കേരളം

kerala

ETV Bharat / bharat

Horoscope Today 24 November 2021: നിങ്ങളുടെ ഇന്ന് - രാശിഫലം

ഇന്നത്തെ ജ്യോതിഷ ഫലം... Horoscope Today November 24, 2021

Horoscope Today 24 November 2021  Horoscope Today  ഇന്നത്തെ ജ്യോതിഷഫലം  ഗ്രഹനില  രാശിഫലം  Astrological predictions
Horoscope Today 24 November 2021: നിങ്ങളുടെ ഇന്ന്

By

Published : Nov 24, 2021, 6:40 AM IST

ചിങ്ങം

ചെയ്യുന്ന കാര്യത്തില്‍ വ്യക്തതയും കൃത്യതയും വേണം. ഇത് മികച്ച തീരുമാനമെടുക്കാന്‍ നിങ്ങളെ സഹായിക്കും. ഇക്കാരണത്താൽ ബിസിനസ് രംഗങ്ങളിൽ വലിയ ഇടപാടുകൾ നടത്താനും വൻ ബിസിനസുകൾ മുറുകെപ്പിടിക്കാനും സാധിക്കും.

കന്നി

ജോലിയിലെ ആത്മാര്‍ത്ഥതയ്ക്ക് പ്രശംസ ലഭിക്കും. കുടുംബ സ്വത്തിനായി നടത്തുന്ന നീക്കങ്ങള്‍ വിജയം കാണം. വീട് അലങ്കരിക്കാനായി കരകൗശല വസ്തുക്കൾക്കോ ഗൃഹോപകരണങ്ങളോ വാങ്ങിയേക്കാം.

തുലാം

ഇന്ന് നിങ്ങൾക്ക്‌ തിളക്കമാർന്ന പ്രഭാപൂർണമായ ഒരു ദിവസമാണ്‌. കുടുംബത്തോടും സുഹൃത്തുക്കളോടും കൂടി സമയം ചെലവഴിക്കുന്നത്‌ അനുകൂലമാകും. വൈകുന്നേരത്തോട്‌ കൂടി നിങ്ങൾ സ്നേഹിക്കുന്ന എല്ലാവർക്കുമായി ഉല്ലാസപ്രദമായ ഒരു ഷോപ്പിങ്ങിനായി പോകാനുള്ള ത്വര ഉണ്ടാവുകയും അതുവഴി സാമാന്യം നല്ലരീതിയിൽ പണം ചെലവാകുകയുംചെയ്യും.

വൃശ്ചികം

ഇന്ന് നിങ്ങൾ നിങ്ങൾക്കുവേണ്ടിത്തന്നെ ജോലിചെയ്യുന്നത്‌ നല്ലതായി തിരൂം. ഇന്നു ബിസിനസുകാർക്കു സാമാന്യം നല്ല ലാഭം കിട്ടുമെന്നു പ്രതീക്ഷിക്കാം. സാധാരണയിലും കൂടുതൽ മൂലധനം ചെലവഴിച്ച്‌ ജോലിയിൽ മുന്നേറുക ആവശ്യമായിവരും. കുടുബത്തില്‍ നിന്നും അനുകൂലമായി സമീപനമുണ്ടാകും.

ധനു

ഇന്ന് നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതും മനസ്സ്‌ ചെയ്തതും തമ്മിൽ ഒരു സംതുലനാവസ്ഥ നിലനിർത്തും. നിങ്ങളുടെ വീക്ഷണത്തിന്റെ ശക്തിയും അഭിലാഷവും നിങ്ങളുടെ ജോലിയുടെ ഗുണനിലവാരത്താൽ എത്തിക്കും.

മകരം

കുടുംബബന്ധങ്ങളാണ് ഏറ്റവും ശക്തവും പ്രധാനവുമെന്ന് ഈ ദിനം തെളിയിക്കും. വീട്ടുകാരില്‍ നിന്ന് കിട്ടുന്ന മതിയായ പിന്തുണയും പ്രോത്സാഹനവും വീടിന്റെ പുനരുദ്ധാരണത്തിന് നിങ്ങളെ സഹായിക്കും. വീട്ടുകാരുടെ പിന്തുണയോടെ നിങ്ങള്‍ക്ക് ലോകം കീഴടക്കാനും എല്ലാം നേടിയെടുക്കാനും സാധിക്കും.

