ചിങ്ങം:നിങ്ങൾ മുഴുവൻ ദിവസവും കർമനിരതനായിരിക്കും. വലിയ കോർപറേഷനുകളിൽ ജോലിചെയ്യുന്നവർക്ക് അവരുടെ മേലുദ്യോഗസ്ഥന്മാരുടെ വലിയ പ്രതീക്ഷകൾ സാക്ഷാത്കരിക്കേണ്ടി വരും. വീട്ടമ്മമാർക്ക് അവരുടെ പതിവ് ജോലികളോടൊപ്പം തന്നെ മറ്റു ചില ജോലികളും കൈകാര്യം ചെയ്യേണ്ടിവരും. ഇത് നിങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്.
കന്നി:കൂടുതൽ ജോലി ചെയ്യണമെന്നുള്ള നിങ്ങളുടെ ആഗ്രഹം ഇന്ന് വളരെ മുൻപന്തിയിലായിരിക്കും. ദിവസം മുഴുവൻ കഠിനമായി ജോലി ചെയ്തശേഷം നിങ്ങൾക്ക് മാനസികോല്ലാസം നൽകുന്ന പ്രൈവറ്റ് പാർട്ടികളിലോ, സാമൂഹിക കൂട്ടായ്‌മകളിലോ അല്ലെങ്കിൽ ഏതെങ്കിലും വിവാഹ സൽകാരത്തിലോ പങ്കു കൊള്ളാൻ ശ്രമിക്കുക
തുലാം:ഭാഗ്യപരീക്ഷണത്തിനുള്ള നിങ്ങളുടെ സ്വഭാവം കാരണം ഇന്ന് നിങ്ങൾക്ക് വലിയ പ്രയോജനമുണ്ടാകാനിടയുണ്ട്. ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ സാമർഥ്യത്തെയും നന്നായി ജോലി ചെയ്യാനുള്ള കഴിവിനെയും ശ്രദ്ധിക്കും. അത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും എന്നതിനാൽ ആരെങ്കിലുമായി തുറന്ന ഒരു വഴക്കിന് നിങ്ങള് തയാറാകാതിരിക്കുന്നതാണ് നല്ലത്.
വൃശ്ചികം:നിങ്ങൾക്ക് സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ജീവിതചര്യതന്നെയാണ്. ഇന്നത്തെ ദിവസം അതിൽ നിന്നും വിഭിന്നമല്ല. കാരണം നിങ്ങൾ ഇന്നത്തെ ദിവസം പ്ലാൻ ചെയ്യുമ്പോഴും ഇതിനു തന്നെയായിരിക്കും മുൻതൂക്കം നൽകുന്നത്. നിങ്ങളുടെ അതിർത്തികൾ നിങ്ങൾക്ക് അറിയാവുന്നതുകൊണ്ട് അതിൽ കുഴപ്പമൊന്നുമില്ല.
ധനു: നിങ്ങളിന്ന് തികച്ചും സംതുലിതാവസ്ഥയിലായിരിക്കും. കുടുംബത്തിന്‍റെ കാര്യങ്ങൾ നോക്കുന്ന ആളെന്ന നിലയിൽ നിങ്ങൾ വീടിനുവേണ്ടി കൂടുതൽ സമയം കണ്ടെത്തുന്നതിലും, വീട്ടുകാര്യങ്ങൾ ചെയ്യുന്ന ഉത്തരവാദിത്വത്തിനുവേണ്ടിയും തുല്യമായി സമയം ചിലവഴിക്കും. ജോലിയുടെ കാര്യത്തിൽ, നിങ്ങൾക്കിന്ന് വളരെ സമാധാനമാണ്. പ്രകൃതിയുടെ നൈർമല്യം വൈകുന്നേരം ആസ്വദിക്കാൻ സാധിക്കും.
മകരം:ഇന്ന് നിങ്ങളെ നയിക്കുന്നത് ശുഭചിന്തകളാകും. നിങ്ങളുടെ കഠിനാധ്വാന സ്വഭാവം നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തനാക്കും. നിങ്ങൾക്ക് വ്യക്തിജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിൽ, ഇന്ന് അത് താരതമ്യേന എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിച്ചേക്കും.
