ചിങ്ങം:നിങ്ങൾ കലാപരമായി അനുഗ്രഹീതനാണ്. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ കഴിയും. നിങ്ങളുടെ ആവേശവും ഊർജവും കൊണ്ട് നിങ്ങളുടെ സൃഷ്ടികളിൽ അതിശയോക്തി കലർന്നേക്കാം. നിങ്ങളുടെ വിമർശകരെ ശാന്തമാക്കുന്നതിനുള്ള ഏറ്റവും ഉചിതമായ സമീപനം എന്താണെന്ന് പറയട്ടെ? നിങ്ങൾ ചെയ്യുന്നതുപോലെ എന്തും നന്നായി ചെയ്യുക! വളരെ നന്നായി ചെയ്യുക!!
കന്നി: നേരിയ/മിതമായ, ക്ഷീണിച്ച ഒരു പ്രഭാതത്തിൽ നിന്ന് ഇന്നത്തെ ദിവസം ആവേശകരമായ ഒരു സായാഹ്നത്തിലേക്ക് പുരോഗമിക്കും. എന്നിരുന്നാലും, വൈകുന്നേരങ്ങളിൽ നിങ്ങൾക്ക് ചില തടസങ്ങൾ നേരിടേണ്ടിവരും; ചില സമ്മർദങ്ങളും സഹിക്കേണ്ടിവന്നേക്കാം. എന്തായാലും, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂട്ടായ്മയിൽ ഈ ദിവസാവസാനത്തോടെ ആ സമ്മർദങ്ങൾ ഇല്ലാതാകും.
തുലാം: ഇന്നത്തെ ദിവസത്തിന്‍റെ തുടക്കം അത്ര നല്ലതാകണമെന്നില്ല. എന്നാല്‍ ഉച്ചക്ക്ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടും. ക്ഷീണം, ഉല്‍ക്കണ്ഠ, പ്രതികൂലചിന്തകള്‍ എന്നിവ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കാം. യോഗയോ ധ്യാനമോ ശീലിക്കുന്നത് ഈ സാഹചര്യത്തില്‍ ആശ്വാസമാകും. നിങ്ങളുടെ കര്‍ക്കശസ്വഭാവം വീട്ടിലും ഓഫീസിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ വൈകുന്നേരത്തോടെ ഗുണാനുഭവങ്ങള്‍ വന്നുചേരും. കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. പുതിയ ദൗത്യങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യം കാണിക്കും. എതിരാളികള്‍ നിങ്ങളോട് പരാജയം സമ്മതിക്കാനുമിടയുണ്ട്.
വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ഒരു ശരാശരി ദിവസമായിരിക്കും. ദിവസത്തിന്‍റെ ആദ്യഭാഗം പതിവ് വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും; ഒപ്പം മേഖലയിലെ കിടമത്സരവും സ്വാഭാവികമായി ഉണ്ടാകും. ഗുണാനുഭവങ്ങള്‍ ഉണ്ടാകണമെങ്കില്‍ കര്‍ക്കശസ്വഭാവം വെടിഞ്ഞ് പരസ്പര ധാരണയോടും ലക്ഷ്യബോധത്തോടും കൂടിയ സമീപനം പുലര്‍ത്തണം. കുടുംബത്തിലെ അര്‍ഥശൂന്യമായ തര്‍ക്കങ്ങള്‍ മാറ്റിവെക്കുന്നത് നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും നല്‍കും. ഇന്ന് ആരോഗ്യത്തില്‍ ശ്രദ്ധ വേണം. ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കണം. ധാരാളിത്തം നിങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലെത്തിക്കും. വിദ്യാര്‍ഥികള്‍ക്കും ഇന്നത്തെ ദിവസം ഗുണകരമല്ല.
ധനു: തുടക്കത്തില്‍ പ്രശ്നസങ്കീര്‍ണമായ ഈ ദിവസം വൈകുന്നേരത്തോടെ ആശ്വാസകരമാകും. ഡ്രൈവിംഗ് വേഗത നിയന്ത്രിക്കണം; കാരണം ഇന്ന് അപകടസാധ്യതയുള്ള ദിവസമാണ്. അതുപോലെ, ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാകുകയും ചെയ്യരുത്. വിനോദകാര്യങ്ങള്‍ക്കായുള്ള ചെലവ് ഗണ്യമായി വര്‍ദ്ധിക്കും. ചെലവ് നിയന്ത്രിച്ചില്ലെങ്കില്‍ പോക്കറ്റ് കാലിയാകും. ഗൃഹാന്തരീക്ഷം കലുഷിതമാകാതിരിക്കാന്‍ തികഞ്ഞ ക്ഷമ പാലിക്കുക. വൈകുന്നേരത്തോടെ കാര്യങ്ങള്‍ ഗുണകരമാകും. ആരോഗ്യവും മെച്ചപ്പെടാന്‍ തുടങ്ങും. വ്യക്തിജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും വന്നുചേരും.
മകരം:തൊഴിലെടുക്കുന്നവര്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. ഗൃഹാന്തരീക്ഷം രാവിലെ പ്രസന്നമായിരിക്കാമെങ്കിലും ഉച്ചയോടെ പ്രക്ഷുബ്ധമാകാന്‍ തുടങ്ങിയേക്കാം. ഇത് നിങ്ങളുടെ മനസിനേയും ശരീരത്തേയും ബാധിച്ചേക്കാം. സംസാരം നിയന്ത്രിച്ചില്ലെങ്കില്‍ അനാവശ്യതര്‍ക്കങ്ങളിലും വിവാദങ്ങളിലും ചെന്ന് പെടും. അധികച്ചെലവിന് സാധ്യത കാണുന്നതിനാല്‍ എല്ലാ ചെലവുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. അപകീര്‍ത്തി ഉണ്ടാകാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക.