കേരളം

kerala

ETV Bharat / bharat

Horoscope Today 22nd August നിങ്ങളുടെ ഇന്ന് (ഓഗസ്‌റ്റ്‌ 22 ചൊവ്വ 2023) - ജ്യോതിഷ ഫലം

Horoscope prediction today ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope Today 22nd August  Horoscope  Horoscope Today  kerala news  malayalam news  നിങ്ങളുടെ ഇന്ന്  Horoscope prediction today  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  ഇന്നത്തെ രാശി ഫലം
Horoscope Today 22nd August

By

Published : Aug 22, 2023, 7:18 AM IST

തീയതി:22-08-2023 ചൊവ്വ

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

ഋതു:ശിശിരം

തിഥി: ചിങ്ങം ശുക്ല ഷഷ്‌ടി

നക്ഷത്രം:ചിത്തിര

അമൃതകാലം: 12:27 PM മുതല്‍ 2:00 PM വരെ

വര്‍ജ്യം:06:15 PMമുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 8:38 AM മുതല്‍ 9:26 AM വരെ & 11:50 AM മുതല്‍ 12:38 PM വരെ

രാഹുകാലം:3:33 PM മുതല്‍ 05:06 PM വരെ

സൂര്യോദയം: 06:14 AM

സൂര്യാസ്‌തമയം: 06:39 PM

ചിങ്ങം : ഇന്ന് നല്ല ദിവസമായിരിക്കും. പഴയ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും വീണ്ടും കാണാനും പുതിയ ബന്ധങ്ങളുണ്ടാക്കാനും നിങ്ങൾക്ക് സാധിക്കും. നിങ്ങളെ സുഹൃത്തുക്കളോ, ബന്ധുക്കളോ ഇന്ന് സന്ദർശിക്കാനിടയുണ്ട്. വളരെ സന്തോഷകരമായ ഒരു കൂടിക്കാഴ്‌ച്ച നിങ്ങളുടെ വീട്ടിൽ വച്ച് ഉണ്ടാകും.

കന്നി : വ്യവസായത്തിൽ മുന്നേറ്റമുണ്ടാകാം. സാമ്പത്തിക ചെലവ് കൂടുതലായിരിക്കും. വിവേക പൂർവം പണം ചെലവഴിക്കുക.

തുലാം : ആത്മാർഥതയോടെ ജോലിയിൽ മുഴുകും. കുടുംബവുമായി ചേർന്നിരിക്കാൻ സമയം കണ്ടെത്തുക. ശത്രുക്കളുമായുള്ള വാക്കേറ്റങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.

വൃശ്ചികം : ബന്ധങ്ങളാണ്‌ ജീവിതത്തിൽ ഏറ്റവും പ്രധാനം. അതിനാൽ കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് മനസിന് ആനന്ദം നൽകും. അവരെ ഒരുതരത്തിലും നിയന്ത്രിക്കാൻ ശ്രമിക്കരുത്.

ധനു : ഗൃഹാതുരത്വം നിറഞ്ഞ ഒരു ദിവസമായിരിക്കും. നീണ്ട യാത്രകൾക്ക് സാധ്യതയുണ്ട്. ബന്ധങ്ങൾ പുതുക്കുന്നത് സന്തോഷം നൽകും.

മകരം : ജോലിയിൽ നല്ല പ്രതിഫലം ലഭിക്കും. എല്ലാ സമയങ്ങളിൽ നിന്നും വ്യത്യസ്ഥമായി നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങളുടെ അഭിവൃദ്ധിയിൽ സന്തോഷിക്കും. അവർ നിങ്ങളെ പൂർണമായി പിന്തുണയ്‌ക്കും. ജോലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അൽപം കൂടി കാത്തിരിക്കുക.

കുംഭം : സന്തോഷവും നിരാശയും നിറഞ്ഞ ദിവസമായിരിക്കും. നിരവധി ദൗത്യങ്ങൾ ഇന്ന് ചെയ്യാനുണ്ടാകും. ഇവയിൽ മിക്കതും ഒന്നൊന്നായി ചെയ്‌ത് തീർക്കാനും സാധിക്കും.

മീനം : അധാര്‍മ്മികവൃത്തികളില്‍ ഏര്‍പ്പെടുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. വാക്കും കോപവും നിയന്ത്രിക്കണം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുക. നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. ചികിത്സാചെലവുകള്‍ക്ക് സാധ്യത. പ്രതികൂല ചിന്തകള്‍ നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

മേടം : വിവിധ കാരണങ്ങളാൽ നിങ്ങൾക്ക് കുടുംബത്തോട് അപ്രീതി ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ സുഹൃത്തുക്കളെ നേടാൻ കഴിഞ്ഞേക്കും.

ഇടവം : ഈ രാശിക്കാർക്ക് മികച്ച ദിവസമാകണമെന്നില്ല. പ്രതീക്ഷകളും പദ്ധതികളുമൊന്നും പ്രതീക്ഷിച്ചതുപോലെ നടക്കുകയില്ല. സങ്കീർണമായ പ്രശ്‌നങ്ങളും പ്രതിസന്ധികളും നിറഞ്ഞ ദിവസമായിരിക്കും. ശാന്തമായി ക്ഷമയോടെ പ്രശ്‌നങ്ങളെ നേരിടുക.

മിഥുനം : ഏറെ താൽപര്യമുള്ള വിഷയങ്ങളിൽ സമയം ചെലവഴിക്കാനാകും. മറ്റുള്ളവരെ സഹായിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുക. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവക്കുന്ന സമയം കൊണ്ട് സമൂഹത്തിൽ ഉന്നതമായ സ്ഥാനം ലഭിക്കുകയും സ്വാഭിമാനം മെച്ചപ്പെടുത്തുകയും ചെയ്യും.

കര്‍ക്കടകം : ആവശ്യമില്ലാത്ത സംഭവങ്ങളും സാഹചര്യങ്ങളും ഇന്ന് നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇതിന്‍റെ ഫലമായി ബുദ്ധിമുട്ടുകൾ നേരിടാം. എങ്കിലും പ്രതിസന്ധികൾ നിങ്ങൾക്ക് നേരിടാനാകും. വിദ്യാഭ്യാസ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധകൊടുക്കുക.

ABOUT THE AUTHOR

...view details