കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഡിസംബര്‍ 25 ഞായര്‍) - ഇന്ന്

ഇന്നത്തെ ജ്യോതിഷഫലം...

horoscope  horoscope predictions  horoscope predictions today  daily horoscope  astrological predictions today  today horoscope  നിങ്ങളുടെ ഇന്ന്  ജ്യോതിഷഫലം  ഇന്നത്തെ ജ്യോതിഷഫലം  ഇന്ന്  ദിവസഫലം
horoscope

By

Published : Dec 25, 2022, 6:54 AM IST

ചിങ്ങം: സമ്മിശ്രമായ ഫലങ്ങള്‍ സമ്മാനിക്കുന്ന ഒരു ദിവസമായിരിക്കും നിങ്ങള്‍ക്കിന്ന്. ഒരുവശത്ത് നിരാശയും മറുവശത്ത് സന്തോഷവും ഉണ്ടാകും. ചില കാര്യങ്ങളില്‍ സുഹൃത്തുക്കളുടെ നിര്‍ദേശം സ്വീകരിക്കും.

കന്നി: ഈ ദിവസം ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കണം. എങ്കിലും ദിവസം പൊതുവെ സമാധാനത്തിന്‍റെയും സമ്പത്സമൃധിയുടേതുമായിരിക്കും. ഇന്ന് നിങ്ങള് കുറേക്കൂടി സമയം ആനന്ദിക്കാനും, രസിക്കാനും കണ്ടെത്തണം.

തുലാം: പ്രതീക്ഷകള്‍ നിറഞ്ഞ ഒരു ദിനമാകും ഇന്ന് നിങ്ങള്‍ക്ക്. ആനന്ദകരമായ മാറ്റങ്ങള്‍ക്ക് വേണ്ടി പ്രയത്നിക്കും. കുടുംബബന്ധങ്ങള്‍ ദൃഢമാകും.

വൃശ്ചികം:കഠിനാധ്വാനം ചെയ്യുന്ന കാര്യങ്ങള്‍ ഇന്ന് നടക്കും. പുതിയ വ്യവസായസംരംഭം ഉള്‍പ്പടെ ആരംഭിക്കാന്‍ പറ്റിയ നല്ലൊരു ദിവസമാണ് ഇന്ന്. എല്ലാ വശങ്ങളും നോക്കുമ്പോള്‍, നിങ്ങളുടെ ഇന്നത്തെ ദിവസം വളരെ ഫലപ്രദവും ശ്രേഷ്‌ഠവുമായിരിക്കും.

ധനു:വളരെയധികം ദേഷ്യം ഇന്ന് നിങ്ങള്‍ക്ക് അനുഭവപ്പെടും. നിങ്ങളുടെ കോപം ഈ ഭൂമിയെ തന്നെ നശിപ്പിക്കുമെന്ന് ചുറ്റുമുള്ളവര്‍ പറയും. ക്ഷമയോടെ പ്രവർത്തിക്കാന്‍ ശ്രദ്ധിക്കുക. നല്ലതുപോലെ ചിന്തിച്ച് മാത്രം വേണം ഓരോ കാര്യങ്ങളിലും തീരുമാനമെടുക്കാന്‍. സാമ്പത്തിക ബുദ്ധിമുട്ടുണ്ടാവാനും ഇന്ന് സാധ്യതയുണ്ട്.

മകരം:നിങ്ങളുടെ ലക്ഷ്യം നിറവേറ്റാന്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കും. നിങ്ങളുടെ ബുദ്ധിപരമായ വളര്‍ച്ച അസാധാരണമായിരിക്കും. അതുപോലെ തന്നെ വിചാരങ്ങളും. ഈ ദിവസത്തെ പരമാവധി പ്രയോജനപ്പെടുത്തുക.

കുംഭം:നിങ്ങള്‍ ആരോഗ്യം, പോഷണം, ഫിറ്റ്നസ് എന്നിവയില്‍ ശ്രദ്ധിക്കേണ്ട സമയമാണ്. വേണ്ടത്ര വിശ്രമമെടുക്കാത്തതിന്‍റെ ലക്ഷണങ്ങള്‍ ഇന്ന് കാണാനാകും. മനസിന്‍റെ ജാഗ്രത നഷ്‌ടപ്പെടാതിരിക്കണം. കഴിയുമെങ്കില്‍ ഇന്ന് രോഗകാരണം കാണിച്ച് ലീവെടുക്കുക. പണത്തിന്‍റെ കാര്യത്തിലെന്നപോലെ നിങ്ങളുടെ കോപത്തിന്‍റെയും സംഭാഷണത്തിന്‍റെയും കാര്യത്തിലും നിങ്ങള്‍ക്ക് ശ്രദ്ധവേണം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ തന്നെ നിങ്ങളെ എതിര്‍ക്കും. അതിനെ വൈകാരികമായി സമീപിക്കാതെ, അവരുടെ വീക്ഷണകോണില്‍ക്കൂടി കാര്യങ്ങള്‍ വിലയിരുത്തുക.

