കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (നവംബർ 19 ഞായർ 2023)

Horoscope prediction today: ഇന്നത്തെ ജ്യോതിഷ ഫലം

Horoscope  Horoscope prediction  Horoscope prediction today  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  19th November 2023 astrology prediction  19th November 2023 astrology today  19th November 2023 horoscope prediction today  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ രാശിഫലം  നവംബർ 19 ഞായർ 2023 ജ്യോതിഷ ഫലം
horoscope-today-19-november-2023-sunday

By ETV Bharat Kerala Team

Published : Nov 19, 2023, 7:51 AM IST

തീയതി: 19-11-2023 ഞായർ

വർഷം:ശുഭകൃത് ദക്ഷിണായനം

ഋതു:ഹേമന്തം

തിഥി:വൃശ്ചികം ശുക്ല ഷഷ്‌ടി

നക്ഷത്രം:തിരുവോണം

അമൃതകാലം:03:03 PM മുതൽ 04:30 PM വരെ

വർജ്യം:06:15 PM മുതൽ 07:50 PM വരെ

ദുർമുഹൂർത്തം:04:44 PM മുതൽ 05:32 PM വരെ

രാഹുകാലം:04:30 PM മുതൽ 05:58 PM വരെ

സൂര്യോദയം:06:20 AM

സൂര്യാസ്‌തമയം:05:58 PM

ചിങ്ങം :കോപം നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടിവരും. അധ്വാനഭാരം മൂലം ഓഫിസിലും അനുകൂലമല്ലാത്ത സാഹചര്യമായിരിക്കും. കഠിനാധ്വാനം ചെയ്‌തിട്ടും ഫലമുണ്ടാകാത്തത് നിരാശ നല്‍കും. അമ്മയുടെ ആരോഗ്യപ്രശ്‌നവും നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കും.

കന്നി : ആരോഗ്യത്തിന്‍റെ കാര്യങ്ങൾ അവഗണിക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യരുത്. മുമ്പ് നടന്ന കാര്യങ്ങൾ നിങ്ങളെ വേദനിപ്പിച്ചേക്കാം. എങ്കിലും ദിവസം പൊതുവെ സമാധാനവും സമ്പത്സമൃദ്ധിയും നിറഞ്ഞതായിരിക്കും. നിങ്ങൾ ആനന്ദിക്കാനും രസിക്കാനും സമയം കണ്ടെത്തുന്നത് നന്നായിരിക്കും.

തുലാം : ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമായിരിക്കില്ല. അതിവൈകാരികത, എടുത്തുചാട്ടം എന്നിവ വിഷമത്തിനിടയാക്കിയേക്കാം. മറ്റുള്ളവരുടെ വാക്കിലോ പ്രവൃത്തിയിലോ പ്രകോപിതനാകായാൽ അന്തസിനെ വരെ ബാധിക്കാനിടയുണ്ട്. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ തര്‍ക്കത്തില്‍ കലാശിക്കാം. അമ്മയിൽ നിന്നും വിഷമമുണ്ടാകാം.

വൃശ്ചികം : പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനോ പഴയവ പുനരാരംഭിക്കാനോ നിങ്ങൾക്ക് നല്ല ദിവസമാണ്. ദിവസം മുഴുവന്‍ നിങ്ങള്‍ ഉന്മേഷവാനായിരിക്കും. സഹോദരങ്ങളോടൊപ്പമിരുന്ന് നിങ്ങള്‍ പ്രധാന കുടുംബകാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും ഫലമുണ്ടാവുകയും ചെയ്യും. സാമ്പത്തിക നേട്ടം കൈവരിക്കാം. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചെറിയ യാത്രകള്‍ സംതൃപ്‌തി പകരും. ജോലിസ്ഥലത്തെ അപ്രതീക്ഷിത വിജയം ആഹ്ലാദത്തിന് കാരണമാകും.

ധനു :മനസിന്‍റെ ചാഞ്ചാട്ടം കാരണം പ്രശ്‌നങ്ങളിൽ നിങ്ങൾക്ക് തീരുമാനമെടുക്കാനാകാതെ വരാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ഉത്ക‌ണ്‌ഠാകുലനാക്കും. പ്രിയപ്പെട്ടവരോട് കയര്‍ക്കാനും അവരെ വേദനിപ്പിക്കാനുമിടയുണ്ട്. തൊഴില്‍ രംഗത്തെ അപ്രതീക്ഷിത പരാജയമോ നഷ്‌ടമോ നിങ്ങളില്‍ പ്രതികൂല മനോഭാവമുണ്ടാക്കും. ജോലിയില്‍ സമ്മര്‍ദമേറാനും ചെലവുകള്‍ വര്‍ധിക്കാനുമിടയുണ്ട്.