കുംഭം

ഈ ദിനം നിങ്ങള്‍ കൂടുതല്‍ തിളക്കമുള്ളവനാകും. എല്ലാ ശ്രദ്ധയും പ്രശംസയും കൂടുതല്‍ കഠിനാധ്വാനം ചെയ്യാനും മികവ് പ്രകടിപ്പിക്കാനും നിങ്ങളെ സഹായിക്കും. നിങ്ങളുടെ പ്രവൃത്തനം മേലധികാരികളെ സന്തോഷിപ്പിക്കുമെങ്കിലും സ്വന്തം പ്രവൃത്തിയില്‍ നിങ്ങള്‍ പൂര്‍ണ തൃപ്തനായിരിക്കില്ല. നേട്ടങ്ങളില്‍ അഹങ്കരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

മീനം

പൂര്‍ണമായും ശുഷ്‌കാന്തിയും ഊര്‍ജ്ജവും ഉള്ള ഒരു ദിനമായിരിക്കും. അകലെ നിന്ന് സന്തോഷം നല്‍കുന്ന വാര്‍ത്ത നിങ്ങളെ തേടിയെത്തുകയും അത് നിങ്ങളെ സ്‌നേഹിക്കുന്നവരുമായി പങ്കുവയ്ക്കുകയും ചെയ്യും. വളരെ ദീര്‍ഘകാലമായുള്ള ഒരു ഡീല്‍ പ്രൊഫഷണല്‍ മികവോടെ നിങ്ങള്‍ കൈകാര്യം ചെയ്യും. ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രകള്‍ നിങ്ങള്‍ പ്ലാന്‍ ചെയ്യും.

മേടം

തിളക്കമുള്ള ദിവസമായിരിക്കും. പുതിയ ജോലികൾ ആരംഭിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണിന്ന്. ബിസിനസുകാരും പ്രൊഫഷണലുകളും അവരുടെ പ്രയത്നങ്ങൾ വളരെ സന്തുഷ്ടവും അവരുടെ പരിശ്രമത്തിൽ സംതൃപ്തിയുമുളളവരാകും. ജോലി നന്നായി ആസ്വദിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ കിട്ടുമെന്ന് ഫലങ്ങള്‍ കാണിക്കുന്നു.

ഇടവം

നിങ്ങൾക്ക് ഒരു ശരാശരി ദിവസം ആയിരിക്കും. സുഹൃത്തുക്കളുമൊത്തുള്ള സമയം സന്തോഷം കണ്ടെത്തും. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായി വന്നേക്കാം.

മിഥുനം

മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഇന്നത്തെ ദിനം നിങ്ങളെ സഹായിക്കും. ഒരു ആഹ്ലാദകരമായ മനോഭാവത്തോടെയാകും നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഇടപഴകുക. അലസതയോടൊപ്പം ഒരു നല്ല ഷോപ്പിംഗ് അനുഭവവും നിങ്ങൾക്കുണ്ടാകും.

കര്‍ക്കടകം

ശുഭാപ്തി വിശ്വാസവും ബുദ്ധിപരമായ സമീപനവും നിങ്ങൾ ആഗ്രഹിച്ച ഫലം നേടുന്നതിനു അനുകൂലമായി ഭവിക്കും. നിങ്ങൾ നിങ്ങൾക്കായി സമയം ചെലവഴിക്കേണ്ടതും നിങ്ങളുടെ അനൗദ്യോഗിക കാര്യങ്ങളില്‍ നൈപുണ്യം കാണിക്കേണ്ടതുമാണ്. കൂടുംബത്തില്‍ സന്തോഷമുണ്ടാകും.

Also Read: പ്രതിദിനം 7000 ചുവടുകള്‍ നടന്നാല്‍ 70 ശതമാനം വരെ മരണ സാധ്യത കുറയ്‌ക്കാം; ഗവേഷണ ഫലം പുറത്ത്

ABOUT THE AUTHOR

...view details