കേരളം

kerala

ETV Bharat / bharat

Horoscope : നിങ്ങളുടെ ഇന്ന് (ജനുവരി 4 ബുധൻ 2022)

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  horoscope today  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  നക്ഷത്ര ഫലം  വാരഫലം  2023 ജനുവരി 4 ജ്യോതിഷ ഫലം  ചിങ്ങം  മകരം  കുംഭം  ഇടവം  astrology prediction malayalam
ജ്യോതിഷ ഫലം

By

Published : Jan 4, 2023, 7:14 AM IST

ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ മികച്ച ദിവസമാണ്. ഊർജ്ജസ്വലതയോടും ആത്മവിശ്വാസത്തോടെയും ജോലികൾ ചെയ്യാൻ സാധിക്കും. നിങ്ങളുടെ പ്രവർത്തനമികവിനെ മേലുദ്യോഗസ്ഥർ പ്രശംസിക്കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് നല്ല ദിവസമാണ്.

കന്നി: ഇന്ന് നിങ്ങൾക്ക് ഗുണദോഷ സമ്മിശ്ര ഫലമാണ് കാണുന്നത്. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും എന്നാൽ വൈകിട്ടോടെ കാര്യങ്ങൾ പതിയെ മാറും. എന്നാൽ കുട്ടികളുടെ ആരോഗ്യം പ്രശ്‌നം നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. പ്രതികൂല സാഹചര്യങ്ങളും ഉല്‍ക്കണ്‌ഠയും നിങ്ങളെ നിരാശനാക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും നിങ്ങളെ വിമർശിക്കും.

തുലാം:മുന്നോട്ടുള്ള ഓരോ ചുവടും വെക്കുമ്പോൾ അതീവ ശ്രദ്ധ വേണം. വാദപ്രതിവാദങ്ങള്‍, അനാരോഗ്യം, മുന്‍കോപം എന്നിവ നിങ്ങളെ മാനസികമായി അസ്വസ്ഥമാക്കാൻ സാധ്യതയുണ്ട്. ശ്രദ്ധയോടെ പെരുമാറാനും, തർക്കങ്ങൾക്കിടയിൽ ഓരോ വാക്കും സൂക്ഷ്‌മതയോടെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

അപ്രതീക്ഷിതമായി ഉണ്ടായ സാമ്പത്തിക ലാഭം ഇന്ന് നിങ്ങള്‍ക്ക് ആശ്വാസവും സന്തോഷവും നല്‍കും. നിഗൂഢമായ വിഷയങ്ങള്‍, മാന്ത്രികത എന്നിവയില്‍ നിങ്ങൾക്കിന്ന് ആസക്തിയുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആത്മീയ കാര്യങ്ങളിൽ സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് സമാധാനം നല്‍കും.

വൃശ്ചികം: അഹ്ളാദവും ഉല്ലാസവും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളെ മാനസികമായി വളരെ സന്തോഷിപ്പിക്കും. കുടുംബാഗങ്ങളുമായി സമയം പങ്കുവെക്കാനുള്ള സാധ്യതയുമുണ്ട്. മറ്റുള്ളവരുടെ സ്‌നേഹവും ബഹുമാനവും ഇന്ന് നിങ്ങൾക്ക് ലഭിക്കും.

ധനു: ഭാഗ്യവും അവസരങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തും. ശാരീരികമായും മാനസികമായും ഇന്ന് നിങ്ങൾ ഉന്നതിയിലായിരിക്കും. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. നിങ്ങള്‍ എല്ലാവരോടും അനുഭാവപുര്‍വം പെരുമാറും. മാതൃഭവനത്തില്‍ നിന്നുമുള്ള ശുഭവാര്‍ത്ത നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കും.

