കേരളം

kerala

ETV Bharat / bharat

Horoscope Today : നിങ്ങളുടെ ഇന്ന് (ഫെബ്രുവരി 26 ശനി 2022)

ഇന്നത്തെ ജ്യോതിഷ ഫലം

Horoscope Today  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം..
Horoscope Today: നിങ്ങളുടെ ഇന്ന് (ഫെബ്രുവരി 26 ശനി 2022)

By

Published : Feb 26, 2022, 6:53 AM IST

ചിങ്ങം

നിങ്ങളെ അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ ഭാഗ്യദിവസമായിരിക്കും‍. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോർട്‌സ്, കല, സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢതരമാകും.

കന്നി

ഇന്ന് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല‍. ഇന്ന് നിങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യതയുണ്ട്. അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ( വെള്ളത്തിനെ പേടി) നിങ്ങള്‍ക്ക് പ്രശ്‌നമായേക്കാം. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. പണച്ചെലവിന് സാധ്യതയുണ്ട്.

തുലാം

ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും‍. സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ചര്‍ചച്ചചെയ്യാം. ഒരു തീര്‍ത്ഥാടനത്തിന് സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകാം. ഒരു വിദേശരാജ്യത്തുനിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസം. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ഭാഗ്യ ദേവത നിങ്ങളില്‍ പുഞ്ചിരി പൊഴിക്കും.

വൃശ്ചികം

ഇന്ന് ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ സ്‌തംഭനാവസ്ഥയിലായിരിക്കും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തിലെ അസുഖകരമായ സാഹചര്യമുണ്ടാക്കിയേക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളെ പറ്റിയും ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കുക. ശാരീരികപ്രശ്‍നങ്ങള്‍ക്ക് പുറമേ വിഷാദാത്മകതയും ഇന്ന് നിങ്ങളെ ബാധിക്കും. പ്രതികൂലചിന്തകള്‍ ഒഴിവാക്കുകയും അധാര്‍മിക വൃത്തികളില്‍നിന്ന് അകന്നുനില്‍ക്കുകയൂം ചെയ്യുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിച്ച കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

ധനു

ഒരു ചെറു തീര്‍ത്ഥയാത്രയ്ക്ക്‌ക്ക് നിങ്ങള്‍ ഇന്ന് തയ്യാറെടുക്കും‍. ഇന്ന് ഉദ്ദേശിച്ച കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയും. ശാരീരികമായും മാനസികമായും ഉത്സാഹത്തിമിര്‍പ്പിലാകും. ഇത് നിങ്ങളുടെ ആത്മവിശ്വാസവും ഉന്മേഷവും വര്‍ദ്ധിപ്പിക്കും. കുടുംബത്തില്‍ ഇന്ന് ഒരു സന്തോഷാവസരം ഉണ്ടാകാനിടയുണ്ട്, അങ്ങനെ പ്രിയപ്പെട്ടവരുമായി ഒത്തുചേരാന്‍ കഴിയുന്നത് കൂടുതല്‍ ആഹ്ളാദം പകരും. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും.

മകരം

ജീവിതത്തിന്‍റെ മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാര്യത്തിനു വേണ്ടി കുറച്ച് പണവും ചെലവഴിച്ചേക്കാം. നിയമപ്രശ്‌നങ്ങളടങ്ങിയ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. പക്ഷേ ഇന്ന് ഒന്നും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് താൽപര്യമുണ്ടാകില്ല. ശസ്ത്രക്രിയ ഇന്ന് ഒഴിവാക്കുക.

കുംഭം

ഇന്ന് നിങ്ങള്‍ക്കനുകൂലമായ ദിവസമാണ്. ബിസിനസുകാര്‍ക്ക് ഇന്ന് ഏറ്റവും നല്ല ഗുണാനുഭവങ്ങളുണ്ടാകും. പഴയ ചങ്ങാതിമാരെ കണ്ടുമുട്ടുകയും പുതിയ ചങ്ങാത്തങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യും സുഹൃത്തുക്കളോടൊപ്പം ഒരു ഹ്രസ്വവിനോദയാത്രക്ക് സാധ്യതയുണ്ട്. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ വളരെ നല്ല ദിവസമാണ് ‍. നിങ്ങള്‍ വിവാഹം കഴിക്കാനോ പ്രണയം വെളിപ്പെടുത്താനോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ന് അനുയോജ്യ ദിവസമാണ്.

