കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജനുവരി 17 തിങ്കള്‍ 2021)

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope today  astrology today  daily horoscope  നിങ്ങളുടെ ഇന്ന്  ജ്യോതിഷ ഫലം  രാശി ഫലം  നക്ഷത്ര ഫലം
നിങ്ങളുടെ ഇന്ന് (ജനുവരി 17 തിങ്കള്‍ 2021)

By

Published : Jan 17, 2022, 6:44 AM IST

ചിങ്ങം

നിങ്ങള്‍ക്ക് ഇന്ന് ആത്മവിശ്വാസം കുറവായിരിക്കും. തൊഴിൽമേഖലയിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉറപ്പോടെ എടുക്കാൻ സാധിക്കും. തൊഴില്‍പരമായി നല്ല ദിവസമായിരിക്കും. വിജയം നിങ്ങളെ തേടിവരും.

കന്നി

ഇന്ന് കന്നിരാശിക്കാര്‍ക്ക് ഗുണകരമായ ദിവസമാണ്. ഈ ദിവസം ആരംഭിച്ച പല പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴിലാളികൾക്കും ജോലിക്കാർക്കും തൊഴില്‍, ധന ഉയര്‍ച്ചകള്‍ പ്രതീക്ഷിക്കാം. കച്ചവടക്കാർക്ക് വൻ നേട്ടമുണ്ടാക്കാം.

തുലാം

ബിസിനസില്‍ ലാഭമുണ്ടാകാന്‍ സാധ്യതയുള്ള ദിവസമാണ്. ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദയാത്രക്കോ തീര്‍ത്ഥയാത്രക്കോ സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ പരിക്ഷീണനായി കാണപ്പെടുന്ന ഒരു സമയം ഉണ്ടാകാം. അപ്പോള്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളും ബൗദ്ധിക ചര്‍ച്ചകളും നിങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കും. ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കുക. ഡോക്‌ടറുമായി നിശ്ചയിച്ച കൂടിക്കാഴ്‌ച തെറ്റിക്കാതിരിക്കുക. വിദേശത്തുനിന്നും നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു നല്ല വാര്‍ത്ത വന്നെത്തിയേക്കും.

വൃശ്ചികം

ജോലിഭാരം വളരെ കൂടുതലായിരിക്കും. അമിതമായ ജോലിഭാരവും ഉത്തരവാദിത്തങ്ങളും നിങ്ങൾ നേരിടേണ്ടിവന്നേക്കാം. സായാഹ്നങ്ങൾ സമാധാനപരവും ലളിതവും ആയിരിക്കും. സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നത് നന്നായിരിക്കും.

ധനു

വൈരുധ്യം നിറഞ്ഞ ദിവസമാണ് നിങ്ങളെ കാത്തിരിക്കുന്നത്. നിങ്ങളിൽ അഭിപ്രായങ്ങൾ അടിച്ചേൽ‌പ്പിക്കുന്നവരിൽ നിന്നും അകന്നുനിൽക്കുക. ക്ഷമയോടെ കേൽക്കുകയും അവരുടെ അഭിപ്രായങ്ങൾ അംഗീകരിക്കുകയും ചെയ്‌താല്‍ വാഗ്വാദങ്ങൾ ഒഴിവാക്കാം.

മകരം

ഇന്ന് ഏറ്റെടുത്ത കച്ചവട വിപുലീകരണം അങ്ങേയറ്റം ലാഭകരമാണെന്ന് തെളിയും. ആസൂത്രണം ചെയ്‌തതനുസരിച്ച് കാര്യങ്ങൾ സംഭവിക്കും. സാമ്പത്തിക ഇടപാടുകൾ നിങ്ങൾക്ക് അനുകൂലമാകും. ഒരു തടസവുമില്ലാതെ കച്ചവടം തുടരാം. പങ്കാളികളും സഹപ്രവർത്തകരും ഊഷ്‌മളമായി പെരുമാറും.

