കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന്, ഓഗസ്‌റ്റ് 24 ബുധന്‍ 2022 - നക്ഷത്ര ഫലം

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം…

horoscope today  daily horoscope  astrological prediction  നിങ്ങളുടെ ഇന്ന്  ജ്യോതിഷ ഫലം  രാശി ഫലം  നക്ഷത്ര ഫലം  ഇന്നത്തെ ജ്യോതിഷ ഫലം
നിങ്ങളുടെ ഇന്ന്, ഓഗസ്‌റ്റ് 24 ബുധന്‍ 2022

By

Published : Aug 24, 2022, 7:13 AM IST

ചിങ്ങം:നിങ്ങളുടെ കഴിവോ പ്രാധാന്യമോ ചെറുതായി കാണരുത്. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ബിസിനസ് രംഗങ്ങളിൽ വലിയ ഇടപാടുകൾ നടത്താന്‍ ഇന്ന് നിങ്ങള്‍ക്ക് സാധിക്കും.

കന്നി:നിങ്ങളുടെ സര്‍ഗാത്മക കഴിവുകളെ മറ്റുള്ളവര്‍ പ്രശംസിക്കും. വർഷങ്ങളായി സ്വന്തം വസ്‌തുവകകൾക്കായി നിങ്ങൾ നടത്തുന്ന നിരന്തര പ്രയത്നത്തിന് ഫലമുണ്ടാകും. അനുയോജ്യമായ കരകൗശല വസ്‌തുക്കള്‍ കൊണ്ടോ ഗൃഹോപകരണങ്ങൾ കൊണ്ടോ ഇന്ന് നിങ്ങൾ വീട്‌ അലങ്കരിക്കും.

തുലാം:ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ആനന്ദകരമായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചിലവഴിക്കുന്നത്‌ നിങ്ങൾക്ക്‌ ഗുണം ചെയ്യും. വൈകീട്ടോടെ പ്രിയപ്പെട്ടവരോടൊപ്പം ഷോപ്പിങിന് പോകുകയും അതുവഴി സാധാരണയില്‍ കൂടുതല്‍ പണം ചിലവാകുകയും ചെയ്യും.

വൃശ്ചികം:സംരംഭകർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. ബിസിനസുകാര്‍ക്ക് സാമാന്യം നല്ല ലാഭം കിട്ടുമെന്ന് പ്രതീക്ഷിക്കാം. സാധാരണയിലും കൂടുതൽ മൂലധനം ചിലവഴിച്ച്‌ ജോലിയിൽ മുന്നേറേണ്ടി വരുന്ന സാഹചര്യമുണ്ടായേക്കാം. വൈകീട്ടോടെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടേയും ഒപ്പം സമയം ചിലവഴിക്കാനാകും.

ധനു:ഇന്നത്തെ ദിവസം നിങ്ങളുടെ മനസ് പറയുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ജോലിയിലുള്ള സാമര്‍ഥ്യം സാക്ഷ്യപ്പെടുത്താൻ നിങ്ങള്‍ക്ക് ഇന്ന് സാധിക്കും. ഇന്ന് എല്ലാ കാര്യങ്ങളിലും നിങ്ങള്‍ വൈകാരികമായി പ്രവര്‍ത്തിക്കാനുള്ള സാധ്യത കാണുന്നുണ്ട്.

മകരം:കുടുംബ ബന്ധങ്ങളാണ് ഏറ്റവും ശക്തവും പ്രധാനവുമെന്ന് ഇന്നത്തെ ദിവസം തെളിയിക്കും. കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും പ്രോത്സാഹനവും വീടിന്‍റെ പുനരുദ്ധാരണത്തിന് നിങ്ങളെ സഹായിക്കും. കുടുംബത്തിന്‍റെ പിന്തുണയോടെ എല്ലാ കാര്യങ്ങളിലും വിജയം കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.

കുംഭം:കുംഭം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം പ്രസന്നമായിരിക്കും. ജോലിയില്‍ നിങ്ങൾക്ക് ലഭിക്കുന്ന പ്രശംസ കഠിനാധ്വാനം ചെയ്യാനും മികവ് പ്രകടിപ്പിക്കാനും നിങ്ങളെ പ്രചോദിപ്പിക്കും. നിങ്ങളുടെ ജോലിയിൽ മേല്‍ ഉദ്യോഗസ്ഥർ സന്തുഷ്‌ടരായിരിക്കും. എന്നാൽ നിങ്ങൾ പൂർണമായും തൃപ്‌തരായിരിക്കില്ല. നിങ്ങളുടെ നേട്ടങ്ങളിൽ അഹങ്കരിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

മീനം:ഇന്നത്തെ ദിവസം നിങ്ങള്‍ ഊര്‍ജ്ജസ്വലരായിരിക്കും. സന്തോഷം നല്‍കുന്ന വാര്‍ത്ത ദൂരെ നിന്ന് നിങ്ങളെ തേടിയെത്തുകയും പ്രിയപ്പെട്ടവരുമായി അത് നിങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും. ദീര്‍ഘകാലമായുള്ള ഒരു ഇടപാട് പ്രൊഫഷണല്‍ മികവോടെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് ഇന്ന് സാധിക്കും. ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രകള്‍ നിങ്ങള്‍ ആസൂത്രണം ചെയ്യും.

മേടം:കൃത്യമായി ആസൂത്രണം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമായിരിക്കും ഇപ്പോഴത്തേത്. ജോലിയിൽ സാധാരണ രീതിയിലുള്ള ഉയർച്ച-താഴ്‌ച്ചകള്‍ ഉണ്ടാകാം. കുറച്ച് സമയം നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട കാര്യങ്ങള്‍ക്കായി സമയം മാറ്റി വയ്ക്കുക. അത് നിങ്ങള്‍ക്ക് ഗുണം ചെയ്‌തേക്കും.

ഇടവം:ഇന്ന് നിങ്ങൾ നിർണായകമായ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധ്യത കാണുന്നു. എന്നാല്‍ അതിന്‍റെ ഫലം നിങ്ങൾ പ്രതീക്ഷിച്ചതായിരിക്കില്ല. മാനസിക പിരിമിറുക്കങ്ങള്‍ ഒഴിവാക്കാനായി പ്രിയപ്പെട്ടവരോടൊപ്പം കുറച്ച് സമയം ചിലവഴിക്കുന്നത് നല്ലതാണ്.

മിഥുനം:നിങ്ങളുടെ വൈവിധ്യമാര്‍ന്ന സ്വഭാവ സവിശേഷതകള്‍ ഇന്ന് കൂടുതല്‍ പ്രകടമായേക്കാം. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമല്ലാത്തതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക. ജോലി സ്ഥലത്ത് നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു വാര്‍ത്ത ലഭിക്കാന്‍ കുറച്ച് നാള്‍ കൂടി കാത്തിരിക്കേണ്ടിവരും.

കര്‍ക്കടകം:നിങ്ങളുടെ ശുഭാപ്‌തിവിശ്വാസവും സാമര്‍ത്ഥ്യവും ആഗ്രഹിച്ച ഫലങ്ങൾ നേടാൻ ഇന്ന് നിങ്ങളെ സഹായിക്കും. നിങ്ങൾ നിങ്ങൾക്കായി സമയം ചിലവഴിക്കുകയും നിങ്ങളുടെ വ്യക്തിത്വവും നൈപുണ്യവും വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്നത് ഗുണം ചെയ്യും.

ABOUT THE AUTHOR

...view details