കേരളം

kerala

ETV Bharat / bharat

Horoscope Today 30th September 2023: നിങ്ങളുടെ ഇന്ന്‌ (സെപ്‌റ്റംബർ 30 ശനി 2023) - മിഥുനം

Horoscope Prediction Today: ഇന്നത്തെ ജ്യോതിഷ ഫലം

Horoscope Prediction Today  Horoscope Today  Horoscope Prediction  Horoscope  Horoscope Today 30th September 2023  നിങ്ങളുടെ ഇന്ന്‌  Horoscope Prediction Today  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  ചിങ്ങം  കന്നി  തുലാം  വൃശ്ചികം  ധനു  മകരം  കുംഭം  മീനം  മേടം  ഇടവം  മിഥുനം  കര്‍ക്കട
Horoscope Today 30th September 2023

By ETV Bharat Kerala Team

Published : Sep 30, 2023, 6:54 AM IST

തീയതി: 30-09-2023 ശനി

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ശരത്

തിഥി:കന്നി കൃഷ്‌ണ പ്രഥമ

നക്ഷത്രം: രേവതി

അമൃതകാലം: 06:13 AM മുതല്‍ 07:43 AM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 07:49 AM മുതല്‍ 08:37 AM വരെ

രാഹുകാലം: 09:13 AM മുതല്‍ 10:43 AM വരെ

സൂര്യോദയം:06:13 AM

സൂര്യാസ്‌തമയം: 06:15 PM

ചിങ്ങം: മതപരവും മംഗളകരവുമായ പല പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ സാധ്യത കാണുന്നു. ഒരു തീർഥാടന സ്ഥലത്തേക്ക് ഒരു യാത്ര പോകാനുള്ള സാധ്യതയും ഫലങ്ങൾ കാണിക്കുന്നുണ്ട്. ദേഷ്യം നിയന്ത്രിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. വിദേശത്തുള്ള പ്രിയപ്പെട്ടവരുടെ വാർത്തകൾ നിങ്ങൾ പ്രതീക്ഷിച്ചേക്കാം. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മാനസികമായി അസ്വസ്ഥരായേക്കാം. അതിന്‍റെ പ്രധാന കാരണം നിങ്ങളുടെ കുട്ടികൾ തന്നെ ആയിരിക്കാം.

കന്നി: പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നെങ്കിൽ, ഇന്ന് നല്ല ദിവസമല്ല. ദേഷ്യവും സംസാരവും നിയന്ത്രിക്കുക. അത് ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ അനുവദിക്കും. കുടുംബവുമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു തര്‍ക്കം അല്ലെങ്കിൽ ഒരു ചർച്ച നിങ്ങളെ ഇന്ന് ദുഃഖിതരാക്കും. ഇന്ന് നിങ്ങളുടെ ഫലങ്ങളിൽ കാര്യമായ ചെലവുകൾ കാണുന്നു.

തുലാം: ഇന്ന് കൃത്യമായി ആസൂത്രണം ചെയ്‌തിരിക്കുന്ന ഒരു പരിപാടിയുടെ അജണ്ട പോലെയാണ് കാര്യങ്ങൾ നടക്കുക. വസ്ത്രങ്ങൾ വാങ്ങുന്നതിനും അതുപോലെതന്നെ മാറുന്ന സാഹചര്യങ്ങളനുസരിച്ച് സ്വയം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഷോപ്പിങ് നടത്തും. ശാരീരികവും മാനസികവുമായ ഊർജം മറ്റുള്ളവരിലേക്ക് പകരുകയും അവ ചുറ്റുപാടുമുള്ള പരിസരങ്ങളെ ഊർജ്ജസ്വലതയോടെ നിലനിർത്തുകയും ചെയ്യും. മനസിനെ ഹഠാദാകർഷിക്കുന്ന പ്രശസ്‌തിയും അംഗീകാരവും രുചികരമായ വിഭവങ്ങളും നിങ്ങൾക്കായി കാത്തിരിക്കുന്നു.

വൃശ്ചികം: ശാരീരികമായും മാനസികമായും നിങ്ങൾക്ക് ആരോഗ്യമുള്ളതായി അനുഭവപ്പെടാം. അസുഖങ്ങൾ, അനാരോഗ്യങ്ങൾ എന്നിവ അനുഭവിക്കുന്ന എല്ലാവരെയും സന്തോഷിപ്പിക്കാനുള്ള സമയമാണിത്. മെച്ചപ്പെട്ട ആരോഗ്യപുരോഗതിയുടെ വ്യക്തമായ സാധ്യതയെയാണ് ഇത് സൂചിപ്പിക്കുന്നത്. സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് സഹകരണവും പിന്തുണയും ലഭിക്കാൻ സാധ്യതയുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് അവയില്‍ വളരെ ഗംഭീരമായി വിജയിക്കാൻ കഴിയും.

ധനു: ദഹനസംബന്ധമായ പ്രശ്‌നങ്ങൾ കുഴപ്പം സൃഷ്‌ടിക്കാൻ സാധ്യതയുണ്ട്. ഇന്നത്തെ ദിവസം മുഴുവനും കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങളുടെ മനസിൽ ഉണ്ടാകും. കോപം നിയന്ത്രിക്കണം. ബൗദ്ധികചർച്ചകളിൽ നിന്ന് വിട്ടു നിൽക്കുന്നതും നല്ലത്. ഇന്ന് കലയോടും സാഹിത്യത്തോടും നിങ്ങള്‍ ആഭിമുഖ്യം കാണിച്ചേക്കാം.

