ചിങ്ങം: നിങ്ങളുടെ കഴിവുകള്‍ പ്രകടമാക്കാന്‍ അവസരം ലഭിക്കുന്ന ഒരു ദിവസമാണിന്ന്. വളരെ മികച്ചത് എന്ന് തോന്നിയില്ലെങ്കിലും ആവശ്യമായ അഭിനന്ദനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ മികച്ച ആശയവിനിമയവും, പ്രസംഗ നൈപുണ്യവും ഫലപ്രദമായി വിനിയോഗിക്കുക. ജോലിസ്ഥലങ്ങളിലും നിങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സാധിക്കും. നിങ്ങളുടെ പ്രവര്‍ത്തിയാണ് വിമര്‍ശകര്‍ക്കുള്ള യഥാര്‍ഥ മറുപടി. അതിനാല്‍, ജോലിയില്‍ ആത്മാര്‍ഥത പുലര്‍ത്തുക.
കന്നി: നിങ്ങളുടെ ദിവസം ഇന്നാരംഭിക്കുന്നത് തളര്‍ച്ചയിലൂടെയായിരിക്കുമെങ്കിലും ക്രമേണ അത് മാറി വളരെ ആവേശഭരിതമായ ഒരു ദിവസമായിത്തീരും. ഉച്ചയ്‌ക്ക് ശേഷം നിങ്ങള്‍ക്ക് തടസങ്ങള്‍ നേരിട്ടേക്കാം. എങ്കിലും, എല്ലാ പിരിമുറുക്കവും, നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള ഒരു വൈകുന്നേരത്തോടെ അലിഞ്ഞില്ലാതെയാകും.
തുലാം: അപ്രധാനമായ പ്രശ്‌നങ്ങള്‍ ഇന്ന് നിങ്ങളെ അലട്ടും. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പറഞ്ഞുതീര്‍ക്കാന്‍ ശ്രമിക്കുക വഴി പ്രശ്‌നങ്ങള്‍ ഇല്ലാതെയാകും. ബിസിനസ് സംബന്ധിച്ച് നിങ്ങളുടെ കൈകളില്‍ കുറച്ച് പണം എത്തിച്ചേരും.
വൃശ്ചികം: നിങ്ങള്‍ക്ക് ഇന്ന് ധാരാളം പ്രത്യേകതകള്‍ നിറഞ്ഞ ദിവസമായിരിക്കും. ആദ്യ പകുതിയില്‍ മത്സരബുദ്ധിയോടെ പ്രശ്‌നങ്ങളെ നേരിട്ടുകൊണ്ട് കടന്നുപോകും. എന്നാല്‍, രണ്ടാം പകുതിയില്‍ നിങ്ങള്‍ പങ്കെടുക്കണമെന്ന് ഉദ്ദേശിക്കുന്ന അവസരങ്ങളില്‍ നിങ്ങളുടെ സാന്നിധ്യം നിര്‍ണായകമായേക്കും.
ധനു: സഹായം ആവശ്യമുള്ളവരെ സമീപിക്കുവാനും വേണ്ടത് ചെയ്‌തു നല്‍കുവാനും നിങ്ങള്‍ക്ക് സാധിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സാധിക്കുന്നു. വൈകുന്നേരങ്ങളില്‍ പ്രിയപ്പെട്ടവരുമൊത്ത് സമയം ചിലവഴിക്കുക.
മകരം: ജോലിസ്ഥലത്തെ അന്തരീക്ഷം നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല. എന്നിരുന്നാലും, ഏതെങ്കിലും ഒരു പദ്ധതിയോ അല്ലെങ്കില്‍ സംരംഭമോ ആരംഭിക്കുന്നത് വഴി ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാനുള്ള സാധ്യതയുണ്ട്. നിലവില്‍ നിങ്ങള്‍ കൈകാര്യം ചെയ്യുന്ന സംരംഭം മികച്ച വിജയമായിരിക്കും.