തിയതി : 14-09-2023 വ്യാഴം
വര്‍ഷം : ശുഭകൃത് ദക്ഷിണായനം
ഋതു : ശരത്
തിഥി :ചിങ്ങം അമാവാസി അമാവാസി
നക്ഷത്രം :മകം
അമൃതകാലം : 09:16 AM മുതല്‍ 10:48 AM വരെ
വര്‍ജ്യം : 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം : 10:13 AM മുതല്‍ 11:01 AM വരെ & 03:01 PM മുതൽ 03:49 PM വരെ
രാഹുകാലം : 01:51 PM മുതല്‍ 03:22 PM വരെ
സൂര്യോദയം :06:13 AM
സൂര്യാസ്‌തമയം : 06:25 PM
ചിങ്ങം: ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങൾ കൃത്യവും ദൃഢവും ഉറച്ചതുമായിരിക്കും. ആരോഗ്യം നന്നായിരിക്കും. ജോലിസ്ഥലത്ത് കാര്യങ്ങൾ പതിവുപോലെ പുരോഗമിക്കും. എന്തായാലും ഇന്ന് നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യക്തിബന്ധങ്ങളിൽ ചില വാദപ്രതിവാദങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത് കൂടുതൽ സങ്കീർണമായ സംഘട്ടനത്തിലേക്ക് പോകാൻ അനുവദിക്കാതിരിക്കുക.
കന്നി: ഇന്ന് കുടുംബകാര്യങ്ങളുടെ പ്രാധാന്യം നിങ്ങൾ മനസിലാക്കും. സന്ധിസംഭാഷണത്തിൽ നിങ്ങൾക്ക് നല്ല പാടവം ഉള്ളതിനാൽ അത് തർക്കങ്ങൾ സൗഹാർദപരമായി തീർക്കാൻ ഉപയോഗിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ ജീവിതത്തിൽ നേരോട് കൂടി നിൽക്കുന്നതിനുള്ള പാഠങ്ങൾ പഠിക്കും.
തുലാം:നിങ്ങൾക്ക് ഇന്ന് കുടുംബാംഗങ്ങളുമായിട്ട് നല്ല സമയവും അവരോടൊപ്പം വിനോദവും ആകാവുന്നതാണ്. കുടുംബാംഗങ്ങൾക്ക് വേണ്ടി ഒരു പിക്‌നിക്കോ സത്‌കാരമോ സംഘടിപ്പിക്കുകയും അവരോടൊപ്പം ഈ ദിവസം ഉല്ലസിക്കുകയും ചെയ്യുക. നിങ്ങൾ ഇന്ന് ഭക്തിസ്ഥലങ്ങളിലേക്കോ ക്ഷേത്രത്തിലേക്കോ ഒരു യാത്ര പോകും. അത് നിങ്ങളുടെ മനസിനെയും ആശയങ്ങളെയും ഉയർത്തുകയും ചെയ്യും.
വൃശ്ചികം:വളരെക്കാലമായി ഉള്ളിൽ സൂക്ഷിക്കുന്ന കാര്യങ്ങൾ വെളിവാക്കാൻ തോന്നുന്ന സമയമാണിന്ന്. ഈ അതിസമ്മർദം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഇതിന് ആശ്വാസം കിട്ടുന്നതിനായി നിങ്ങളുടെ പ്രണയിനിയുമൊത്ത് കുറച്ച് സമയം ചിലവഴിക്കുക.
ധനു: ഇന്ന് നിങ്ങൾക്ക് ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യാൻ പദ്ധതിയിടും. അവബോധം ഇന്ന് നിങ്ങളെ നയിക്കും. അതിനെ വിശ്വസിച്ച് മുന്നോട്ട് പോകുക. നിങ്ങൾക്ക് ചില വെല്ലുവിളികൾ ഇന്ന് നേരിടേണ്ടി വന്നേക്കാം.
മകരം:ആരോഗ്യമാണ് ധനം എന്ന തത്വത്തിൽ ഇന്ന് നിങ്ങൾ ഉറച്ച് വിശ്വസിക്കും. വിജയകരമായി പൂർത്തീകരിക്കേണ്ട നിലവിലെ പ്രോജക്‌ടുകൾ ഒരു വിദൂര ലക്ഷ്യമാക്കി ഇന്ന് നിങ്ങൾ മാറ്റും. എന്നിരുന്നാലും നിങ്ങൾ അവ പൂർത്തിയാക്കും. ജോലി കൃത്യസമയത്ത് തീർക്കാത്തതിൽ മേലുദ്യോഗസ്ഥൻ നിങ്ങളോട് ദേഷ്യപ്പെട്ടേക്കാം. ദിനാന്ത്യത്തിൽ നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും.
കുംഭം: ഇത് നിങ്ങൾക്ക് കുടുംബവുമൊത്ത് ചെലവഴിക്കാനുള്ള സമയമാണ്. നിങ്ങൾക്ക് അടുപ്പമുള്ളവരും പ്രിയപ്പെട്ടവരും ഇന്ന് നിങ്ങളോടൊത്ത് ആഹ്ലാദിക്കും. നിങ്ങൾ അവരെ അമിതമായി ലാളിക്കും. നിങ്ങളുടെ സ്നേഹവും വാത്സല്യവും തീർച്ചയായും അവർക്ക് കൊടുക്കുകയും അത് ഒന്നിനു പകരം ആയിരമായി, നിങ്ങൾക്ക് തിരിച്ച് കിട്ടുകയും ചെയ്യും. കുടുംബത്തിന് വേണ്ടി ഇത്രയും ഉഴിഞ്ഞു വച്ച നിങ്ങൾക്ക് ഒരു അർഹിച്ച അഭിനന്ദനം ആവശ്യമാണ്.
മീനം:ജീവിതത്തിൽ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളെ അടിമുടി മാറ്റേണ്ടത് ആവശ്യമാണ്. ഉദ്യോഗത്തിൽ അഭിനിവേശം ഉണ്ടെങ്കിൽ അവിടെ തിളങ്ങാൻ നിങ്ങൾക്ക് സാധിക്കും.
മേടം:കുട്ടികളുടെ നിർബന്ധത്തിന് ഇന്ന് നിങ്ങൾ വഴങ്ങേണ്ടിവരും. ഇത് ഒരു ദുഷ്‌കരമായ കാര്യമായിരിക്കും. കുറേ നാളുകളായി മാറ്റിവച്ചിരിക്കുന്ന ജോലികൾ ഇന്ന് പൂർത്തീകരിക്കും. പൊതുമേഖലയിലും വൈദ്യശാസ്ത്രരംഗത്തും പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
ഇടവം: ഇന്ന് നിങ്ങൾ സർഗശക്തി ഉള്ളവനും സമർഥനും ആയിരിക്കും. പ്രവർത്തനശൈലിയും, കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും നിങ്ങളുടെ സഹപ്രവർത്തകരെയും മേലധികാരികളെയും അമ്പരപ്പിക്കും. സഹപ്രവർത്തകർക്ക് നിങ്ങളിൽ മതിപ്പുണ്ടാവുകയും അവർ പ്രചോദിതരാവുകയും ചെയ്യും.
മിഥുനം:നിങ്ങൾ ഇന്ന് ബുദ്ധിയുടെ ഭാഷയെക്കാൾ ഹൃദയത്തിന്‍റെ ഭാഷയിൽ സംസാരിക്കും. ഇന്ന് വികാരത്തിന്‍റെ പ്രളയത്തിൽ നിങ്ങൾ മുഴുകും. അതായത് നല്ലതും ചീത്തയും തമ്മിൽ വേർതിരിക്കാൻ കഴിഞ്ഞെന്നുവരില്ല. എന്നിരുന്നാലും സന്ധ്യയോടു കൂടി കാര്യങ്ങൾ നല്ലതായിത്തീരും.
കര്‍ക്കടകം:സ്‌പഷ്‌ടവും വ്യക്‌തവുമായ ഭാവിക്കായി കൃത്യമായ ഒരു പദ്ധതിയോടു കൂടിയാകും നിങ്ങൾ ഈ ദിവസം തുടങ്ങുക. നിങ്ങൾ വിവേകത്തോടുകൂടി സൃഷ്‌ടിച്ച ഉപായങ്ങൾ നിശ്ചയദാർഢ്യത്തോട് കൂടി നടപ്പിൽ വരുത്തും. ഇത്തരം ചിട്ടയോടുകൂടിയ തീരുമാനങ്ങൾ ഭാവിയിൽ നിങ്ങളുടെ സമയം കൂടുതൽ ലാഭിക്കും. ഇന്ന് നിങ്ങൾ എല്ലാ ഉദ്യമങ്ങളിലും വിജയിക്കും.