കുംഭം

ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമല്ല. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതും യാത്രകള്‍ നടത്തുന്നതും പരമാവധി ഒഴിവാക്കുക. കാരണം ഇന്ന് മുഴുവന്‍ നിങ്ങള്‍ വളരെ ഉത്കണ്‌ഠാകുലരായിരിക്കും. നിങ്ങളുടെ കര്‍ക്കശ സ്വഭാവം മാറ്റിവെച്ച് എല്ലായ്‌പ്പോഴും ശാന്തരായിരിക്കണം. നിങ്ങളെ പ്രകോപിപ്പിക്കുന്നവരെ ഒഴിവാക്കണം. നിങ്ങളുടെ ക്രിയാത്മകമായ കഴിവുകള്‍ ഇന്ന് കൂടുതല്‍ പ്രചോദിതമാകുമെന്നതിനാല്‍ കലാപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാവുന്നതാണ്. ഇന്ന് നിങ്ങളുടെ ഐക്യൂ നില വളരെ ഉയര്‍ന്നതായിരിക്കുമെന്നതിനാല്‍ ബൗദ്ധിക ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാവുന്നതാണ്. ചെലവുകള്‍ പെട്ടെന്ന് വര്‍ധിക്കാനും സാധ്യത.

മീനം

ഇന്ന് കഠിനയാതനകളുടെ ദിവസമായിരിക്കും. ഓരോ മേഖലയിലും നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ലെന്ന് തോന്നും. അതിന്‍റെ ഫലമായി നിങ്ങളുടെ മനോവീര്യം നഷ്‌ടപ്പെടും. നിങ്ങളുടെ ആരോഗ്യത്തിനും സമ്പത്തിനും ഇന്ന് ദോഷം സംഭവിക്കാം. അതുകൊണ്ട് ദിവസം മുഴുവന്‍ കഴിയുന്നത്ര ശാന്തത കൈക്കൊള്ളുക. മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ നിങ്ങളുടെ സംസാരം കര്‍ശനമായി നിയന്ത്രിക്കണം. മറ്റുള്ളവരോട് പരിഹാസത്തോടെയോ പരുഷമായോ സംസാരിക്കുന്നത് നിങ്ങളെ കുഴപ്പത്തില്‍കൊണ്ട് ചാടിക്കും. സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ക്ക് ഒട്ടേറെ വിഷമതകളേയും പ്രശ്‌നങ്ങളേയും ഇന്ന് നേരിടേണ്ടിവരും. വസ്‌തു, വാഹന ഇടപാടുകളില്‍ ഇന്ന് വളരെ അധികം ജാഗ്രത പാലിക്കണം.

മേടം

ഇന്ന് നിങ്ങൾക്ക് സുന്ദരമായ കാര്യങ്ങളോടായിരിക്കും താല്‍പര്യം. ചുറ്റുമുള്ള സുന്ദരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് പുതിയൊരു സംരംഭം തുടങ്ങാൻ നിങ്ങൾ ആഗ്രഹിച്ചേക്കും. എന്നിരുന്നാലും, തീരുമാനങ്ങൾ എടുക്കുന്നത് ബുദ്ധിമുട്ടായിരിക്കും. തുറന്ന മനസോടെ നന്നായി ആലോചിച്ച് തീരുമാനമെടുക്കുക.

ഇടവം

ഇന്ന് നിങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കുക. മറ്റെന്തിനേക്കാളും വിശ്രമിക്കാൻ സമയം കണ്ടെത്തുക. ഭക്ഷണത്തിനോ വിനോദത്തിനോ ആയി ബന്ധുക്കളേയോ സുഹൃത്തുക്കളേയോ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഒത്തുചേരലിന് സാധ്യതയുണ്ട്.

മിഥുനം

ഇന്ന് നിങ്ങൾ ആവേശഭരിതരായിരിക്കും. നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന പോസിറ്റീവായ കാര്യങ്ങൾ നിങ്ങളുടെ മുന്നിലെത്തും. നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ചുള്ള കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ കഴിയും. തിരക്കേറിയ ദിനചര്യ ആയിരിക്കുമെങ്കിലും അത് സാമാധാനത്തിലേക്കും ഫലപ്രാപ്‌തിയിലേക്കും നയിക്കും.

കര്‍ക്കടകം

കുടുംബത്തിന്‍റെ പിന്തുണ ലഭിക്കാത്തതുകൊണ്ട് ശ്രമങ്ങൾ പാഴായിപ്പോകാം. കുട്ടികളും നിരാശപ്പെടുത്തിയേക്കാം. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. അയൽക്കാരെ കരുതിയിരിക്കുകയും സാഹചര്യങ്ങളെ സമാധാനപരമായി കൈകാര്യം ചെയ്യുകയും ചെയ്യുക.

ABOUT THE AUTHOR

...view details