ചിങ്ങം : ഇന്ന് നിങ്ങൾ അൽപം കരുതലോടെ ഇരിക്കണം. മുന്നിലും പിന്നിലും കണ്ണുവേണം! നിങ്ങളുടെ അമ്മയുമായുള്ള ബന്ധത്തില്‍ ചില അസ്വാരസ്യങ്ങളുണ്ടായേക്കാം. നിങ്ങളുടെ മനസിലെ പ്രതികൂലചിന്തയാകാം ഇതിനുകാരണം. അതുകൊണ്ട് എത്രയും വേഗത്തില്‍ ഈ പ്രശ്‌നം പരിഹരിക്കണം. ഇന്ന് നിങ്ങൾ കടലാസുജോലികളില്‍ ഏർപ്പെടുമ്പോഴും വെള്ളവുമായി ഇടപഴകുമ്പോഴും ജാഗ്രത പുലർത്തണം. കടലാസുജോലിയിലെ ഒരു തെറ്റ് നിങ്ങളുടെ ഭാഗ്യത്തെ ഇല്ലാതാക്കിയേക്കാം. എന്നാൽ ജലസംബന്ധിയായ ഒരു പിഴവ് നിങ്ങളെത്തന്നെ നശിപ്പിച്ചേക്കും.
കന്നി : ഇന്ന് നിങ്ങൾ പങ്കാളിത്ത പദ്ധതികളിൽ നിന്ന് അകന്ന് നിൽക്കണം. ഇന്ന് ഒറ്റയ്ക്കാകുന്നതായിരിക്കും നിങ്ങൾക്ക് നല്ലത്. എന്നാൽ നിങ്ങൾക്ക് ഒരു മത്സരം മറികടക്കാം. നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന ഇടം/പദവി ആണ് നിങ്ങളുടെ തൊഴിൽവൃത്തത്തിലെ മികച്ച അഡ്‌മിനിസ്ട്രേറ്റർ/ഭരണാധികാരി! ഇന്ന് നിങ്ങൾ ആത്മാഭിമാനത്തെ തകർക്കാൻ യാതൊന്നിനേയും അനുവദിക്കരുത്.
തുലാം : മറ്റുള്ളവരുടെമേൽ നീതിയുക്തമല്ലാതെയുള്ള ഒരു പ്രസ്‌താവന പോലും അടിച്ചേൽപ്പിക്കുന്ന തരത്തിലുളള കാര്യങ്ങളുമായി ഒത്തുപോകാൻ നിങ്ങൾ പ്രയാസപ്പെടുന്ന ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ ചുറ്റുമുള്ള ഓരോ കാര്യത്തിലും നിങ്ങൾക്ക് അപ്രതീക്ഷിതമായത് സംഭവിക്കുന്ന ഒരു ദിവസം. അത്തരത്തില്‍ അയവുള്ള സമീപനം നിങ്ങളുടെ കാഴ്‌ചപ്പാടിൽ യുക്തിബോധവും വഴികളിൽ ന്യായബോധവും ഉള്ളവരാക്കാൻ പ്രാപ്‌തരാക്കും.
വൃശ്ചികം : ഇന്ന് ശാരീരികമായും മാനസികമായും നിങ്ങള്‍ അജയ്യനായിരിക്കും. നിങ്ങളുടെ കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. ഇന്ന് നിങ്ങൾ ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. അത് നിങ്ങൾക്ക് കൂടുതല്‍ സന്തോഷം പകരും. ഇന്നത്തെ ദിവസം മുഴുവന്‍ നിങ്ങൾ മനോഹരമായ ഒരു സ്ഥലത്ത് ഉല്ലാസകരമായി ചെലവഴിക്കും. അല്ലെങ്കിൽ അങ്ങനെ ഒരു യാത്ര ആസൂത്രണം ചെയ്യുകയെങ്കിലും ഉണ്ടാകും!!!
ധനു :ഇന്ന് സ്ഥിരതയുള്ള ഒരു ദിവസമായി നിങ്ങൾക്ക് തോന്നും. ഒരു കുടുംബസ്ഥനെന്ന നിലയിൽ അധിക സമയവും നിങ്ങൾ കുടുംബാംഗങ്ങളോടൊപ്പം അവരോടുള്ള കടമകൾ നിർവഹിച്ച് സമയം ചിലവഴിക്കും. നിങ്ങളുടെ ജോലി സംബന്ധിച്ച് ഇന്ന് നിങ്ങൾ ശാന്തത പാലിക്കും. ഇന്ന് വൈകുന്നേരം നിങ്ങൾ പ്രകൃതിയുടെ പ്രസന്നതയും സൗന്ദര്യവും ആസ്വദിക്കും.
മകരം :നിങ്ങൾക്ക് നല്ല ആശയവിനിമയ പാടവം ഉണ്ട്. അതുകൊണ്ട് വളരെ ദുർവാശിയുള്ള ആളുകളെപ്പോലും പാട്ടിലാക്കാൻ നിങ്ങൾക്കിന്ന് കഴിയും. എന്നാലും നിങ്ങൾ ഈ കഴിവ് കൂടുതൽ കൂടുതൽ മൂർച്ചപ്പെടുത്തിക്കൊണ്ടിരിക്കണം.