ചിങ്ങം : നിങ്ങൾക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിച്ചത്ര അനുകൂലമായിരിക്കില്ല. ദിവസത്തിന്റെ രണ്ടാം പകുതിയിൽ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടും. പ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതുണ്ടെങ്കില്‍ അത് മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കുക. സംസാരിക്കുന്നതിന് മുന്‍പ് രണ്ടുതവണ ചിന്തിക്കുക. ആരോടും പ്രത്യേകിച്ച് ബന്ധുക്കളോടും അയൽക്കാരോടും തർക്കിക്കാൻ നില്‍ക്കരുത്.
കന്നി : നിങ്ങൾക്കിന്ന് ഒരു സാധാരണ ദിവസമായിരിക്കും. ഇന്ന് നല്ല ഫലങ്ങള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. നിങ്ങൾ മാനസികവും ശാരീരികവുമായി ശാന്തരായിരിക്കും. വ്യക്തിപരമായി നിങ്ങള്‍ക്ക് അനുകൂല ദിനമാണിന്ന്. പ്രൊഫഷണലുകള്‍ക്ക് കാര്യങ്ങൾ അനുകൂലമാണ്. എങ്കിലും ദിവസത്തിന്റെ രണ്ടാം പകുതിയിൽ അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായേക്കാം.
തുലാം :ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമാണ്. ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ നല്ല നിമിഷങ്ങള്‍ ഉണ്ടാകും. കുടുംബാംഗങ്ങളുടെ മാനസികാവസ്ഥയും വളരെ നല്ലതായിരിക്കും. തൊഴിലിടത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും.
വൃശ്ചികം : വൃശ്ചിക രാശിക്കാര്‍ക്ക് ഇന്ന് അനുകൂല ദിവസമാണ്. യാത്രകളും സാമ്പത്തിക ആനുകൂല്യങ്ങളും ദിവസം മുഴുവൻ നിങ്ങൾക്ക് ആനന്ദം നൽകും. ശാരീരികവും മാനസികവുമായി നിങ്ങള്‍ ഇന്ന് മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. ഇതുമൂലം നിശ്ചിത തീയതികള്‍ക്കുള്ളില്‍ നിങ്ങളുടെ ജോലി വിജയകരമായി പൂർത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
ധനു :നിങ്ങളുടെ ഇന്നത്തെ ദിവസം ആരംഭിക്കുന്നത് അത്ര സന്തോഷത്തോടെയായിരിക്കില്ല. നിങ്ങളുടെ ശാരീരികവും മാനസികവുമായ മനസ്ഥിതി പലകാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും നിങ്ങളെ നിരുത്സാഹപ്പെടുത്തും. ചില കാര്യങ്ങള്‍ ശുഭകരമായി പര്യവസാനിക്കുമെങ്കിലും എല്ലാത്തിലും അതേ ഫലം ലഭിക്കണമെന്നില്ല.
മകരം : കുടുംബത്തോടും പ്രിയപ്പെട്ടവരോടും സുഹൃത്തുക്കളോടും ആലോചിച്ചുകൊണ്ട് നിങ്ങള്‍ക്ക് ചില പദ്ധതികള്‍ ആരംഭിക്കാനാകും. എങ്കിലും നിങ്ങളുടെ ചിലവുകൾ വർധിക്കാന്‍ സാധ്യതയുണ്ട്. നിങ്ങൾ സാമ്പത്തികപരമായ കാര്യങ്ങളില്‍ പ്രത്യേകിച്ചും ചിലവുകളില്‍ ജാഗ്രത പുലർത്തുന്നത് അഭികാമ്യമാണ്.