ചിങ്ങം: ഇന്ന് ഗുണദോഷസമ്മിശ്രമായ ദിവസമായിരിക്കും. നിശ്ചയിച്ച ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ സമീപനം വസ്‌തുനിഷ്‌ഠമായിരിക്കും. മതപരമായ കാര്യങ്ങളില്‍ വ്യാപൃതനാകും. ഒരു തീര്‍ത്ഥാടനം ആസൂത്രണം ചെയ്യാനിടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളില്‍നിന്നും വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങളെ വിഷമിപ്പിച്ചേക്കാം. ബിസിനസുകാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ചില തടസങ്ങള്‍ നേരിടാം.
കന്നി: ഇന്ന് ഒന്നിനും തന്നെ നിങ്ങളെ തടഞ്ഞുനിർത്താനാവില്ല. നിങ്ങൾക്ക് മനസിൽ താരതമ്യേന വിപ്ലവകരമായ ആശയം ഉണ്ടാകും. നിങ്ങളുടെ സുഹൃത്തുക്കളോട് നിങ്ങളുടെ സ്വപ്‌നങ്ങളെ കുറിച്ച് പങ്കുവച്ചിട്ടുണ്ടാകാം. ഇപ്പോൾ നിങ്ങൾ ഈ സ്വപ്‌നത്തിന് വേണ്ടി പ്രയത്‌നിക്കുന്നു. അത് സഫലമാകാൻ ആഗ്രഹിക്കുന്നു. കാത്തിരിക്കുക, കാത്തിരിക്കുക! കാര്യങ്ങൾ ദൃശ്യമാകുന്നതുപോലെ അത്ര ലളിതമല്ല, അനന്തരഫലങ്ങളും അപ്രകാരമല്ല. ആയതിനാൽ നിങ്ങളുടെ ഭാഗ്യ പരീക്ഷണത്തിന് അനുകൂല അവസരത്തിനായി കാത്തിരിക്കുക. തീര്‍ച്ചയായും, നിങ്ങൾക്ക് അനുകൂലമായ സമയം സമാഗതമാകുന്നതായിരിക്കും.
തുലാം: ഇന്ന് എല്ലാ ലൗകികാനുഭൂതികളും നിങ്ങളെ തേടിയെത്തും. പലതരക്കാരുമായുള്ള ഇടപഴകല്‍, ഉല്ലാസം, ആഘോഷം എന്നിവയൊക്കെ കൂടിച്ചേർന്ന ദിവസമായിരിക്കും ഇന്ന്. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളും നിങ്ങളുടെ തന്നെ പഴയ സുഹൃത്തുക്കളും ചേർന്നുള്ള കൂട്ടായ്‌മ വളരെ ഉന്മേഷകരവും ആഹ്ളാദകരവുമായിരിക്കും. പുതിയ വസ്‌ത്രങ്ങള്‍ വാങ്ങാനും ഇന്ന് നിങ്ങള്‍ സമയം കണ്ടെത്തും. മറ്റുള്ളവരെ വിസ്‌മയിപ്പിക്കുന്ന വസ്‌ത്രങ്ങള്‍ ധരിക്കാനായിരിക്കാം നിങ്ങള്‍ ഇഷ്‌ടപ്പെടുന്നത്. ഇന്നത്തെ സായാഹ്നം പ്രണയാനുഭൂതികളാൽ നിറഞ്ഞതായി തോന്നുന്നു. അതിനുപറ്റിയവിധം വിരുന്നിനും ഉല്ലാസത്തിനുമൊക്കെയുള്ള സമയവുമാണിത്. ആരോഗ്യവും പ്രസരിപ്പുംകൊണ്ട് നിങ്ങളും അത്തരം വേളകള്‍ക്ക് അനുയോജ്യർ തന്നെ.
വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള ഭാഗ്യത്തെ നിങ്ങളുടെ അസ്വസ്ഥവും ആക്രമണോത്സുകവുമായ രീതി കാരണം നഷ്‌ടപ്പെടും. വളരെ നിയന്ത്രിച്ച് തർക്കമുള്ള കാര്യങ്ങൾ ചെയ്‌തില്ലെങ്കിൽ അത് പ്രശ്‌നങ്ങൾ രൂപപ്പെടുത്തും. പക്ഷേ വൈകുന്നേരമാകുമ്പോഴേക്കും നിങ്ങളുടെ ഭാഗ്യം തെളിയുകയും ശാന്തിയും സമാധാനവുമായി മുന്നോട്ട് പോകാൻ കഴിയുകയും ചെയ്യും,
ധനു: പരാജയങ്ങളിൽ നിരാശനാകരുത്. കോപം നിയന്ത്രിക്കുക. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. കഴിയുമെങ്കിൽ യാത്ര ഒഴിവാക്കുക.
മകരം:നിങ്ങൾ ഇന്ന് മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കില്ല. നിങ്ങൾക്ക് ഊർജ്ജവും അഭിനിവേശവും ഇല്ലെന്ന് തോന്നാം. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങൾ പറ്റിക്കൂടിയേക്കാം, അത് ഒരു ചങ്ങാത്ത അന്തരീക്ഷം സൃഷ്‌ടിച്ചേക്കാം. നെഞ്ചുവേദന നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. നിങ്ങൾ ഇന്ന് നന്നായി ഉറങ്ങും. നിങ്ങൾക്ക് അപമാനകരമായ സാഹചര്യങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കുക.