മകരം : നിങ്ങള്‍ക്ക് സന്തോഷകരമായ ദാമ്പത്യജീവിതമോ പ്രണയബന്ധമോ അനുഭവിക്കാനാകും. ജോലിയില്‍ നിങ്ങളുടെ പ്രാധാന്യം വര്‍ധിക്കും. പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് അനുകൂല ദിവസമാണ്. പ്രൊമോഷന്‍ ലഭിക്കാൻ സാധ്യതയുണ്ട്. ഏൽപിച്ച ജോലികള്‍ നിങ്ങള്‍ കൃത്യമായി ചെയ്‌തുതീര്‍ക്കും. ഇഷ്ട്ട വ്യക്തികളുമായി സമയം പങ്കിടാൻ നിങ്ങള്‍ക്ക് അവസരമുണ്ടാകാം. പ്രാര്‍ഥനക്കും പരോപകാര പ്രവര്‍ത്തനങ്ങൾക്കും സമയം കണ്ടെത്തും.

കുംഭം :ആരോഗ്യം, പോഷണം എന്നിവയില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട സമയമാണ്. മനസിന്‍റെ ജാഗ്രത നഷ്‌ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ജോലിയിൽ ലീവെടുക്കുന്നതായിരിക്കും ഇന്നത്തെ ദിവസം നല്ലത്. പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് മാത്രം പറയുക. കോപം കുറക്കുക. കാര്യങ്ങളെ വൈകാരികമായി സമീപിക്കാതിരിക്കുക.

മീനം : സാമൂഹ്യ കടപ്പാടുകള്‍ മറക്കാതിരിക്കുക. സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുമായുള്ള ബന്ധം ദൃഢമാക്കാന്‍ നിങ്ങള്‍ സമയം ചെലവഴിക്കും. വിനോദയാത്ര പോയേക്കാം. പ്രണയം ആഗ്രഹിക്കുന്നവര്‍ക്കും ജീവിതപങ്കാളിയെ തേടുന്നവര്‍ക്കും ഇന്നത്തെ ദിനസം ശുഭകരമാണ്.

മേടം : ജോലിയും സാമൂഹിക പ്രതിബദ്ധതകളും നിങ്ങളെ തിരക്കിലാക്കും. തിരക്കിൽ നിന്നൊഴിഞ്ഞ് നിങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക. നിങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. മാനസിക പിരിമുറുക്കം ഉണ്ടാവാനിടയുണ്ട്.

ഇടവം : നിങ്ങളുടെ നിയമനിർമാണ കൗശലവും സംയോജന വൈദഗ്ധ്യവും പ്രദർശിപ്പിക്കാനാകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പൊതുവെ നല്ല ദിവസമാണ്. സഹപ്രവർത്തകരെയും മേലധികാരികളെയും പങ്കാളികളെയും എതിരാളികളെയും ആകർഷിക്കുന്നതിനും അവരുടെ പിന്തുണയും നേടിയെടുക്കുന്നതിനും നിങ്ങൾക്ക് സാധിക്കും. ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ വേണം.

മിഥുനം : കാര്യങ്ങള്‍ നിങ്ങളുദ്ദേശിച്ച രീതിയില്‍ തന്നെ ഗുണകരമായി നടക്കും. ശുഭാപ്‌തി വിശ്വാസം പുലര്‍ത്തുക. അല്ലെങ്കില്‍ പ്രതികൂല സാഹചര്യങ്ങളും സാമ്പത്തിക ഞെരുക്കവും നിങ്ങളെ മാനസികമായി തളർത്തും. നിങ്ങൾക്ക് ദോഷമുണ്ടാക്കാനിടയുള്ള സാഹചര്യങ്ങളില്‍ നിന്നകന്ന് ശാന്തരായിരിക്കുക. ധ്യാനവും പ്രാര്‍ഥനയും നിങ്ങളുടെ മാനസിക സംഘര്‍ഷത്തെയും വിപരീതമനോഭാവത്തെയും നിയന്ത്രിക്കാന്‍ സാഹായിക്കും. വൈദ്യപരിശോധനകളോ മറ്റോ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ മാറ്റിവക്കുക. വ്യായാമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.

കര്‍ക്കടകം : ആഢംബരവും സമൃദ്ധിയും ജീവിതത്തിലെ മറ്റുനല്ല കാര്യങ്ങളും നിങ്ങള്‍ക്ക് സന്തോഷം പകരും. തൊഴില്‍പരമായും സാമ്പത്തികപരമായും ഇന്ന് ഭാഗ്യദിവസമാണ്. ധനാഗമനവും വ്യാപാരത്തില്‍ അഭിവൃദ്ധിയും പ്രതീക്ഷിക്കാം. നിങ്ങള്‍ മാനസികമായും ശാരീരികമായും സ്ഥൈര്യവും ഊര്‍ജ്വസ്വലതയും പ്രകടിപ്പിക്കും. സാമൂഹികമായി ലഭിക്കുന്ന അംഗീകാരം നിങ്ങളെ അങ്ങേയറ്റം സന്തോഷിപ്പിക്കും. ഇപ്പോൾ ആസൂത്രണം ചെയ്യുന്ന യാത്രകള്‍ ഫലവത്താകും.

ABOUT THE AUTHOR

...view details