മീനം

ബിസിനസുകാര്‍ക്ക് ഇത് വിസ്‌മയകരമായ ദിവസമാണ്, നിങ്ങള്‍ ഒരു തൊഴിലാളിയാണെങ്കില്‍ നിങ്ങളുടെ ജോലിയും കഴിവും മേലധികാരികളില്‍ മതിപ്പുളവാക്കും. പ്രൊമോഷന് സാധ്യത കാണുന്നു. ഒരു വ്യവസായ സംരംഭകനെന്ന നിലയില്‍ വലിയ നേട്ടമുണ്ടാക്കുമ്പോള്‍ തന്നെ പിതാവില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടം വന്ന് ചേരുന്നു. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം നിങ്ങളെ സന്തോഷിപ്പിക്കും. സമൂഹത്തിന്‍റെ ഉന്നത പദവികളിലേക്ക് അനായാസം കയറിച്ചെല്ലാനും നിങ്ങള്‍ക്ക് കഴിയും.

മേടം

ഒരു മംഗള കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ ഒരു ബന്ധുവിന്‍റെ ക്ഷണം നിങ്ങളെ അത്ര ഉന്മേഷവാനാക്കണമെന്നില്ല. മനോവേദന കൊണ്ടും ചെറിയ ശാരീരിക അസുഖങ്ങള്‍ കൊണ്ടും ആ ക്ഷണം ദുർവ്വഹമായ ഒന്നായി നിങ്ങള്‍ക്ക് തോന്നാം. ചിലപ്പോൾ അങ്ങനെയൊരു ചടങ്ങില്‍ പങ്കെടുക്കുന്നത് വിരസമാകുന്നതുകൊണ്ടാകാം. അല്ലെങ്കില്‍ വീട്ടിലോ ജോലി സ്ഥലത്തോ ഉണ്ടായ കലഹങ്ങളോ തെറ്റിദ്ധാരണകളോ കൊണ്ട് ഉണ്ടായ മാനസികാവസ്ഥയാകാം കാരണം. നിങ്ങളുടെ കടുത്ത കോപം നിയന്ത്രിക്കാനായില്ലെങ്കില്‍ പിന്നീട് അതിന് നീതീകരണം കണ്ടെത്താന്‍ നിങ്ങള്‍ വിഷമിക്കേണ്ടിവരും. നിങ്ങള്‍ കൈകാര്യം ചെയ്‌തുകൊണ്ടിരിക്കുന്ന ചില പ്രധാന പ്രൊജക്റ്റുകളെപ്പോലും അത് തകിടം മറിക്കും.

ഇടവം

ഒരു മേൽനോട്ടക്കാരനെന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ പങ്കാളികളെ അവിശ്വസനീയമായ രീതിയിൽ കടത്തിവെട്ടും. നിങ്ങൾക്ക് പരിചിതമായ ആ സ്വേച്ഛാപരമായ കീഴ്വ‌ഴക്കത്തിനുപരി നിങ്ങൾ നിങ്ങളുടെ രീതികൾ അടിസ്ഥാനപരമായ നേതൃപാടവത്തോടെ ഒരു പുതിയ ശൈലിയിൽ മെച്ചപ്പെടുത്തും. ഇതുമൂലം നിങ്ങൾക്ക് വിജയമുണ്ടാകുകയും, പ്രതികൂല സാഹചര്യങ്ങൾ പോലും നിശ്ചയദാർഢ്യത്തോടെ കടന്നുപോകാൻ സാധിക്കുകയും ചെയ്യും.

മിഥുനം

നിങ്ങളുടെ ബിസിനസ് എതിരാളികൾ ഇന്നത്തെ ഇടപാടുകളിലും, വിൽപനയിലും നിങ്ങൾക്ക് വെല്ലുവിളി ഉയർത്തും. മനസിൽ വയ്‌ക്കേണ്ട രണ്ടു കാര്യങ്ങളാണ് ശ്രദ്ധയും, പരിഗണനയും. സ്നേഹത്തില്‍ ഇതുവരെ ഭാഗ്യമില്ലാത്തവർക്ക് ഇന്ന് കൂടെയിരിക്കാൻ ഒരാളെ ലഭിച്ചേക്കാം.

കര്‍ക്കടകം

വാണിജ്യത്തിലും ബിസിനസിലും ഏര്‍പ്പെട്ടവര്‍ക്ക് ഇന്ന് ഭാഗ്യദിവസമാണ്. സുഹൃത്തുക്കളില്‍നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ നിങ്ങള്‍ക്ക് സഹായ സഹകരണങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവില്‍ മേലധികാരിയും മതിപ്പ് പ്രകടിപ്പിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. ഇതെല്ലാം നിങ്ങള്‍ക്ക് ഉത്സാഹം പകരുകയും എതിരാളികള്‍ക്കും കിടമത്സരക്കാര്‍ക്കും മുകളില്‍ വിജയം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും. സൃഷ്‌ടിപരവും കലാപരവുമായ കാര്യങ്ങള്‍ക്ക് നിര്‍ലോഭം പണം ചെലവഴിക്കും. ചെലവില്‍ ഒരു നിയന്ത്രണം കൊണ്ടുവരിക.

ABOUT THE AUTHOR

...view details