില്‍ തൊഴില്‍ മേഖലയില്‍ നിങ്ങളുടെ പദവിയും അന്തസ്സും ഇതുവഴി ഉയരുകയും ചെയ്യും. മേലധികാരികള്‍ നിങ്ങളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാല്‍ പെട്ടെന്ന് നേരിടാവുന്ന ചതിക്കുഴികളെപ്പറ്റി ജാഗ്രത വേണം.

കുംഭം:എതിരാളികളുമായി ഇന്ന് മത്സരത്തിന് പോകാതിരിക്കുക.ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടാകാം. അശ്രദ്ധ നിങ്ങളെ ബുദ്ധിമുട്ടിക്കാം. എന്നാലും ഇന്ന് മാനസികമായ സന്തോഷം അനുഭവപ്പെടും. മേലധികാരികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക. വിനോദകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. വിദേശത്തുനിന്ന് വാര്‍ത്തകള്‍ വന്നെത്തും.

മീനം:അധാര്‍മ്മിക വൃത്തികളില്‍ ഏര്‍പ്പെടുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. വാക്കും കോപവും നിയന്ത്രിക്കണം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുക. നിയമവിരുദ്ധമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുത്. ചികിത്സാചെലവുകള്‍ക്ക് സാധ്യത. പ്രതികൂലചിന്തകള്‍ നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

മേടം: പങ്കാളിയോടൊപ്പം ഇന്ന് സമയം ചെലവഴിക്കുകയും അവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി സന്തോഷ നിമിഷങ്ങൾ പങ്കുവയ്ക്കും‌. വൈകുന്നേരം പുറത്തുപോവുകയും പുതിയ സൗഹൃദങ്ങൾ സമ്പാദിക്കുകയും ചെയ്യും.

ഇടവം: നിങ്ങളുമായി അടുപ്പമുള്ള ഒരു വ്യക്തിയുമായി വളരെ വൈകാരികമായ ഒരു അനുഭവത്തിനുള്ള സാധ്യതയുണ്ട്. അയാളുമായുള്ള കൂടിക്കാഴ്‌ചയിലുടനീളം നിങ്ങൾ ആ വ്യക്തിയുടെ സ്വാധീനവലയത്തിലായിരിക്കും.

മിഥുനം: ഹൃദയത്തോട് വളരെ ചേർന്നിരിക്കുന്ന കാര്യങ്ങളായിരിക്കും ഇന്ന് നിങ്ങൾ ചെയ്യുന്നത്. ആവശ്യങ്ങളുള്ളവരെ കൈ അയച്ച് സഹായിക്കാൻ നിങ്ങൾ തീരുമാനിക്കും. ഈ മഹനീയമായ മനോഭാവം നിങ്ങൾക്ക് സമൂഹത്തിലുള്ള സ്ഥാനം ഉയർത്തുകയും, ഇത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും.

കര്‍ക്കടകം: നിങ്ങൾക്ക് അഹിതമായ കാര്യങ്ങളെ ഇന്ന് അഭിമുഖീകരിക്കേണ്ടി വരും. ഇതിന്‍റെ ഫലമായി വിഷമമുണ്ടായേക്കാം. എന്തായാലും പ്രാഗത്ഭ്യം കൊണ്ട് നിങ്ങൾക്ക് ഇതിൽ നിന്നും പുറത്തുകടക്കാൻ സാധിക്കും. വിജയം കൈവരിക്കുന്നതിനായി കഠിനാധ്വാനം ചെയ്യേണ്ടിവരും.

ABOUT THE AUTHOR

...view details