ചിങ്ങം: നിങ്ങൾ പ്രഭാതത്തിൽ ഉദ്ദേശിച്ച ഒരു പ്രത്യേക ലക്ഷ്യം ഇന്ന് നേടാൻ കഴിയാതെ വരും. പക്ഷേ ദിവസം പുരോഗമിക്കവേ പ്രശ്നങ്ങൾക്ക് ആശ്വാസം കിട്ടും. നിങ്ങളുടെ സ്വതസിദ്ധമായ കഴിവുകൾ വിജയത്തിന്റെ അളവ് കൂട്ടാൻ സഹായിക്കും. നിങ്ങളുടെ കഴിവുകളും കഴിവുകേടുകളും വിശകലനം ചെയ്യുമ്പോൾ, അത് വിമർശനാത്മക രീതിയിൽ പക്ഷപാതമില്ലാതെയും മുൻവിധിയില്ലാതെയും ചെയ്യുക.
കന്നി:മറ്റുള്ളവർ അറിയുന്നതിനേക്കാൾ കൂടുതൽ നിസ്വാർഥനും ഉദാരമതിയുമായിരിക്കും നിങ്ങൾ. പങ്കാളിയുമായോ സുഹൃത്തുക്കളുമായോ ചെയ്ത ജോലിയിൽ നിന്ന് പിന്നീട് നിങ്ങൾ ലാഭമുണ്ടാക്കിയേക്കാം. ഇന്നത്തെ സായാഹ്നത്തില്‍ ബിസിനസിലും ഉല്ലാസ സമ്മേളനങ്ങളിലും, അതുപോലെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ഉള്ള ഒത്തുചേരലുകളിലും പങ്കെടുക്കും.
തുലാം: ഇന്ന് നിങ്ങൾ ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നൽകും. എന്നാൽ അത് വിചിത്ര രീതിയിൽ അവസാനിക്കും. എന്നാൽ ഇന്ന് ഉച്ചതിരിഞ്ഞ്, നിങ്ങളുടെ കാർ കഴുകാനോ ഉപകരണങ്ങൾ പുനഃക്രമീകരിക്കാനോ വൃത്തിയാക്കാനോ ആസൂത്രണം ചെയ്യും. പൊതുവേ വസ്തുക്കളോടുള്ള നിങ്ങളുടെ ലളിതമായ സമീപനം ക്ഷീണം ഒഴിവാക്കും.
വൃശ്ചികം: നിങ്ങളുടെ ഇന്നത്തെ ദിവസം മുഴുവൻ സൃഷ്ടിപരമായ കഴിവുകൾ കൊണ്ടുനിറയും. ജോലിയിലുള്ള സമർപ്പണം നിങ്ങളെ മറ്റുള്ളവരേക്കാൾ ബഹുദൂരം മുന്നിലാക്കും. ധീരതയുടെ അത്യന്ത സുഖം ഇന്ന് നിങ്ങൾ അനുഭവിക്കും. ആകെ കൂടി വർണാഭമായ ദിനമായിരിക്കും ഇന്ന്.
ധനു: നിങ്ങൾ ഇന്ന് കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും സന്തോഷിപ്പിക്കുന്നതിനുള്ള മാനസികാവസ്ഥയിൽ ആയിരിക്കും. സന്തോഷവാനും ഉത്സാഹവാനും ആയി കുടുംബത്തോടൊപ്പം ഉല്ലാസയാത്ര നിങ്ങൾ മനസിൽ കാണും. അതിനിടയിൽ നിങ്ങളുടെ ജോലിയിൽ വ്യാപൃതനാവുകയും നിർവഹിച്ച ജോലിയിന്മേൽ അംഗീകാരങ്ങൾ നേടുകയും ചെയ്യും.
മകരം: നിങ്ങളുടെ വികാരങ്ങളെ മറ്റുള്ളവര്‍ക്ക് മനസിലാക്കാൻ ഇന്ന് ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ച്, പ്രണയിനിക്ക്. അവർ ഇന്ന് അത് കൂടുതൽ തുറന്ന് പ്രകടിപ്പിക്കും. അത് ഇരുവരും തമ്മിലുള്ള ബന്ധത്തെ കൂടുതൽ മനസിലാക്കാൻ സഹായിക്കും. നിങ്ങളുടെ പരസ്പരബന്ധം സുദൃഢമാക്കാൻ കഴിയുന്ന തരത്തിൽ കുറച്ച് സമയം അവരോടൊത്ത് ചിലവഴിക്കുക. അവർക്ക് സന്തോഷകരമായ ഒരു സർപ്രൈസോ സമ്മാനമോ നൽകിക്കൊണ്ട് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുക.