കേരളം

kerala

ETV Bharat / bharat

Horoscope Today: നിങ്ങളുടെ ഇന്ന് (ഫെബ്രുവരി 09 ബുധൻ 2022)

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope  Horoscope Today  നിങ്ങളുടെ ഇന്ന്  ദിവസ ഫലം  ജ്യോതിഷ ഫലം
Horoscope Today: നിങ്ങളുടെ ഇന്ന് (ഫെബ്രുവരി 09 ബുധൻ 2022)

By

Published : Feb 9, 2022, 6:28 AM IST

ചിങ്ങം

ക്രിയാത്മക ഊര്‍ജം ഇന്ന് നിങ്ങളുടെ ചിന്തകളിലും നിശ്ചയദാ‍ര്‍ഢ്യത്തിലും പ്രകടമാകും. നിങ്ങളുടെ ജോലി സാമർഥ്യത്തേയും ആസൂത്രണ മികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് നിങ്ങള്‍ക്ക് സമൂഹിക അംഗീകാരവും നല്‍കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളും സംബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ചുരുക്കത്തില്‍ ഏറ്റവും ഹിതകരമായ ദിവസം.

കന്നി

ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉല്‍ക്കണ്ഠയും ഉൽപാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും നിങ്ങളെ നിരാശനാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചെയ്യുന്ന വിമര്‍ശനം നിങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കുകയില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. നിങ്ങള്‍ പ്രവര്‍ത്തന വിജയം ആഗ്രഹിക്കുന്നു എങ്കില്‍ എതിരാളികളുടെ അടുത്ത ചുവടെന്ത് എന്നതിനെപ്പറ്റി ജാഗ്രത പുലര്‍ത്തുക.

തുലാം

കാലിനടിയിലെ മണ്ണിന് ഇളക്കം തട്ടിയതിനാല്‍ ഇന്ന് ഓരോ ചുവടും ശ്രദ്ധിക്കണം. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം ഇന്ന് നിങ്ങളുടെ ദിവസത്തെ നശിപ്പിക്കാന്‍ സാധ്യത. ശ്രദ്ധയോടെ പെരുമാറാനും, ഓരോ ചുവടും ഓരോ വാക്കും സൂക്ഷ്മതയോടെയും അളന്നും ഉപയോഗിക്കുക. അപ്രതീക്ഷിത സാമ്പത്തിക ലാഭം ഇന്ന് നിങ്ങള്‍ക്ക് അൽപം ആശ്വാസവും സന്തോഷവും നല്‍കും. നിഗൂഢമായ വിഷയങ്ങള്‍, മാന്ത്രികത എന്നിവയില്‍ ആസക്തിയുണ്ടാകാന്‍ സാധ്യത. എന്നാല്‍ ആത്മീയതയും ബൗദ്ധികമായ യത്നങ്ങളും നിങ്ങള്‍ക്കാവശ്യമായ സമാധാനം നല്‍കും.

വൃശ്ചികം

അഹ്ളാദവും ഉല്ലാസവും നിറഞ്ഞ ദിവസം‍. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്ക് പോകുകയോ അല്ലെങ്കില്‍ ഒരു ചെറു പിക്‌നിക്കിന് ഏര്‍പ്പാട് ചെയ്യുകയോ ചെയ്യുന്നത് ഇന്നത്തെ സന്തോഷവേള പതിന്മടങ്ങാക്കാന്‍ സഹായിക്കും. ഇന്ന് നിങ്ങള്‍ മുന്‍കൂട്ടിത്തന്നെ എന്തെങ്കിലും ആലോചിച്ച് വെച്ചിട്ടുണ്ടാകും. പുതിയ തരം വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് നന്നായി ഒരുങ്ങാനും സാധ്യത. ജീവിത പങ്കാളി ഇന്ന് നിങ്ങള്‍ക്കായി പ്രത്യേകം സ്വാദിഷ്ടമായ വിഭവങ്ങളും ഒരുക്കിയേക്കാം. ഷോപ്പിങിന് പോകനും യോഗമുണ്ട്. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും ലഭിക്കും. ആസ്വദിക്കൂ.

ധനു

നക്ഷത്രങ്ങള്‍ അനുകൂലസ്ഥാനങ്ങളില്‍ നിലകൊള്ളുന്നതുകൊണ്ട് ഭാഗ്യവും അവസരങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉല്‍കൃഷ്ടമായതുകൊണ്ട് ഇന്നത്തെ ദിവസം പുര്‍ണമായും ആസ്വദിക്കാം. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. നിങ്ങളും എല്ലാവരോടും അനുഭാവപുര്‍വം പെരുമാറും. മാതൃഭവനത്തില്‍ നിന്നുമുള്ള ഒരു ശുഭവാര്‍ത്ത നിങ്ങള്‍ക്ക് കൂടുതല്‍ ഉല്ലാസം നല്‍കും. എതിരാളികളേക്കാള്‍ ശക്തനാണെന്ന് ഇന്ന് നിങ്ങള്‍ തെളിയിക്കുകയും ഒരു ജേതാവായി മുന്നേറുകയും ചെയ്യും.

മകരം

അനാരോഗ്യം ഇന്ന് നിങ്ങളെ ഉന്മേഷരഹിതനും ഉദാസീനനുമാക്കിയേക്കാം. പലകാരണങ്ങളെക്കൊണ്ടും അസ്വസ്ഥനാകാന്‍ സാധ്യത. ഒന്നുകില്‍ മാനസിക പ്രതിസന്ധിയും തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മയും അല്ലെങ്കില്‍ കഠിനാധ്വാനം കൊണ്ടുള്ള അവശതയും നിങ്ങളെ അസ്വസ്ഥനാക്കും. നക്ഷത്രങ്ങള്‍ അനുകൂലസ്ഥിതിയിലല്ലാത്തത് ജോലിസ്ഥലത്ത് പ്രതികൂലാവസ്ഥക്കും മേലധികാരികളുടെ അതൃപ്തിക്കും കാരണമായേക്കും. കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ശാന്തമായിരിക്കുക, വിശ്രമിക്കുക.

കുംഭം

ഇന്ന് ദിവസം മധ്യമം. നിങ്ങളുടെ കടുംപിടുത്തവും കടുത്ത പ്രതികൂല ചിന്തകളും നിയന്ത്രിക്കുക. ഇല്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാം, കുടുംബ ജീവിതത്തിനും. സമൂഹത്തിലെ നിങ്ങളുടെ അന്തസ്സിനെ ബാധിക്കുന്ന സാഹചര്യങ്ങളിലൊന്നും ഉള്‍പ്പെടാതിരിക്കുക. വീടിനെയോ സ്വത്തിനെയോ സംബന്ധിച്ച എന്ത് തീരുമാനമെടുക്കുമ്പോഴും ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠനത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നല്ല ദിവസമാകുന്നു. സാമ്പത്തിക ഉറവിടങ്ങളെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും. അമ്മയില്‍നിന്ന് നിര്‍ലോഭമായ നേട്ടം വന്നുചേരും.

മീനം

കഠിനമായി അധ്വാനിക്കൂ', 'ആവോളം ആസ്വാദിക്കൂ' എന്ന ജീവിത ശൈലിയാണ് നിങ്ങള്‍ പിന്‍തുടരുക. ഇന്ന് ഈ പ്രവണത ശക്തമാകും‍. നിങ്ങളുടെ ക്രിയാത്മകതയും നൂതന ആശയങ്ങള്‍ കണ്ടെത്താനുള്ള കഴിവും ഇന്ന് കൂടുതല്‍ പ്രകടമാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. അവ താമസിയാതെ യാഥാര്‍ഥ്യമാകും. നിങ്ങളുടെ അനുകൂല മനോഭാവവും നിശ്ചയ ദാര്‍ഢ്യവും ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവും ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് സഹായിക്കും. സുഹൃത്തുക്കളോടോ സഹോദരങ്ങളോടോ ഒപ്പം ഒരു സാഹസിക യാത്ര അസൂത്രണം ചെയ്യുക. സാമൂഹിക അംഗീകാരവും നിങ്ങള്‍ക്ക് ലഭിക്കും.

മേടം

ഒരു സാധാരണ ദിവസമാണ് മേടരാശിക്കാരെ കാത്തിരിക്കുന്നത്. എന്നാലും ഇന്ന് സ്ഥിതിഗതികള്‍ കുറേക്കൂടി മെച്ചപ്പെടും. നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ തെരുവോരങ്ങളിലെ ഭക്ഷണസാധനങ്ങളുടെ പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടരുത്‍. ഇത് കൂടാതെ നിങ്ങളുടെ മനസ് പലവിധ പ്രശ്‌നങ്ങള്‍ കൊണ്ട് പ്രത്യേകിച്ചും ചെലവുകള്‍ വര്‍ദ്ധിച്ചുവരുന്നതുകൊണ്ട് അസ്വസ്ഥമായിരിക്കും. അതത്ര കാര്യമാക്കേണ്ടതില്ല. അല്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യം കൂടുതൽ മോശമായേക്കും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ഇന്ന് നിങ്ങളുടെ മധുരമായ വാക്‌ചാതുരി ശരിക്കും പ്രയോജനപ്പെടുത്തുക. വനിതാ സഹപ്രവര്‍ത്തകരുമായി സന്തോഷപൂര്‍വം ഇടപഴകുന്നത് നിങ്ങളുടെ മനോഭാവത്തിന് ലാഘവം വരുത്തും. ഭാഗ്യാശംസകള്‍ നേരുന്നു.

ഇടവം

ഇന്ന് പണം മഴപോലെ പെയ്യും. ധനപരമായ നേട്ടങ്ങള്‍ക്ക് പുറമേ, പുതിയ സാമ്പത്തിക സ്രോതസുകള്‍ തുറന്നിടുകയും ചെയ്യും. മാനസികമായ സന്തോഷം ഏറ്റെടുത്ത എല്ലാദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങളെ സഹായിക്കും. വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി കുറച്ച് പണം ചെലവാക്കേണ്ടി വന്നാല്‍ അതത്രകാര്യമാക്കേണ്ട. വീട്ടില്‍ പ്രസന്നമായ സംഭാഷണങ്ങള്‍ സമാധാനപൂര്‍ണമായ അന്തരീക്ഷം ഉണ്ടാക്കും.

മിഥുനം

ബുദ്ധിമുട്ടുക കരുതിയിരിക്കുക. ഈ രണ്ട് വാക്കുകളിലാണ് ഇന്നത്തെ നിങ്ങളുടെ ദിവസത്തെ സംഗ്രഹിക്കുന്നത്. നിങ്ങളുടെ കോപവും സംസാരവും വിപത്ത് ക്ഷണിച്ച് വരുത്തും എന്നതുകൊണ്ട് ശ്രദ്ധിക്കുക. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഇടപഴകലില്‍ ഇത് തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും ഇടവരുത്തുകയും ചെയ്തേക്കും. നിങ്ങളുടെ കുടുംബത്തെ പൊതുവിലും മകനെ പ്രത്യേകിച്ചും വേദനിപ്പിക്കുന്നതരത്തിലാകാം നിങ്ങളുടെ പെരുമാറ്റം. കണ്ണ് ചൊറിച്ചില്‍ അനുഭവപ്പെട്ടേക്കാം എന്നതുകൊണ്ട് തക്കതായമരുന്ന് കൈവശം സൂക്ഷിക്കുക. അപകടങ്ങള്‍ക്കും അമിതച്ചെലവുകള്‍ക്കും ഇന്ന് സാദ്ധ്യത. ജാഗ്രത പാലിക്കുക.

കര്‍ക്കിടകം

നിങ്ങളുടെ ഊര്‍ജ്വസ്വലതയും നക്ഷത്രങ്ങളുടെ അനുകൂലഭാവവും ആഗ്രഹിച്ചതെന്തും നേടിയെടുക്കാന്‍ ഇന്ന് നിങ്ങളെ പ്രാപ്തനാക്കും. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും ഇന്ന് നേട്ടങ്ങള്‍ക്ക് യോഗം. വരുമാനം ഗണ്യമായി വര്‍ദ്ധിക്കും, ധനസമാഹരണത്തിന് പറ്റിയ സമയം. ദീര്‍ഘകാലത്തിന് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടിയത് നിങ്ങളുടെ ഉല്ലാസഭരിത മനോഭാവത്തിന് മറ്റൊരു കാരണമാകാം. അവിവാഹിതരും കന്യകമാരും ജീവിതത്തിന്‍റെ ഒരു പുതിയ അദ്ധ്യായം തുടങ്ങാനുള്ള തിരക്കിലായിരിക്കും ഇപ്പോള്‍. ഭാഗ്യനക്ഷത്രങ്ങള്‍ അനുകൂല നിലയിലിരിക്കുന്ന ഈ സമയത്ത് ഉടനെ കണ്ടുമുട്ടിയേക്കാവുന്ന ആ 'ഒരാള്‍' ക്കായി കാത്തിരിക്കുക. കുടുംബത്തോടൊപ്പം ഒരു പിക്‌നിക്കോ അല്ലെങ്കില്‍ അടിച്ചുപൊളിക്കുന്നതോ ഇന്ന് നല്ലതാണ്. ആസ്വദിക്കൂ ഇടവരാശിക്കാരേ.

ABOUT THE AUTHOR

...view details