ചിങ്ങം: നിങ്ങൾ ഇന്ന് ലക്ഷ്യങ്ങൾക്ക് വേണ്ടി പരിശ്രമിക്കും. ചിന്തിച്ച് പ്രവർത്തിക്കുന്നത് കൂടുതൽ സന്തോഷം കണ്ടെത്താൻ സഹായിക്കും. നിങ്ങളുടെ പിതൃക്കളുടെ അനുഗ്രഹം ഇന്നുമുഴുവൻ നിങ്ങൾക്കുണ്ടാകും.
കന്നി: നിങ്ങളുടെ ആത്മവിശ്വാസം നിങ്ങളുടെ പ്രവർത്തികളിൽ പ്രകടമാകും. വിജയത്തിലേക്കുള്ള യാത്രയിൽ പ്രശ്‌ന പരിഹാരങ്ങൾക്കു വേണ്ടി നൂതന മാർഗ്ഗങ്ങൾ ചിന്തിക്കും.
തുലാം: ഇന്ന് ചുറ്റുമുള്ളവർ നിങ്ങളുടെ ആശയങ്ങളെയും ബഹുമതികളെയും പുകഴ്ത്തും. നിങ്ങൾക്കിന്ന് പുതിയ സംരംഭകരുമായി ജോലി ചെയ്യാനുള്ള സുവർണ്ണാവസരമുണ്ടാകും. സാമ്പത്തിക കാര്യങ്ങൾ ചെയ്യാൻ അനുകൂലമായ സമയമാണ്.
വൃശ്ചികം: ബഹുമതികളെപ്പറ്റി ചിന്തിച്ച് ബുദ്ധിമുട്ടാതെ കഠിനമായി ജോലി ചെയ്യുക. എപ്പോഴും ജോലിക്കാര്യങ്ങളിൽ പിന്നിലാകാതെയിരിക്കണം. നിങ്ങൾക്കൊരു കൂട്ടുസംരംഭം ഉണ്ടെങ്കിൽ ക്ഷമയോടെ നിങ്ങളുടെ അധ്വാനത്തിന്‍റെ ഫലത്തിനായി കാത്തിരിക്കണം.
ധനു: തടസ്സങ്ങളാൽ ക്ലേശം അനുഭവിക്കാനുള്ള സാധ്യതയുണ്ട്. പക്ഷേ വിജയത്തിലെത്താൻ നിങ്ങൾ ചെറുത്തു നിൽക്കണം. പകൽ മുഴുവനും വലിയ തീരുമാനങ്ങൾ ഒന്നും എടുക്കാതിരിക്കുക. സന്ധ്യയോടെ അപ്രതീക്ഷിത ഫലങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തുകയും അങ്ങേയറ്റം സന്തോഷിപ്പിക്കുകയും ചെയ്യും.
മകരം:ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തിൽ പുതുതായി എന്തെങ്കിലും സംഭവിക്കുന്നു. എന്താകും ഫലം എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടാകാം. പകൽ മുഴുവൻ നിങ്ങൾക്ക് ചെറിയ തളർച്ച അനുഭവപ്പെടാം. പ്രവർത്തിരംഗങ്ങളിൽ നിങ്ങളുടെ എല്ലാ അദ്ധ്വാനങ്ങളും ശരിയായ രീതിയിൽ അംഗീകരിക്കപ്പെടുകയും ഭാവി ഉദ്യമങ്ങളിൽ ശക്തമായ അടിത്തറ നിർമ്മിക്കപ്പെടുകയും ചെയ്യും.
കുംഭം: പകൽ തികച്ചും സംഭവബഹുലമായിരിക്കും. പുതിയ ആളുകളെ കണ്ടുമുട്ടുന്നതിനും അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനും അതുവഴി നിങ്ങളുടെ അറിവിന്റെ അടിത്തറ വികസിപ്പിക്കുകയും ചെയ്യും. ഈ പകൽ നിങ്ങൾ നിങ്ങളുടെ എല്ലാ ഊർജ്ജവും പ്രയോജനപ്പെടുത്തുകയും നിങ്ങൾ ക്ഷീണിതനാവുകയും ചെയ്യും. പക്ഷേ ഈ ദിവസം നിങ്ങൾക്ക് വളരെ മികച്ചതായിരിക്കും.
