തീയതി :29-08-2023 ചൊവ്വ
വര്‍ഷം : ശുഭകൃത് ദക്ഷിണായനം
ഋതു :ശരത്
തിഥി : ചിങ്ങം ശുക്ല ത്രയോദശി
നക്ഷത്രം :കര്‍ക്കടകം
അമൃതകാലം : 12:25 PM മുതൽ 01:57 PM
വര്‍ജ്യം :06:15 PMമുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം : 8:38 AM മുതല്‍ 9:26 AM വരെ & 11:50 AM മുതൽ 12:38 PM വരെ
രാഹുകാലം :03:30 PM മുതല്‍ 05:03 PM വരെ
സൂര്യോദയം : 06:14 AM
സൂര്യാസ്‌തമയം : 06:35 PM
ചിങ്ങം : ഇന്ന് ഒരു ശരാശരി ദിവസമാണ്. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്‌തേക്കാം. ലക്ഷ്യങ്ങളിൽ തടസങ്ങൾ നേരിടും. എതിരാളികള്‍ കൂടുതല്‍ പ്രതിബന്ധങ്ങളുണ്ടാക്കാം. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടുകാര്യങ്ങൾ ഉത്കണ്ഠ ഉണ്ടാക്കിയേക്കാം. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം.
കന്നി : കുട്ടികള്‍ക്ക് മനോവിഷമം നേരിടാം. ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കുക. ആമാശയ സംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ഊഹക്കച്ചവടത്തിനും മുതല്‍ മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും.
തുലാം : മാനസിക സംഘര്‍ഷത്തിന്‍റെയും അതിവൈകാരികതയുടേയും ദിവസമാണ്. പ്രതികൂല ചിന്തകള്‍ നിങ്ങൾക്ക് നിരാശയുണ്ടാക്കാം. യാത്രയ്ക്ക് ശുഭകരമായ ദിവസമല്ല. ജലാശയങ്ങളിൽ നിന്ന് അകന്ന് നില്‍ക്കുക. ഉറക്കമില്ലായ്‌മകൊണ്ട് ക്ഷീണവും മടുപ്പും തോന്നാം. കുടുംബ, വസ്‌തു തര്‍ക്കങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുക.
വൃശ്ചികം : ദിവസം മുഴുവന്‍ ഉത്സാഹവും ഉന്മേഷവും അനുഭവപ്പെടാം. പുതിയ പദ്ധതികളും ദൗത്യങ്ങളും വന്നുചേരും. സഹപ്രവര്‍ത്തകര്‍ സഹായവും സഹകരണവും കാണിക്കും. അടുത്ത സുഹൃത്തിനേയോ ബന്ധുവിനേയോ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. ഇന്ന് ഏറ്റെടുക്കുന്ന ദൗത്യം വിജയിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. പരീക്ഷകളിലും മത്സരങ്ങളിലും വിജയം ഉണ്ടാകാം. യാത്രയ്ക്ക് സാധ്യത.
ധനു : ആശയക്കുഴപ്പങ്ങളും വിരുദ്ധ നിലപാടുകളും നിങ്ങളുടെ ആരോഗ്യത്തിനെന്ന പോലെ തൊഴില്‍ വിജയത്തിനും ആപത്‌കരമായിരിക്കും. സമ്മിശ്ര വികാരങ്ങള്‍ മനസിന്‍റെ വ്യക്തതയേയും പൊതുവായ സ്വാസ്ഥ്യത്തേയും പ്രതികൂലമായി ബാധിച്ചേക്കാം. ആലോചിച്ച് സാവകാശം ഉറച്ച നിലപാട് എടുക്കുക. അനിശ്ചിതത്വവും വർധിച്ച ജോലിഭാരവും വർധിച്ച ചെലവുകളും നിങ്ങൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. പിരിമുറുക്കം ഒഴിവാക്കി ശാന്തത കൈക്കൊള്ളുക.
