ചിങ്ങം :മറ്റുള്ളവർക്ക് സഹായം നൽകാൻ ഇന്ന് നിങ്ങൾ സന്നദ്ധനായിരിക്കും. നിങ്ങളുടെ പരിശ്രമത്തിൽ വിജയിക്കാൻ കഴിഞ്ഞേക്കില്ല. ദിവസത്തിന്റെ പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടും. ഇന്ന് ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് കഠിനമായി അധ്വാനിക്കണം.
കന്നി :നിങ്ങളുടെ ധൈര്യമുള്ള സ്വഭാവം ഇന്ന് എല്ലാവരേയും ആകർഷിക്കും. വലിയ മത്സരത്തിനൊടുവിൽ ആന്തരികവ്യക്തിത്വം നന്നായി മെച്ചപ്പെടും. വൈകുന്നേരം കുട്ടികളുടെ പഴയ വസ്തുക്കൾ നിങ്ങളിൽ പുഞ്ചിരി ഉണർത്തും.
തുലാം :ഇന്ന് നിങ്ങൾ പ്രേമഭാജനത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തയാറാകും. ജീവിതപങ്കാളിയെ ആകർഷിക്കാനായി രൂപഭാവങ്ങൾ മെച്ചപ്പെടുത്തും. പഴയ സന്തോഷം നിറഞ്ഞ ഓർമകൾ പ്രിയപ്പെട്ടവരോട് പങ്കുവയ്ക്കുകയും വികാരപരമായി കൂടുതൽ അവരോട് അടുക്കാൻ ശ്രമിക്കുകയും ചെയ്യും.
വൃശ്ചികം : പങ്കാളിയോട് നേരിൽ സംസാരിക്കാതെ കണ്ണുകൾ കൊണ്ട് ഒരായിരം വാക്കുകൾ കൈമാറും. ജോലിയിലുള്ള കഴിവും വൈദഗ്ധ്യവും പലരുടേയും ശ്രദ്ധ ആകർഷിക്കുകയും പ്രോത്സാഹനം പിടിച്ചുപറ്റുകയും ചെയ്യും. ഈ സമയം നിങ്ങളുടെ വിജയത്തിന്റെ കീർത്തി പരക്കും.
ധനു :ഇന്ന് നിങ്ങൾ യാത്രയ്ക്ക് തയാറെടുത്തുകൊള്ളൂ. പണം നിങ്ങളെ ലോകം ചുറ്റിക്കും. ഇന്ന് പ്രാധാന്യം നൽകേണ്ടത് സാമ്പത്തിക കാര്യങ്ങൾക്കാണ്. വൈകുന്നേരം ഇരുന്ന് വിശ്രമിച്ചോളൂ. നിങ്ങളുടെ വിജയത്തിന്റെ കീർത്തി എങ്ങും പരക്കും.
മകരം : നിങ്ങളുടെ മുൻഗണനാപട്ടികയിൽ ജോലിക്ക് കുടുംബത്തേക്കാൾ സ്ഥാനം നൽകിയിട്ടുണ്ടാകും. അത് പങ്കാളിയോടുള്ള ശ്രദ്ധക്കുറവുകൊണ്ടാണെന്ന പരാതി കേൾക്കേണ്ടി വരും. ഇന്ന് പങ്കാളിയെ നിരാശപ്പെടുത്താതെ പ്രേമപൂർവം ഒരു യാത്ര പോകും. ഔദ്യോഗികമായി നിങ്ങളുടെ ബോസിന്റെ പ്രശംസ പിടിച്ചുപറ്റുകയും എതിരാളികളുടെ മുന്നിൽ തിളങ്ങുകയും ചെയ്യും. നേട്ടങ്ങളുടെ ശക്തി പരീക്ഷിച്ച് അറിയേണ്ടതാണ്.
