ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം സംവേദനക്ഷമതയും ആവേശവും നൽകും. ആരോഗ്യം നിങ്ങളെ ഉത്കണ്‌ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. സമ്മർദവും സംഘർഷവും നിങ്ങളെ രോഗിയാക്കും. ഇന്ന് ഒരു അഭിഭാഷകനെയും നിങ്ങൾ കളിയാക്കാൻ ശ്രമിക്കരുത്. ആരുടെയും ചെയ്‌തികൾക്ക് കാരണം കണ്ടെത്താൻ ശ്രമിക്കരുത്. എന്നാൽ നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുകയും വേണം.
കന്നി:ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും വാഗ്‌ദാനം ചെയ്യുന്നു. നിങ്ങളുടെ അന്തസും ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാൻ സാധ്യതയുണ്ട്. പണത്തിന്‍റെ ഒഴുക്ക് വർധിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് ആക്കം കൂട്ടും.
തുലാം: ഇന്ന് നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പ്രശസ്‌തി ശോഭയുള്ളതാകും. മേലുദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് പ്രശംസയും ഉത്തേജനവും ഏതാണ്ട് ഉറപ്പാണ്. സഹപ്രവർത്തകരുടെ സഹകരണവും ഉറപ്പ്.
വൃശ്ചികം: നിങ്ങൾക്ക് ഇന്നത്തെ ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കച്ചവടത്തിലെ അല്ലെങ്കിൽ തൊഴിലിലെ തിരിച്ചടികൾ നിങ്ങൾക്ക് പിരിമുറുക്കങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കും. നിങ്ങളുടെ കുട്ടികളുടെ അനാരോഗ്യം സങ്കടം വർധിപ്പിക്കും. നിങ്ങളുടെ ശത്രുക്കളെയും എതിരാളികളെയും നേരിടുന്നതിനുള്ള മോശം ദിവസമാണിത്.
ധനു: കൂടുതൽ ജാഗ്രത പാലിക്കാനുള്ള ഒരു ദിവസം ഇന്ന് വന്നുചേർന്നിരിക്കുന്നു. വികാരങ്ങൾ ഇന്ന് നിങ്ങളുടെ മനസിനെ ഭരിച്ചേക്കാം. അത് തീരുമാനങ്ങള്‍ എടുക്കാനുള്ള നിങ്ങളുടെ ശക്തിയെ തടസപ്പെടുത്തിയേക്കാം. അതിനാൽ ഇന്ന് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ കയ്പേറിയ മാനസികാവസ്ഥയും നാവും പ്രശ്‌നങ്ങൾ ക്ഷണിച്ചു വരുത്തിയേക്കും. അതിനാൽ ശ്രദ്ധിക്കുക. സംയമനം പാലിക്കുക. പ്രതികൂലമായി പ്രതികരിക്കാതിരിക്കാൻ നിഷേധാത്മക വികാരങ്ങളിൽ നിന്ന് നിങ്ങൾ വ്യതിചലിക്കുക.
മകരം:ഇന്ന് നിരവധി ഉത്‌പന്നങ്ങൾ നിങ്ങള്‍ക്ക് ക്രയവിക്രയങ്ങള്‍ നടത്താന്‍ സാധിച്ചേക്കും. നിങ്ങളുടെ കച്ചവടം കുതിച്ചുയരും. വില്‍പന, വായ്‌പകളുടെ പലിശ, നിക്ഷേപം എന്നിവയിൽ നിന്നുള്ള വരുമാനം നിങ്ങളുടെ ഖജനാവ് നിറയ്ക്കും. നിങ്ങൾക്ക് ഒരു അനുകൂലമായ അന്തരീക്ഷം ഇന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും, നിങ്ങളുടെ കുട്ടികളുടെ പഠനം ഉത്കണ്‌ഠയ്ക്ക് കാരണമാകും.