തിയതി: 07-09-2023 വ്യാഴം
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
ഋതു: ശരത്
തിഥി:ചിങ്ങം കൃഷ്‌ണ അഷ്‌ടമി
നക്ഷത്രം:രോഹിണി
അമൃതകാലം: 09:18 AM മുതല്‍ 10:50 AM വരെ
വര്‍ജ്യം: 06:15 PM മുതല്‍ 7:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 10:14 AM മുതല്‍ 11:2 AM വരെ & 03:2 PM മുതൽ 03:50 PM വരെ
രാഹുകാലം: 01:54 PM മുതല്‍ 03:26 PM വരെ
സൂര്യോദയം:06:14 AM
സൂര്യാസ്‌തമയം: 06:30 PM
ചിങ്ങം : നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും വളരെ പൊരുത്തത്തിലായതിനാല്‍ ഇന്ന് അത്ഭുതങ്ങള്‍ സംഭവിക്കും. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പൈതൃക സ്വത്ത് ഇന്ന് നിങ്ങള്‍ക്ക് കൈവന്നേക്കും. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടത്തിനും, സര്‍ക്കാര്‍ കാര്യങ്ങള്‍ക്കും ഇന്ന് നല്ല ദിവസമാണ്.
കന്നി : നിര്‍മ്മലമായ ദിവസം. പ്രാര്‍ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ ദിവസം ആരംഭിക്കുക. എങ്കില്‍ ദിവസത്തിന്‍റെ ബാക്കി ഭാഗത്തെക്കുറിച്ച് നിങ്ങള്‍ക്ക് പരാതികളുണ്ടാവില്ല. സുഹൃത്തുക്കളെ കണ്ടുമുട്ടും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. വിദേശത്തേക്ക് പോകാൻ അവസരം ലഭിക്കും. വിദൂരദേശങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ നിങ്ങള്‍ക്ക് സംതൃപ്‌തി നല്‍കും. ഉല്ലാസകരമായ ഒരു ദിവസമാകട്ടെ ഇത്.
തുലാം :പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത് എന്ന കാര്യം ഓര്‍മിക്കുക. ക്രൂരമായ വാക്കുകള്‍കൊണ്ടുണ്ടാകുന്ന മുറിവിന് ചികിത്സയില്ല. മുന്‍കോപവും അസഹ്യതയും നിങ്ങളുടെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ ഉതകില്ല. പകരം ധ്യാനവും ആത്മീയതയും നിങ്ങള്‍ക്ക് സമാശ്വാസം തരുന്നു. നിയമവിരുദ്ധമോ അധാർമികമോ ആയ പ്രവര്‍ത്തികളില്‍ നിന്ന് അകന്ന് നില്‍ക്കുക. അവ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയേ ഉള്ളൂ. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് കൃത്യമായ അക്കൗണ്ട് സൂക്ഷിക്കുക.
വൃശ്ചികം :ഉത്തരവാദിത്തങ്ങളുടെ ഭാണ്ഡങ്ങള്‍ അലമാരയില്‍ പൂട്ടിവക്കുക. ഇന്ന് ഉല്ലാസവേളയാണ്. പുറത്ത് പോകൂ. സുഹൃത്തുക്കളെ കണ്ടുമുട്ടൂ. അവരുമായി ഉല്ലാസകരമായി സമയം ചെലവഴിക്കൂ. ഒന്നിച്ചൊരു സിനിമ, അല്ലെങ്കില്‍ ഒരു സാഹസിക യാത്ര നടത്തൂ. ഇന്ന് സമൂഹികമായ അംഗീകാരത്തിന്‍റെയും അഭിനന്ദനങ്ങളുടെയും കൂടി ദിവസമാണ്.
ധനു : ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയില്‍ ധനുരാശിക്കാര്‍ക്ക് വന്ന് ചേരും. വീട്ടിലെ ഐക്യവും സമാധാനവും നിങ്ങളെ ദിവസം മുഴുവനും ഊര്‍ജ്വസ്വലനും ഉന്മേഷവാനുമാക്കും. തൊഴിലില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണയും അധ്വാനത്തിനനുസരിച്ച് ഫലവും ഉണ്ടാകുന്നത് നിങ്ങളെ സന്തുഷ്‌ടനാക്കും. പണത്തിന്‍റെ വരവ് ഈ ഐശ്വര്യങ്ങള്‍ക്ക് മുകളില്‍ ഒരു അധിക സുഖാനുഭവമാകും. നിങ്ങളുടെ പ്രസന്നമായ പുഞ്ചിരി നിലനിര്‍ത്തുക. ഈ അപൂര്‍വ ദിവസം ആസ്വാദ്യമാക്കുക.
മകരം :ഈ ദിനം മികച്ച രീതിയില്‍ ആരംഭിക്കുകയും വളരെപ്പെട്ടെന്ന് തന്നെ നിങ്ങളുടെ കഴിവുകളാല്‍ മറ്റുള്ളവരെ അത്ഭുതപ്പെടുത്തുകയും ചെയ്യും. ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തനരീതിയില്‍ ഇന്ന് നിങ്ങള്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. വര്‍ധിച്ച ആത്മവിശ്വാസം മികച്ച പ്രതിഫലത്തോടെ നല്ലൊരു ദിനം നിങ്ങള്‍ക്ക് സമ്മാനിക്കും.