മകരം: ഇന്ന് നിങ്ങള്‍ക്ക് വിഷമങ്ങള്‍ നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ മാതാപിതാക്കളുടേയും കുട്ടികളുടേയും അനാരോഗ്യവും അവരുമായുളള അഭിപ്രായഭിന്നതയും നിങ്ങളുടെ വിഷമതകള്‍ക്ക് ആക്കം കൂട്ടും. മാനസിക വിഷമതകൾ കാരണം ഉചിതമായ തീരുമാനം എടുക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരും. ഇന്ന് മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ പതിവിലും കൂടുതല്‍ അധ്വാനിക്കേണ്ടി വരും. സുഹൃത്തുക്കളുമായോ എതിരാളികളുമായോ വാദപ്രതിവാദങ്ങള്‍ക്ക് പോകാതിരിക്കുന്നതാണ് നല്ലത്.

കുംഭം: വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ ഇന്ന് വളരെയേറെ മികവ് പ്രകടിപ്പിക്കും. ഇന്ന് നിങ്ങളുടെ ചെലവ് വർധിക്കാനുള്ള സാധ്യതയുണ്ട്. ഭൂമി സംബന്ധമായ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തുക. മറ്റുള്ളവരോട് പക്വതയോടെ പെരുമാറാൻ ശ്രദ്ധിക്കുക.

മീനം: ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമാണ്. മനസിൽ ഉദ്ദേശിക്കുന്ന കാര്യങ്ങളുമായി മുന്നോട്ട് പോയാൽ വിജയം കൈവരിക്കും. നിങ്ങളുടെ കഴിവുകളും ഉറച്ച തീരുമാനവും ശ്രദ്ധയും നിങ്ങളെ വിജയത്തിലേക്ക് നയിക്കും. നിങ്ങളെ പിന്‍തുണക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ജീവിതപങ്കാളിയെ കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണ്. പ്രിയപ്പെട്ടയാളുമായി ഇന്ന് നിങ്ങൾ സമയം ചെലവഴിക്കും.

മേടം: മേടരാശിക്കാർക്ക് ഇന്ന് ഒരു സാധാരണദിവസമാണ്. നിങ്ങളുടെ ആരോഗ്യം മോശമാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ മനസ് പലവിധ പ്രശ്‌നങ്ങള്‍കൊണ്ട് അസ്വസ്ഥമായിരിക്കും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും.

ഇടവം:ഇന്ന് നിങ്ങൾക്ക് ഭാഗ്യമുള്ള ദിവസമാണ്. ഇന്ന് നിങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തോടെയായിരിക്കും പ്രവർത്തിക്കുക. നിങ്ങളുടെ ജോലി വിജയകരമായും ഉത്സാഹപൂര്‍വവും ചെയ്‌തു തീര്‍ക്കാന്‍ സാധിക്കും. ധനപരമായ കാര്യങ്ങളിലും ഇന്ന് നിങ്ങൾക്ക് ഭാഗ്യദിവസമാണ്. കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം ഇന്നത്തെ സായാഹ്നം സന്തോഷകരമാക്കും.

മിഥുനം: നിങ്ങളുടെ കോപവും സംസാരവും വിപത്ത് ക്ഷണിച്ച് വരുത്തും എന്നതുകൊണ്ട് ശ്രദ്ധയോടെ ഓരോ ചുവടും വെക്കുക. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായും തെറ്റിദ്ധാരണകള്‍ മൂലമുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും ഇത് ഇടവരുത്തുകയും ചെയ്തേക്കും. അപകടങ്ങള്‍ക്കും അമിതച്ചെലവുകള്‍ക്കും ഇന്ന് സാധ്യതയുണ്ട്.

കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് അനുകൂല ദിവസമാണ്. സാമ്പത്തികമായി നേട്ടം കൈവരിക്കാനുള്ള സാധ്യതയുണ്ട്. ദീര്‍ഘകാലത്തിന് ശേഷം ഇന്ന് ഒരു സുഹൃത്തിനെ കണ്ടു മുട്ടാൻ സാധ്യതയുണ്ട്. ഇന്ന് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details