മകരം: ഊര്‍ജ്ജസ്വലതയും ആവേശവും ഇന്ന് നിങ്ങള്‍ക്ക് ഉണ്ടാകില്ല. ശാരീരികവും മാനസികവുമായി അത്ര നല്ല സുഖത്തില്‍ ആയിരിക്കില്ല. കുടുംബത്തിൽ ഉണ്ടായ ആശയസംഘട്ടനങ്ങളോ നിങ്ങളുടെ പ്രശസ്‌തിയേയോ സാമൂഹിക പദവിയേയോ ഹാനികരമായി ബാധിക്കാനുള്ള ചില സംഭവങ്ങളോ ആയിരിക്കാം ഇന്നത്തെ വേദനയ്‌ക്ക് കാരണം.

കുംഭം: ആശങ്കകളെല്ലാം തന്നെ അകന്നു പോയതിനാൽ വളരെയധികം ഉല്ലാസവാനും സന്തുഷ്‌ടനുമായിരിക്കും ഇന്ന് നിങ്ങൾ. സുഹൃത്തുക്കളുമായി സന്തോഷം പങ്കിടുന്നതും സഹോദരങ്ങളുമായി സമയം ചെലവഴിക്കുന്നതും അവസരമുണ്ടാകും. സന്തോഷദായകമായ യാത്രകൾ സംഘടിപ്പിക്കും. എതിരാളികളെ നിങ്ങൾ പരാജയപ്പെടുത്താനും സാധ്യത.

മീനം: നിങ്ങളുടെ ചെലവിന്‍റെ ഒരു കണക്കു സൂക്ഷിക്കുന്നത് നന്നായിരിക്കും. ക്ഷമ എന്നത് ഒരു സദ്ഗുണമാണ്. അത് പതിവായി പ്രയോഗിക്കേണ്ടത് ആവശ്യമാണ്. സംസാരം നിയന്ത്രിക്കുക. അതുപോലെ ദേഷ്യവും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് അസ്വാരസ്യങ്ങൾക്ക് കാരണമാകും. പണസംബന്ധമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തുക. വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നതും, അനാവശ്യമായ ചിന്തകളിൽപ്പെപെട്ടുഴറുന്നതും ഒഴിവാക്കുക.

മേടം: ഇന്ന് നിങ്ങൾ നിങ്ങളുടെ നിരീക്ഷണങ്ങളെ വെടിപ്പാക്കാൻ ശ്രമിക്കുകയും, അങ്ങനെയുള്ള പുതിയ നിരീക്ഷണത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുകയും ചെയ്യും. ഇന്ന് വളരെ പ്രതീക്ഷയുള്ള ഒരു ദിവസം നിങ്ങൾ ആഗ്രഹിക്കുകയും അതിൽ മുഴുകുകയും ചെയ്യും. യഥാർഥബന്ധങ്ങളെ പുറംമോടികൊണ്ട്‌ അളക്കാൻ ശ്രമിക്കരുത്‌.

ഇടവം: ഇന്ന് നിങ്ങളുടെ മനസ് വളരെ പ്രേമാതുരവും ചിന്തകൾ സരളവും ആയിരിക്കും. വളരെ പ്രത്യേകതയുള്ള ആരുടെയോ അടുത്തേക്ക്‌ സ്വപ്‌നത്തിൽ ചെന്നെത്തുന്നതായും നിങ്ങൾക്കിന്ന് തോന്നും. പങ്കാളിയുടെയോ പ്രേമഭാജനത്തിന്‍റെയോ കൂടെ ഇന്നത്തെ സായാഹ്‌നം ചെലവഴിക്കും.

മിഥുനം: മാനസികമായും ശാരീരികമായും ആശ്വാസം ഉണ്ടാകും. തൊഴിൽപരമായി താങ്കളുടെ ജോലി സംബന്ധിച്ച് അഭിനന്ദനങ്ങൾ ലഭിക്കുന്നതുകൊണ്ട് ജോലി ചെയ്യാനുള്ള ആവേശം വർധിക്കുന്നതാണ്. സഹപ്രവർത്തകരും നിങ്ങളെ സഹായിക്കും. സാമൂഹ്യപരമായി താങ്കളുടെ ആത്മാഭിമാനം വർധിക്കുന്നതായിരിക്കും.

കര്‍ക്കടകം:എല്ലാ ജോലികളും ഇന്ന് വിജയകരമായി പൂർത്തിയാകും. മേലധികാരികളുമായുള്ള പ്രധാന ചർച്ചകളിൽ നിങ്ങൾ ഭാഗഭാക്കാവുകയും നിങ്ങളുടെ പ്രകടനത്തിൽ അവർ വളരെയേറെ സന്തുഷ്‌ടരായിരിക്കുകയും ചെയ്യും. സ്ഥാനക്കയറ്റം കിട്ടാനുള്ള സാധ്യതകൾ കാണുന്നു. കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുകയും വീടിന്‍റെ മോടി കൂട്ടുന്നതിനുള്ള പുതിയ കാര്യങ്ങൾ ചെയ്യുന്നതിൽ നിങ്ങൾ സന്തോഷിക്കുകയും ചെയ്യും.

ABOUT THE AUTHOR

...view details