മീനം: പ്രവർത്തന രംഗങ്ങളെ ബാധിക്കുന്ന തരത്തിൽ മനസിക പിരിമുറുക്കം ഉണ്ടാകും. ആത്മവിശ്വാസം നഷ്‌ടപ്പെടുത്തരുത്. നിങ്ങൾ നിങ്ങളുടെ തന്നെ പോരാട്ടങ്ങളെ സ്വയം നേരിടുകയും അതിന്റെ ഫലം സഹിക്കുകയും വേണം. ദിവസം മുന്നേറുമ്പോൾ നിങ്ങളുടെ അദ്ധ്വാനത്തിന്‍റെ ഫലം അനുഭവിക്കാൻ കഴിയും.
മേടം:അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കും. നിങ്ങൾ അവയെ ഒഴിവാക്കിയാലും സാഹചര്യങ്ങൾ നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച് പോകില്ല. കുറച്ച് സമയമെടുത്ത് വിശ്രമിക്കുക. കാരണം ഒരു കാര്യവും നിങ്ങൾ ഉദ്ദേശിച്ച പോലെ നടക്കുകയില്ല.
ഇടവം: ഇന്ന് നിങ്ങൾ ഒരുപാട് ആലോചിച്ച് സമ്മർദ്ദത്തിന് അടിമപ്പെടാതെയിരിക്കണം. നിങ്ങളുടെ ഉടമസ്ഥ സ്വഭാവവും ദേഷ്യവും ആവശ്യമില്ലാത്ത ലഹളകൾക്ക് കാരണമാകും. നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ഉത്തരം കണ്ടെത്തുന്നതിനുള്ള ഒരേയൊരുമാർഗ്ഗം ആത്മപരിശോധന മാത്രമാണ്.
മിഥുനം: ഇന്ന് വേണ്ടത്ര മുന്‍കരുതലെടുക്കുക. നിങ്ങളുടെ ക്ഷിപ്ര കോപവും കടുത്ത വാക്കുകളും തെറ്റിദ്ധരിക്കപ്പെടുകയും സംഘര്‍ഷഭരിതമായ സ്ഥിതി സൃഷ്‌ടിക്കുകയും ചെയ്യും. ധ്യാനം പരിശീലിക്കുക, നിങ്ങള്‍ക്ക് ശാന്തത കൈവരും. മോശമായ നിങ്ങളുടെ ആരോഗ്യ നിലയും മെച്ചപ്പെടും. വരുമാനത്തേക്കാള്‍ ചെലവുണ്ടാകാമെന്നതു കൊണ്ട് ജാഗ്രത പുലര്‍ത്തുക. അപകട സാധ്യത ഉള്ളതുകൊണ്ട് സുരക്ഷിതമായി വാഹനമോടിക്കുക. പ്രാര്‍ത്ഥനയും ആത്മീയതയും ആശ്വാസം പകരും.
കർക്കടകം:നിങ്ങളുടെ ക്രിയാത്മകമായ ഊര്‍ജ്ജം ഇന്ന് ഫലവത്താകും. സൗഹൃദസന്ദര്‍ശനങ്ങള്‍ക്കും ഉല്ലാസവേളകള്‍ക്കും സാധ്യത. അവിവാഹിതര്‍ക്ക് വിവാഹത്തെ പറ്റി ചിന്തിക്കാം. താമസിയാതെ നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞേക്കും. പെട്ടെന്നുളള സാമ്പത്തിക നേട്ടവും സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിച്ചതും ഇന്ന് നിങ്ങളുടെ ഭാഗ്യാനുഭവങ്ങള്‍ കൂടുതലാക്കും. നിങ്ങള്‍ക്കിഷ്‌ടപ്പെട്ട മനോഹരമായ ഒരു സ്ഥലത്തേക്ക് ഒരു ദീര്‍ഘദൂര ഡ്രൈവിംഗ് ആലോചിക്കുക. അങ്ങനെ ഇന്നത്തെ സായാഹ്നം ആസ്വാദ്യമാക്കുക!