കേരളം

kerala

ETV Bharat / bharat

Horoscope Today | നിങ്ങളുടെ ഇന്ന് ( മാര്‍ച്ച് 02 ബുധന്‍ 2022)

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope today  daily horoscope  astrology today  നിങ്ങളുടെ ഇന്ന്  ജ്യോതിഷ ഫലം  രാശി ഫലം  നക്ഷത്ര ഫലം
Horoscope Today | നിങ്ങളുടെ ഇന്ന് ( മാര്‍ച്ച് 02 ബുധന്‍ 2022)

By

Published : Mar 2, 2022, 6:46 AM IST

ചിങ്ങം

വെല്ലുവിളികളും തടസങ്ങളും ഇന്ന് വിജയകരമായി നേരിടാൻ കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയം വരിക്കുകയെന്നതാണ് നിങ്ങളുടെ ആത്യന്തിക ലക്ഷ്യം. കച്ചവടത്തിലോ വ്യാപാരത്തിലോ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്.

കന്നി

നിങ്ങളുടെ സർഗാത്മകതയും ആശയവിനിമയവും മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റാന്‍ സഹായിക്കും. നിങ്ങളുടെ പ്രണയബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോകും. സമ്മർദം മൂലമാണെങ്കിലും നിങ്ങളുടെ ക്രിയാത്മകത ഇന്ന് പൂവണിയും.

തുലാം

നിങ്ങളുടെ ഒരു സുഹൃത്ത് നിങ്ങൾക്ക് ഭാഗ്യമുണ്ടാക്കും. നിങ്ങൾക്ക് ഒരു തടസവും കൂടാതെ ഒരു പുതിയ സംയുക്ത സംരംഭം ആരംഭിക്കാന്‍ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും പ്രശംസിക്കപ്പെടും.

വൃശ്ചികം

നിങ്ങളുടെ മേല്‍ ഉദ്യോഗസ്ഥരുടെ നിരര്‍ഥഭാഷണം ശ്രദ്ധിക്കണം. സഹപ്രവർത്തകരുടെ ഭാഗികമായ പിന്തുണ നിങ്ങൾക്ക് ലഭിക്കും. ഇന്ന് നിങ്ങള്‍ അഭിമുഖത്തിൽ വിജയിക്കും.

ധനു

അനീതിക്കും വിവേചനത്തിനും എതിരേ നിങ്ങൾ പൊരുതും. ഈ ദിവസം നിങ്ങള്‍ക്ക് അനുകൂല ദിവസമായിരിക്കും. നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം ഇന്ന് നിങ്ങള്‍ക്ക് സ്വന്തമാക്കാനാകും.

മകരം

നിങ്ങളുടെ കഠിനാധ്വാനവും ആസൂത്രണവും വ്യർഥമായി തീരും എന്നതിനാൽ നിങ്ങൾക്ക് നിരാശ തോന്നിയേക്കാം. മറ്റുള്ളവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും, ചില സമയങ്ങളിൽ ഈ വ്യത്യാസങ്ങൾ വാദഗതികളായിമാറാം. അത്തരമൊരു കടുത്ത അന്തരീക്ഷം നിങ്ങളുടെ ആകുലതയ്ക്ക് കാരണമാകും. എന്നാല്‍ പ്രതീക്ഷ കൈവിടരുത്. നിങ്ങൾ തീർച്ചയായും ഈ പ്രക്ഷുബ്‌ധ കാലഘട്ടം മറികടക്കും.

കുംഭം

ഭാവി പദ്ധതികളില്‍ നിങ്ങൾക്ക്‌ തടസം തോന്നിയേക്കാം. നിങ്ങള്‍ ഈ നിമിഷത്തില്‍ ജീവിക്കാന്‍ ശ്രമിക്കുക. തൊഴിലിടത്ത് നിങ്ങള്‍ ഉദാരമനസ്‌കത പ്രകടിപ്പിക്കും.

മീനം

നിങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണ്. അനാവശ്യമായ ചിലവുകള്‍ കാണുന്നു. കുടുംബത്തിലെ അപ്രതീക്ഷിതമായ അസുഖം നിങ്ങളെ വിഷമിപ്പിക്കും. അത് നിങ്ങളെ സമ്മർദത്തിലാക്കാന്‍ അനുവദിക്കരുത്.

മേടം

ഇന്ന് നിങ്ങൾക്ക് പ്രകൃതിയോട് കൂടുതല്‍ അടുപ്പം തോന്നാം. ചെടികൾ നടുകയും പരിസരം വൃത്തിയാക്കുകയും ചെയ്യും. നിങ്ങൾക്ക്‌ ഈ ലോകത്തെ ഒരു നല്ല സ്ഥലമാക്കി മാറ്റണമെങ്കിൽ ഇത്‌ പടിപടിയായി ചെയ്യുക.

ഇടവം

നിങ്ങളുടെ മധുരമുള്ള വാക്കുകൾ ബിസിനസ് ഡീലുകളെ വളരെയധികം സഹായിക്കുമെങ്കിലും ദിവസം പോകും തോറും അതിന്‍റെ പ്രഭാവം കുറയും. വികാരപരമാകാനുള്ള വ്യഗ്രത കുറച്ചില്ലെങ്കിൽ അത്‌ സംഘർഷത്തിന് വഴിയുണ്ടാക്കും. വരും ദിവസങ്ങളിൽ അത്‌ നിങ്ങളെ ബുദ്ധിമുട്ടിക്കും.

മിഥുനം

ഇന്ന് നിങ്ങൾ ഒരു യാത്ര പ്ലാൻ ചെയ്യുകയും അത്‌ നിങ്ങള്‍ക്ക് സന്തോഷം പകരുകയും ചെയ്യും. എതിർ ലിംഗത്തിൽപ്പെട്ടവരില്‍ നിന്നും സ്വാഭാവികമായുള്ള പ്രീതി പിടിച്ചുപറ്റും. നിങ്ങൾ ആരെയെങ്കിലും പ്രേമിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്നുതന്നെ മുൻകൈയെടുക്കണം. വൈകുന്നേരം പ്രാർത്ഥിക്കുകയും നിങ്ങളുടെയും നിങ്ങളുടെ പങ്കാളിയുടേയും മാനസിക ഐക്യം ഉറപ്പുവരുത്തുകയും ചെയ്യുക.

കര്‍ക്കടകം

ഇന്നത്തെ ദിവസം ഉജ്വലവും പ്രതീക്ഷാനിർഭരവുമായിരിക്കും. നിങ്ങളുടെ ബിസിനസ് ഡീലുകൾ ചർച്ച ചെയ്‌ത് ഉറപ്പിക്കുമ്പോൾ സൂക്ഷ്‌മമായ അവബോധം ആവശ്യമാണ്. നിങ്ങളുടെ നേതൃപാടവം പുതിയ ഉത്പന്നം അവതരിപ്പിക്കുന്നതിനും മാർക്കറ്റ്‌ ചെയ്യുന്നതിനും സഹായകമാകും.

ABOUT THE AUTHOR

...view details