കുംഭം : ഇന്ന് നിങ്ങൾ ജീവിതത്തിൽ സുഹൃത്തുക്കളുടെ പ്രാധാന്യം മനസിലാക്കുകയും അവരുമായി ബന്ധം പുനസ്ഥാപിക്കാൻ പുറപ്പെടുകയും ചെയ്യും. വാക്ചാതുരി ജോലിയിൽ സഹായിക്കും. എതിരാളികൾ പോലും നിങ്ങളുടെ കഴിവിനെ പ്രശംസിക്കുകയും ചെയ്യും. ഈ കഴിവ് വീടിനുള്ളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയും പ്രേമഭാജനത്തെ വളരെയധികം പ്രീതിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
മീനം :നിങ്ങളുടെ സംശയങ്ങളെല്ലാം ദൂരീകരിച്ചുകൊണ്ടായിരിക്കും ഇന്നത്തെ ദിവസം ആരംഭിക്കുന്നത്. ഉന്മേഷവാനും ഉത്സാഹിയുമായി കാണപ്പെടും. പ്രശ്നങ്ങളെല്ലാം നിഷ്പ്രയാസം തരണം ചെയ്യും. പ്രശ്നങ്ങൾക്ക് സുവ്യക്തമായ പരിഹാരം കാണാൻ സാധിക്കുകയും അത് പ്രാവർത്തികമാക്കാൻ തുടങ്ങുകയും ചെയ്യും. നല്ലതുപോലെ ചിന്തിച്ചും സൂക്ഷിച്ചും വേണം പുതിയ കാര്യങ്ങൾ തുടങ്ങുവാൻ.
മേടം :ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ഗുണം ലഭിക്കാൻ വേണ്ടി കൂടുതൽ അത്യാഗ്രഹിയാകരുത്. എല്ലാ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക. ഏകാഗ്രത ഇന്ന് കുറയാന്‍ സാധ്യതയുണ്ട്. തൽഫലമായി, ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞേക്കില്ല.
ഇടവം : കുടുംബത്തെയോ കുട്ടികളേയോ പറ്റിയുള്ള ചില നല്ല വാർത്തകൾ ഇന്ന് നിങ്ങളെ സന്തുഷ്ടരാക്കാൻ സാധ്യതയുണ്ട്. ഏറ്റവും മനോഹരമായ ഒരു കാര്യം എന്നത് ബാല്യകാല സുഹൃത്തുക്കളെ കണ്ടെത്തുകയും നഷ്ടപ്പെട്ടുപോയ സ്കൂൾ ദിനങ്ങൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുമെന്നതാണ്. ബിസിനസ് ചെയ്യുന്ന ആളുകൾക്ക് ഇന്ന് ഒരു ‘വാഗ്ദത്തദിനം’ ആയിരിക്കും. എന്നിരുന്നാലും നിക്ഷേപങ്ങൾ ശരിയായ സ്ഥലത്ത് ഉണ്ടെന്നുറപ്പാക്കുക. നിയമ-കോടതി കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗരൂകരായിരിക്കുക.
മിഥുനം : ജോലിയിൽ ഇന്ന് നിങ്ങൾ സമ്മര്‍ദം നേരിട്ടേക്കാം. ദിനാവസാനത്തോടെ ജീവിത പങ്കാളിയുടെ നിര്‍ബന്ധത്താല്‍ ജോലിയിലെ സമ്മര്‍ദം ഉപേക്ഷിക്കാന്‍ തയാറാവും. ബിസിനസ്, വീട്, വിനോദം എന്നിവയ്ക്കെല്ലാം വേണ്ടവിധം സമയം കണ്ടെത്തുന്നതില്‍ നിങ്ങൾ വിദഗ്ധനാണ്. കുറച്ചുവൈകിയാണെങ്കിലും പ്രാർഥനയ്ക്ക് ഫലം കാണും.
കര്‍ക്കടകം : ഇന്ന് ഗാർഹിക/ആഭ്യന്തര കാര്യങ്ങള്‍ക്ക് വേണ്ടി മുഴുവൻ ദിവസവും ചെലവഴിക്കുകയും ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യും. അതിനായി പ്രത്യേക ശ്രദ്ധ കൊടുക്കണം. ഇന്ന് മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ സാധിക്കും.