കുംഭം:പണം സംബന്ധമായ പ്രശ്‌നങ്ങളായിക്കോട്ടെ, നിങ്ങളുടെ ശമ്പളത്തെ സംബന്ധിച്ച കാര്യങ്ങളായിക്കോട്ടെ, സാമ്പത്തിക കാര്യങ്ങളായിരിക്കും ഇന്ന് നിങ്ങളെ അലട്ടുന്ന കാര്യം. വൈകുന്നേരത്തോടെ സുഹൃത്തുക്കളോടൊപ്പം നിങ്ങൾക്ക് നല്ല ഒരു സമയം ചെലവിടാൻ സാധിക്കും. ഇതുവരെ സുഹൃത്തുക്കളുടെ യഥാർഥ മൂല്യം നിങ്ങൾ മനസിലാക്കിയിട്ടില്ല എങ്കിൽ ഇപ്പോൾ നിങ്ങൾ മനസിലാക്കും നിങ്ങൾ പരസ്‌പരം എത്രമാത്രം പ്രധാനപ്പെട്ടവരാണെന്ന്.
മീനം:ഇന്ന് നിങ്ങൾ നിങ്ങളുടെ ഏറ്റവും ആഴത്തിലുള്ള വികാരങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാൻ വല്ലാതെ ആഗ്രഹിക്കും. നിങ്ങൾ നന്നായി സംസാരിക്കുകയും, ബുദ്ധിവൈഭവമുള്ള ആളുകളെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. നിങ്ങൾക്ക് ഇന്ന് വളരെ പ്രഗൽഭരായവരുമായി ജോലിചെയ്യുന്നതിനുള്ള അവസരം ലഭിക്കും.
മേടം:ഇന്ന് ഭൗതികമെന്നതിനെക്കാള്‍ ആത്മീയ ആവശ്യങ്ങളാകും നിങ്ങളെ നേരിടുക. ദിവസം മുഴുവൻ നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. ആത്മീയമായ ഒരു വലിയ വളര്‍ച്ച നിങ്ങള്‍ക്ക് അനുഭവപ്പെടും. പക്ഷെ, സംസാരത്തില്‍ അതീവശ്രദ്ധപുലർത്തണം. തെറ്റായ ഒരു വാക്കോ ശരിയല്ലാത്ത സംസാരരീതിയോ നിങ്ങളുടെ ജീവിതത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയേക്കാം. പുതുതായി എന്തെങ്കിലും ആരംഭിക്കുന്നത് ഒഴിവാക്കുക. പ്രതീക്ഷിക്കാത്ത ഇടത്തില്‍നിന്നും ധനാഗമമുണ്ടാകും.
ഇടവം: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. തന്ത്രികള്‍ മുറുക്കിയ വീണപോലെയായിരിക്കും നിങ്ങള്‍. ശാരീരികവും മാനസികവുമായി ആരോഗ്യനില അതീവ തൃപ്‌തികരമായിരിക്കും. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഏറെ സമയം ചെലവഴിക്കും. സമൂഹ വൃത്തങ്ങളില്‍ വിജയം കൈവരിക്കും. വിദൂര സ്ഥലങ്ങലില്‍ നിന്നും നല്ല വാര്‍ത്തകള്‍ തേടിയെത്തും. ദാമ്പത്യ ജീവിതം തൃപ്‌തികരം. അപ്രതീക്ഷിതമായി സമ്പത്ത് വന്ന് ചേരും.
മിഥുനം:എന്തെങ്കിലും വിജയകരമായി നേടിയെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. ഇന്ന് പേരും പ്രശസ്‌തിയും കൈവരും. ഗൃഹാന്തരീക്ഷം സന്തോഷനിര്‍ഭരമാകും. വലിയൊരു തുക ഇന്ന് കൈവരുമെങ്കിലും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അതില്‍ നല്ലൊരുഭാഗം ചെലവഴിക്കേണ്ടിവരും. ശാരീരികമായും മാനസികമായും ഇന്ന് ഉന്മേഷവാനായിരിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടും. എന്നാല്‍ നിങ്ങളുടെ സംസാരത്തില്‍ ശ്രദ്ധിക്കണം.
കര്‍ക്കടകം: ഇന്ന് നിങ്ങൾ വളരെയേറെ ഉത്സാഹശീലനും, നൈസർഗികഗുണങ്ങൾ പ്രകടിപ്പിക്കുന്നവനുമാകും. നിങ്ങൾ നിങ്ങളുടെ വേണ്ടാത്ത ചിന്തകൾ കളഞ്ഞ് കാര്യങ്ങൾ ഏറ്റെടുക്കുക. കൂടാതെ വീഴ്‌ചകളിലേക്ക് അധികം ശ്രദ്ധകൊടുക്കാതെ നന്നായി ജോലി ചെയ്തുതുടങ്ങുക.