കുംഭം : നിങ്ങളുടെ ഉദാരവും പിന്തുണയേകുന്നതുമായ പ്രകൃതം മൂലം മറ്റുള്ളവരുടെ സഹായം ലഭിക്കും. നിങ്ങളുടെ ക്രിയാത്മകമായ പ്രതികരണം ജനങ്ങളെ ആകര്‍ഷിക്കുന്നതിന് സഹായകമാകും. നിങ്ങളുടെ സ്‌നേഹിതരാല്‍ ഈ ദിനം മികച്ച രീതിയില്‍ അവസാനിക്കും.
മീനം :നിങ്ങളുടെ ജീവിതത്തിലെ നിര്‍ണായകമായ ഒരു നിമിഷത്തിലൂടെ കടന്നുപോകേണ്ടതിനാല്‍ ഈ ദിനത്തില്‍ ശ്രദ്ധാലുവായിരിക്കുക. മറ്റുള്ളവര്‍ നിങ്ങളെ വാഴ്ത്തിപ്പറയാനുള്ള അവസരം ഇന്ന് ഉണ്ടാകും. നിങ്ങളുടെ ഗ്രഹങ്ങളുടെ സ്ഥാനം സങ്കല്‍പ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ നേടാന്‍ ഇന്ന് സഹായിക്കും. ചടുലമായ പ്രകൃതം അപകടസാധ്യതകളിലേക്ക് ഇന്ന് നിങ്ങളെ നയിക്കും.
മേടം :ഒരു സാധാരണ ദിവസമാണ് ഇന്ന് മേടരാശിക്കാരെ കാത്തിരിക്കുന്നത്. എന്നാലും ഇന്ന് സ്ഥിതിഗതികള്‍ കുറേക്കൂടി മെച്ചപ്പെടും. നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ തെരുവോരങ്ങളിലെ ഭക്ഷണസാധനങ്ങളുടെ പ്രലോഭനങ്ങള്‍ക്ക് ഇന്ന് നിങ്ങള്‍ വഴിപ്പെടരുത്‍. ഇത് കൂടാതെ നിങ്ങളുടെ മനസ് പലവിധ പ്രശ്‌നങ്ങള്‍കൊണ്ട് അസ്വസ്ഥമായിരിക്കും. ഇന്ന് ചെലവുകള്‍ വര്‍ധിക്കുന്നതും നിങ്ങളെ അസ്വസ്ഥമാക്കും. ആരോഗ്യം മോശമാകാൻ സാധ്യതയുണ്ട്. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ഇന്ന് നിങ്ങളുടെ മധുരമായ വാക്‌ചാതുരി ശരിക്കും പ്രയോജനപ്പെടുത്തുക. സഹപ്രവര്‍ത്തകരുമായി സന്തോഷപൂര്‍വം ഇടപഴകുന്നത് നിങ്ങളുടെ മനോഭാവത്തിന് ലാഘവം വരുത്തും.
ഇടവം :ഇന്ന് ഒരു പുതിയ ആത്മവിശ്വാസം കൈവന്നതായി നിങ്ങള്‍ക്ക് തോന്നും. ഇത് ജോലിയില്‍ തികഞ്ഞ ശ്രദ്ധകേന്ദ്രീകരിക്കാന്‍ നിങ്ങളെ സഹായിക്കും. തന്മൂലം നിങ്ങളുടെ ജോലി വിജയകരമായും ഉത്സാഹപൂര്‍വവും ചെയ്‌ത് തീര്‍ക്കാന്‍ നിങ്ങൾക്ക് സാധിക്കും. ധനപരമായ കാര്യങ്ങളിലും നിങ്ങൾക്ക് ഇന്നൊരു ഭാഗ്യദിവസമാണ്. കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം ഇന്നത്തെ സായാഹ്നം സന്തോഷകരമാക്കും. ചുരുക്കത്തില്‍ ഒരു അവിസ്‌മരണീയ ദിനം നിങ്ങളെ കാത്തിരിക്കുന്നു.
മിഥുനം : നിങ്ങളുടെ കോപവും സംസാരവും വിപത്ത് ക്ഷണിച്ച് വരുത്തും എന്നതുകൊണ്ട് ശ്രദ്ധിക്കുക. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഇടപഴകലില്‍ ഇത് തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും ഇടവരുത്തും. കുടുംബത്തെ വേദനിപ്പിക്കുന്നതരത്തിലാകാം ഇന്നത്തെ നിങ്ങളുടെ പെരുമാറ്റം. നിങ്ങൾക്കിന്ന് കണ്ണിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് തക്കതായ മരുന്ന് കൈവശം സൂക്ഷിക്കുക. അപകടങ്ങള്‍ക്കും അമിതച്ചെലവുകള്‍ക്കും ഇന്ന് സാധ്യത. ജാഗ്രത പാലിക്കുക.
കര്‍ക്കടകം :ഊര്‍ജ്വസ്വലതയും നക്ഷത്രങ്ങളുടെ അനുകൂലഭാവവും ആഗ്രഹിച്ചതെന്തും നേടിയെടുക്കാന്‍ ഇന്ന് നിങ്ങളെ പ്രാപ്‌തനാക്കും. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും ഇന്ന് നേട്ടങ്ങള്‍ക്ക് യോഗം. നിങ്ങളുടെ വരുമാനം ഗണ്യമായി വര്‍ധിക്കും. ധനസമാഹരണത്തിന് പറ്റിയ സമയം. ദീര്‍ഘകാലത്തിന് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നത് നിങ്ങളുടെ ഉല്ലാസഭരിത മനോഭാവത്തിന് മറ്റൊരു കാരണമാകാം. കുടുംബത്തോടൊപ്പം ഇന്ന് ഒരു പിക്‌നിക് നടത്തുന്നത് നല്ലതാണ്.