മീനം:പുതിയ ബന്ധങ്ങള്‍ സൃഷ്‌ടിക്കാന്‍ ഏറ്റവും അനുയോജ്യമായ ദിവസം. സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഉല്ലാസയാത്രകള്‍ നടത്തിയേക്കാം. ഒത്തുചേരലുകള്‍ക്കിടെ ചെലവിനെയോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടില്ല. എല്ലാ മേഖലകളിലുമുള്ള വിജയം നിങ്ങളുടെ പ്രശസ്‌തി വര്‍ധിപ്പിക്കും. ആനന്ദകരമായ ഒരു സായാഹ്നമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

മേടം: ജോലിയും, സാമൂഹിക പ്രതിബദ്ധതകളും നിങ്ങളെ തിരക്കിലാക്കുന്ന ദിവസം. തിരക്കില്‍ നിന്നൊഴിഞ്ഞ് സ്വന്തമായി എന്തെങ്കിലും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങളുടെ ആരോഗ്യം പരിപാലിക്കേണ്ടിയിരിക്കുന്നു. മാനസികമായി എന്തെങ്കിലും പിരിമുറുക്കം അനുഭവിക്കുന്നുണ്ടെങ്കില്‍ മറ്റ് കാര്യങ്ങളില്‍ നിന്ന് അല്‍പം വിട്ട് നില്‍ക്കാന്‍ ശ്രദ്ധിക്കുക.

ഇടവം:ദീര്‍ഘയാത്രകള്‍ക്ക് അനുകൂലമായ ദിവസം. പുതിയ സ്ഥലങ്ങള്‍ ആസ്വദിക്കാന്‍ സാധ്യത. പുതുതായി ഇന്ന് ആരംഭിക്കുന്ന സംരംഭങ്ങളെല്ലാം നിങ്ങള്‍ക്ക് നേട്ടം സമ്മാനിക്കും. ഇന്ന് നടത്തുന്ന നിക്ഷേപങ്ങളും ഫലപ്രദമാകും. വിദേശത്തുള്ള പ്രിയപ്പെട്ടവരില്‍ നിന്നും നല്ലവാര്‍ത്തകള്‍ ലഭിക്കും. ചെറിയ തലവേദനയോ ജലദോഷമോ നിങ്ങളെ അലോസരപ്പെടുത്തിയേക്കും.

മിഥുനം: എല്ലാ ദിവസങ്ങളും മനോഹരവും അനായാസവുമായിരിക്കയില്ല. ഇന്നത്തെ ദിവസം അധികഭാഗവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കുകയില്ലെന്ന് ഓര്‍ക്കുക. ഇന്ന് അൽപം പോലും ജാഗ്രത നിങ്ങള്‍ കൈവിടാന്‍ പാടില്ല. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്‍ക്കുക. ചികിത്സ നടപടിക്രമങ്ങള്‍ നീട്ടി വയ്‌ക്കുക. തര്‍ക്കങ്ങള്‍ക്കും, കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തികപ്രതിസന്ധി നിങ്ങളെ ഇന്ന് വിഷമിപ്പിച്ചേക്കാം. പിന്നീട് ഖേദിക്കേണ്ടിവരുന്ന വാക്കുകള്‍ ഇന്ന് ഉപയോഗിക്കാതിരിക്കുക.

കര്‍ക്കടകം: കാൽപ്പനിക ബന്ധങ്ങള്‍, പലതരക്കാരുമായുള്ള ഇടപഴകലുകള്‍‍, വിവിധങ്ങളായ വിനോദങ്ങള്‍, ഷോപ്പിങ് എന്നിവയിലെല്ലാം ദിവസം മുഴുവനും നിങ്ങള്‍ വ്യാപൃതനാകും. മൊത്തത്തില്‍ ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും ഇത്. അപരിചിതനായ ഒരു വ്യക്തി നിങ്ങളെ ആകര്‍ഷിച്ചേക്കാം. രണ്ട് പേര്‍ക്കും ഗുണകരമായേക്കാവുന്ന ഒരു ബന്ധത്തിന്‍റെ തുടക്കമായേക്കാം ഇത്. തൊഴിലില്‍ അല്ലെങ്കില്‍ ബിസിനസില്‍ വിജയം നിങ്ങളെ കാത്തിരിക്കുന്നു. നേട്ടങ്ങളും, പ്രശസ്‌തിയും, അംഗീകാരവും ഇന്ന് നിങ്ങളെ തേടിയെത്തും. നല്ല ഭക്ഷണവും, ക്രിയാത്മക മേഖലയിലെ പരിശ്രമങ്ങളുമായി സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കുക. ഇന്ന് നിങ്ങളുടെ ആരോഗ്യവും മെച്ചമായിരിക്കും.

ABOUT THE AUTHOR

...view details