തീയതി :21-09-2023 വ്യാഴം
വര്‍ഷം : ശുഭകൃത് ദക്ഷിണായനം
ഋതു : ശരത്
തിഥി :കന്നി ശുക്ല ഷഷ്‌ടി
നക്ഷത്രം :അനിഴം
അമൃതകാലം : 09:15 AM മുതല്‍ 10:46 AM വരെ
വര്‍ജ്യം : 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം : 10:13 AM മുതല്‍ 11:01 AM വരെ & 03:01 PM മുതൽ 03:49 PM വരെ
രാഹുകാലം : 01:48 PM മുതല്‍ 03:19 PM വരെ
സൂര്യോദയം :06:13 AM
സൂര്യാസ്‌തമയം : 06:21 PM
ചിങ്ങം :ഇന്ന് നിങ്ങൾ ദിവസം മുഴുവൻ ജോലിക്കായി ചെലവഴിക്കും. വലിയ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ സൂപ്പർവൈസർമാരെ തൃപ്‌തിപ്പെടുത്തേണ്ടി വരും. എല്ലാക്കര്യങ്ങളിലും ഇന്ന് നിങ്ങൾക്ക് നല്ലൊരു ദിവസമാണ് ഇന്ന്.
കന്നി :ഇന്നത്തെ ദിവസം അധികസമയവും നിങ്ങൾ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ചെലവഴിക്കും. പരീക്ഷ അടുത്തതിനാൽ കുട്ടികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും പഠന സമയവും ഒഴിവുസമയവും തമ്മിൽ തുലനം ചെയ്യുകയും വേണം. നിക്ഷേപങ്ങൾക്കിന്ന് നല്ല ദിവസമാണ്.
തുലാം :നിങ്ങളുടെ അതേ മാനസികാവസ്ഥയുള്ളവരെ ഇന്ന് കണ്ടുമുട്ടും. ഇന്ന് ഉച്ചയ്ക്ക് ശേഷം വളരെയധികം താത്പര്യമുള്ള ചർച്ചകൾ അവരുമായി നടത്തുകയും ചെയ്യും. വിജ്ഞാനം വർധിപ്പിക്കാൻ നിങ്ങൾ ശ്രമിക്കുകയും അത്തരം ശ്രമങ്ങളിൽ വിജയിക്കുകയും ചെയ്യും.
വൃശ്ചികം : ഇന്ന് നിങ്ങൾ വളരെ ഉത്സാഹവാനായിരിക്കും. എന്നാൽ അമിതാവേശം പാടില്ല. അത് ചിലപ്പോൾ ഹാനികരമായേക്കും.
ധനു : സ്ഥിരതയും ചിട്ടയുമുള്ള ഒരു ദിവസമായി നിങ്ങൾക്കിന്ന് തോന്നും. ഒരു കുടുംബസ്ഥനെന്ന നിലയിൽ അധിക സമയവും അവരോടൊപ്പം നിങ്ങൾ ചെലവഴിക്കും. ജോലിയെ സംബന്ധിച്ച് ഇന്ന് നിങ്ങൾ ശാന്തനായിരിക്കും. വൈകുന്നേരം നിങ്ങൾ പ്രകൃതിയുടെ ശാന്തതയും സൗന്തര്യവും ആസ്വദിക്കും.
മകരം :നല്ല ആശയവിനിമയ പാടവം നിങ്ങൾക്കുള്ളതുകൊണ്ട് വളരെ ശാഠ്യമുള്ള ആളുകളെയും പാട്ടിലാക്കാൻ കഴിയും. എന്നാലും നിങ്ങൾ ഈ കഴിവ് കൂടുതൽ മൂർച്ച വരുത്തണം. നിങ്ങൾ ആ സംഗതിയെക്കുറിച്ച് അന്വേഷിക്കുകയും പ്രതികരണങ്ങൾ കണ്ടെത്തുകയും ചെയ്യും.
കുംഭം :ചില കാര്യങ്ങളിൽ നിങ്ങൾക്കിന്ന് രക്ഷപ്പെടാൻ ഒരു മാർഗവും കാണാതെ ചക്രവ്യൂഹത്തിലായപോലെ തോന്നും. എങ്കിലും ഒരു സ്വതന്ത്രവ്യക്തിയെന്ന നിലയിൽ നിങ്ങൾ ആരുടെയും സഹായമില്ലാതെ ബുദ്ധിമുട്ടുകളെ തരണം ചെയ്യും. കൂടാതെ, ആരുടെയും സഹായമില്ലാതെ ഇന്നും നിങ്ങൾ കാര്യങ്ങൾ ചെയ്യും.