മകരം : വീഴ്‌ച പറ്റാനോ ചെറിയ അപകടങ്ങള്‍ക്കോ സാധ്യത. ഇതൊഴിച്ചാല്‍ ഈ ദിനം സന്തോഷാനുഭവങ്ങള്‍ നിറഞ്ഞതായിരിക്കും. ജോലിയില്‍ അഭിനന്ദനം ലഭിക്കാനും അപ്രതീക്ഷിത ജോലിക്കയറ്റത്തിനും സാധ്യത. നിങ്ങളുടെ മാന്യതയും തൊഴില്‍പരമായ നിലപാടും പ്രകടമാംവിധം ഉയർച്ച ഉണ്ടാക്കും. പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായും ഉള്ള കൂടിക്കാഴ്‌ച സന്തോഷം പകരും.
കുംഭം : ഇന്ന് സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാം. എന്തിലെങ്കിലും പണം മുടക്കുന്നതിന് മുൻപ് രണ്ടുവട്ടം ആലോചിക്കുക. കുടുംബാംഗങ്ങളും ബന്ധുക്കളും നിങ്ങളോട് യോജിക്കണമെന്നില്ല. നിങ്ങളെ ബാധിക്കാത്ത പ്രശ്‌നങ്ങളില്‍ ഇടപെടരുത്. തെറ്റായ ചിന്തകള്‍ക്കും പ്രേരണകള്‍ക്കും വഴിപ്പെടരുത്.
മീനം : സൗഹൃദങ്ങള്‍ ഗുണകരമായി വന്നുചേരും. സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയും സത്കരിക്കാന്‍ വേണ്ടി പണം ചെലവഴിക്കും. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക താത്പര്യം കാണിക്കും. മുതിര്‍ന്നവരും മേലധികാരികളും ആയി ഒത്തുചേരാന്‍ എല്ലാ സാധ്യതകളും ഉണ്ട്. ഇന്ന് നിങ്ങള്‍ ഏര്‍പ്പെട്ടേക്കാവുന്ന കരാറുകള്‍ ഭാവിയില്‍ വളരെ പ്രയോജനപ്രദമാകും. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സന്തോഷ വാര്‍ത്ത വന്നെത്തും. അപ്രതീക്ഷിത സമ്പത്ത് വന്നുചേരും. ഉല്ലാസ യാത്രയ്ക്ക് സാധ്യത കാണുന്നു.
മേടം : ഇന്ന് നേരിടുന്ന മാനസിക സമ്മർദം നിങ്ങൾക്ക് നല്ലരീതിയിൽ ഗുണം ചെയ്യും. എന്നിരുന്നാലും, നിങ്ങളുടെ പ്രതീക്ഷകളുമായി കിട്ടുന്ന ഫലങ്ങൾ പൊരുത്തപ്പെടണമെന്നില്ല.
ഇടവം : ഒരു പുതിയ ദൗത്യം ഏറ്റെടുക്കുകയോ അല്ലെങ്കില്‍ പുതിയ പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. ഒരു ദീര്‍ഘയാത്രയ്ക്ക് സാധ്യതയുണ്ട്. അകലെയുള്ള സുഹൃത്തുക്കളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ വന്നുചേരും. ഒരു വിദേശയാത്രയ്ക്കുള്ള അവസരമുണ്ടാകാനും സാധ്യത. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുക.
മിഥുനം : ഇന്നത്തെ ദിവസം അധികഭാഗവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല. വാക്കേറ്റങ്ങൾ ഒഴിവാക്കുക. ഏതൊരു കാര്യത്തിലും സംയമനം പാലിക്കുക. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാക്കുക. ചികിത്സ നടപടിക്രമങ്ങള്‍ നീട്ടി വയ്ക്കുക. സാമ്പത്തിക പ്രതിസന്ധി വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക.
കര്‍ക്കടകം : കളിയും ചിരിയും തമാശകളും നിറഞ്ഞ ദിവസമായിരിക്കും. വിദേശികളെ കണ്ടുമുട്ടാന്‍ ഇടയുണ്ട്. ഉല്ലാസത്തിനും വിനോദത്തിനുമായി പണം ചെലവഴിക്കും. നല്ല ഭക്ഷണം, നല്ല സൗഹൃദം, ഉല്ലാസകരമായ യാത്ര എന്നിവയും ഇന്നത്തെ ദിവസത്തെ ആസ്വാദ്യകരമാക്കും. നിങ്ങളുടെ മാന്യതയും പ്രശസ്‌തിയും പുതിയ ഉയരങ്ങള്‍ തേടും. തൃപ്‌തികരമായ ആരോഗ്യമായിരിക്കും.