ചിങ്ങം: നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനായി ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നിങ്ങൾ ഇന്ന് താൽപര്യം കാണിക്കും. എന്നാൽ അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കുടുംബാംഗങ്ങളുമായി മനസ് തുറന്ന് സംസാരിക്കും. ഇന്ന് സാമ്പത്തികനേട്ടം ഉണ്ടാകും. പക്ഷേ ദിവസത്തിന്റെ രണ്ടാം പകുതിയില്‍ ഓരോ ചുവടും സൂക്ഷിച്ച് വെക്കണം. സഹോദരന്മാരില് നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ആത്മീയതയിലും ഇന്ന് നിങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കാം.
കന്നി: നിങ്ങളുടെ മികവുറ്റ സംഭാഷണ ശൈലിയിലൂടെ ഇന്ന് നേട്ടം കൈവരിക്കും. യാത്രകള്‍ ആഹ്ളാദപ്രദമാകും. ബിസിനസ് രംഗത്തും നേട്ടമുണ്ടാകും. കുടുംബാന്തരീക്ഷം ആഹ്ളാദകരമായിരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു. വിദേശരാജ്യങ്ങളുമായുള്ള ബിസിനസ് ബന്ധം വിജയകരമാകാന്‍ സാധ്യതയുണ്ട്. ഇഷ്ടഭക്ഷണം അസ്വദിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും.
തുലാം: കോപം നിയന്ത്രിക്കണം. വാക്കുകൾ നിയന്ത്രിക്കുന്നതു കൊണ്ട് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സൂക്ഷിക്കുക. ഇന്ന് ചെലവുകള്‍ വര്‍ധിക്കാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ശാരീരികപരമായും അസ്വസ്ഥതകൾ നേരിടും. പക്ഷേ ഉച്ചക്ക് ശേഷം സന്തോഷം അനുഭവപ്പെടാം. സാമ്പത്തിക നേട്ടവും ഉണ്ടാകും.
വൃശ്ചികം: ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ പറ്റിയ ശുഭദിനമാണ്. ഇന്ന് നിങ്ങളുടെ വരുമാനം വര്‍ധിക്കുകയും ബിസിനസ് അഭിവൃദ്ധിപ്പെടുകയും ചെയ്യും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകള്‍ക്ക് പോകാനിടയുണ്ട്. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ നിങ്ങള്‍ കോപാകുലനാകാനിടയുണ്ട്. എന്നാല്‍ കഴിവതും അത്തരം പെരുമാറ്റം ഒഴിവാക്കുക. സുഹൃത്തുക്കളുമായുള്ള കലഹം കാരണം നിങ്ങള്‍ക്ക് മാനസികമായ അസ്വസ്ഥത അനുഭവപ്പെടും.
ധനു: ഇന്ന് നിങ്ങളുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. ബിസിനസ് രംഗത്തും ഇന്ന് വിജയമുണ്ടാകും. ഓഫീസ് അന്തരീക്ഷം സൗഹാര്‍ദ്ദപരമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി സ്ഥാനക്കയറ്റം ലഭിച്ചേക്കാം. നിങ്ങളുടെ കുടുംബവും ഇന്ന് സന്തുഷ്ടമായിരിക്കും. സുഹൃത്തുക്കളുമായി നല്ല ബന്ധമുണ്ടാകും. ഉല്ലാസയാത്രകള്‍ ആസൂത്രണം ചെയ്യാന്‍ ഇത് നല്ല സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കും ഇന്ന് സാധ്യത കാണുന്നു. ഇന്ന് നിങ്ങളുടെ മക്കളുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ കേൾക്കും.
മകരം: വിദേശയാത്രകള്‍ക്ക് ആഗ്രഹിക്കുന്ന എല്ലവര്‍ക്കും ഇന്ന് നല്ല ദിവസമായിരിക്കും. മതപരമായ യാത്രകളില്‍ നിന്ന് ആത്മീയ സംതൃപ്തി ലഭിക്കും. കുടുംബാംഗങ്ങള്‍ ഇന്ന് ആഹ്ളാദകരമായ അവസ്ഥയിലായിരിക്കും. തൊഴില്‍പരമായി നിങ്ങള്‍ക്ക് നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിയും. മേലധികാരികള്‍ നിങ്ങളില്‍ പ്രവർത്തനമികവിൽ സന്തോഷം പ്രകടിപ്പിക്കും. സാമ്പത്തിക നേട്ടത്തോടൊപ്പം നിങ്ങളുടെ മാന്യതയും ഇന്ന് വര്‍ധിക്കും. അച്ഛനില്‍ നിന്ന് ഇന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൈവരും. കുടുംബത്തില്‍ തര്‍ക്കങ്ങളും കലഹങ്ങളും ഉണ്ടാകാനിടയുണ്ട്.