മീനം :യാത്രയെ നിങ്ങൾ സ്നേഹിക്കും. യാത്രകൾ നടത്തുന്നതിനായി നിങ്ങൾ കാരണങ്ങൾ കണ്ടെത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇന്ന് നിങ്ങൾ ഒരു സാഹസികയാത്രയ്ക്ക് പുറപ്പെട്ടാൽ അത്ഭുതപ്പെടാനില്ല. കൂടാതെ, മുഷിപ്പിക്കുന്ന പതിവ് ജീവിത ദുഃഖങ്ങളിൽ നിന്നും യാത്ര നിങ്ങൾക്ക് അവധി നൽകും.
മേടം : അസാധാരണമായവയിലും നിഗൂഢമായവയിലും നിന്ന് നിങ്ങൾ ഇന്ന് അത്യധികമായി പ്രചോദനമുൾക്കൊള്ളും. ഇന്ന് നിങ്ങൾക്ക് അവയെ സംബന്ധിച്ച് എന്തെങ്കിലും ചെയ്യുന്നത് ആസ്വദിക്കാൻ സാധിക്കും. നിങ്ങൾ കുറച്ച് പണം ഇത്തരം കാര്യങ്ങൾ വിശദീകരിക്കുന്ന പുസ്‌തകങ്ങൾക്കായി മുടക്കും. നിങ്ങൾ ഇത്തരം വിവരങ്ങൾ യുദ്ധത്തിന് വേണ്ടി ഉപയോഗിക്കാതെ സമാധാനത്തിന് വേണ്ടി വിനിയോഗിക്കണം.
ഇടവം : പോസിറ്റീവായ കാഴ്ച്ചപ്പാടുകളെയും നിങ്ങളുടെ നല്ല സ്വഭാവത്തെയും എതിർക്കുന്ന രീതിയിലുള്ള കാര്യങ്ങളൊന്നും തന്നെ ചെയ്യാതിരിക്കുക. നിങ്ങളുടെ സ്വഭാവഗുണത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ മാത്രം പ്രതികരിക്കുക. ആരെയും നിങ്ങളുടെ നന്മയുടെ വഴി തടസപ്പെടുത്താൻ അനുവദിക്കാതിരിക്കുക.
മിഥുനം : മേലുദ്യോഗസ്ഥർ ഇന്ന് നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ നൽകും. ദിവസത്തിന്‍റെ തുടക്കത്തിലുള്ള പ്രതിസന്ധികൾ എന്തായാലും ദിവസത്തിന്‍റെ അവസാനമാകുമ്പോഴേക്കും വളരെ നല്ല രീതിയിലുള്ള ഫലങ്ങൾ നിങ്ങൾക്ക് കിട്ടിത്തുടങ്ങും. അത് നിങ്ങളെ സന്തോഷിപ്പിക്കുന്നതുകൊണ്ട് ഇന്നത്തെ ദിവസം ഒരു ആഘോഷമായി മാറും.
കര്‍ക്കടകം :ഇന്നത്തെ ദിവസം നിങ്ങൾ തുടങ്ങുന്നത് തന്നെ ഏറ്റവും ആവേശത്തോടെ ആയിരിക്കും. നിങ്ങളുടെ ആവേശവും ഉത്സാഹവും മറ്റുള്ളവരിലേക്കും പടർന്നുപിടിക്കും. എവിടെ പോയാലും അവിടെയൊക്കെ സന്തോഷമുണ്ടാക്കാൻ നിങ്ങൾക്ക് കഴിയും. എന്നാൽ നിങ്ങളുടെ ഉത്സാഹത്തിന് വലിയ ആയുസുണ്ടാവാനിടയില്ല. കാരണം, നിങ്ങളെ വിഷമിപ്പിക്കുന്ന ഒരു മോശമായ വാർത്ത കേൾക്കാനിടയുണ്ട്. നിങ്ങൾക്ക് പിരിമുറുക്കമുണ്ടെങ്കിൽ ഒരു ഇടവേളയെടുക്കുക. ദിവസം അവസാനിക്കുന്നതോടെ പ്രശ്‌നങ്ങൾ ഒരു പരിധി വരെ കുറയും.