കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജൂലൈ 15 വെള്ളി 2022) - നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  HOROSCOPE PREDICTION TODAY  HOROSCOPE PREDICTION  horoscope today  astrology  നിങ്ങളുടെ ഇന്ന്  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം  ജ്യോതിഷ ഫലം
നിങ്ങളുടെ ഇന്ന് (ജൂലൈ 15 വെള്ളി 2022)

By

Published : Jul 15, 2022, 7:14 AM IST

ചിങ്ങം: ഇന്ന് സമ്മിശ്രാനുഭവങ്ങളുടെ ദിവസമാണ് നിങ്ങള്‍ക്ക്. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടേയും കീഴ്‌ജീവനക്കാരുടേയും സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്‌ത് തീര്‍ക്കുന്നതില്‍ തടസങ്ങള്‍ നേരിടാം. മാതൃപക്ഷത്തുനിന്ന് ചില അസുഖകരമായ വാര്‍ത്തകള്‍ വന്നെത്താം. ജോലിയില്‍ എതിരാളികള്‍ പെട്ടെന്ന് സൃഷ്‌ടിക്കുന്ന ചില തടസ്സങ്ങള്‍ നിങ്ങളെ അമ്പരപ്പിച്ചേക്കും. ഇത് നിങ്ങളെ ഉല്‍ക്കണ്‌ഠാകുലനാക്കുകയും, പൊതുവില്‍ സംശയവും നിരാശയവും വളര്‍ത്തുകയും ചെയ്യും. മേലധികാരികളുമായി ജോലിസ്ഥലത്തോ, മുതിര്‍ന്നവരുമായി വീട്ടിലോ ഏറ്റുമുട്ടലുണ്ടാക്കുന്നത് ഒഴിവാക്കുക. കാര്യങ്ങളെ നിരുപാധികം അംഗീകരിക്കുകയും പ്രയത്നം തുടരുകയും ചെയ്യുക.

കന്നി: ഇന്ന് അത്ര തൃപ്‌തികരമല്ലാത്ത ദിവസമായിരിക്കും. 'ഈ ദിവസവും കടന്ന് പോകും' എന്ന് സമാശ്വസിക്കുക. നിങ്ങളുടെ കുട്ടികളെ പറ്റിയും പ്രിയപ്പെട്ടവരെക്കുറിച്ചും ഉള്ള വേവലാതികള്‍ മനസ്സിന് സ്വസ്ഥത തരില്ല. നിങ്ങളുടെ തന്നെ ആരോഗ്യപ്രശ്‌നം - പ്രത്യേകിച്ചും ഉദരസംബന്ധവും കരള്‍സംബന്ധവുമായവ - ആശങ്കയുണ്ടാക്കുന്നതാണ്. വ്യായാമം, ശരീരക്ഷമത, ക്രിയാത്മകത എന്നിവയില്‍ കുറച്ച് കാലമായി നിങ്ങൾക്ക് ശ്രദ്ധ പുലർത്താന്‍ കഴിയുന്നില്ല. വർധിച്ചുവരുന്ന ചെലവുകളും യോഗചിന്തയിലുള്ള താൽപ്പര്യവും ഇതിന് കാരണമാകാം. പ്രിയപ്പെട്ടയാളേയോ അടുത്ത സുഹൃത്തിനേയോ കണ്ട് നിങ്ങളുടെ മനസ് തുറന്ന് സംസാരിക്കുന്നതാണ് നിങ്ങളുടെ മാനസിക സംഘർഷം ലഘൂകരിക്കാനുള്ള ഏറ്റവും നല്ല മരുന്ന്. ഇത്തരം കൂടിക്കാഴ്‌ചകള്‍ ഗൗരവമേറിയ ചർച്ചകൾക്കുള്ളതല്ലെന്ന് അറിയുക. ഇപ്പോൾ ഓഹരി വിപണിയില്‍ മുതല്‍ മുടക്കുമ്പോള്‍ സൂക്ഷിക്കണം.

തുലാം: ഇന്ന് നിങ്ങളുടെ ദിവസം പ്രശ്‌ന സങ്കീര്‍ണണ്ണമായിരിക്കും. അതുകാരണം നിങ്ങള്‍ പതിവിലും കവിഞ്ഞ് ഇന്ന് വികാരാധീനനാരായിരിക്കും. നിങ്ങളുടെ ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്‌മയോ, നിങ്ങളുടെ അമ്മയുമായുള്ള ഉലഞ്ഞ ബന്ധമോ, നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന സ്‌ത്രീയോ ആയിരിക്കാം ഇതിന് കാരണം. മനസിന്‍റെ പിരിമുറുക്കം നീങ്ങിക്കിട്ടാന്‍ ശ്വസനവ്യായാമവും പ്രാര്‍ഥനയും ചെയ്യുക. ജലാശയങ്ങളില്‍ നിന്ന് അകന്ന് നിൽക്കുകകയും നീന്തല്‍ ക്ലാസില്‍ പോകുന്നുണ്ടെങ്കിൽ അതിന് അവധി നൽകുകയും ചെയ്യുക. തലേദിവസം ശരിയായ ഉറക്കം ലഭിച്ചിട്ടില്ലെങ്കില്‍ ഇന്ന് ഉറങ്ങുക. യാത്രകൾ ഇന്ന് ഫലവത്താകില്ല. അതുകൊണ്ട് ഒഴിവാക്കുക. നിയമപരമായ രേഖകൾ, സ്വത്ത്, കുടുംബ സ്വത്ത് കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ അതീവ ജാഗ്രത പാലിക്കുക.

വൃശ്ചികം: പുതിയ സംരംഭങ്ങൾ, കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടേയും കൂട്ടായ്‌മ, രസകരമായ ഉല്ലാസവേള എന്നിവയൊക്കെ ഇന്ന് ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോൾ നിങ്ങളെ കാത്തിരിക്കുന്ന സുഖാനുഭവങ്ങളാണ്. കളിയും, ചിരിയും, ഉല്ലാസവും നിറഞ്ഞ ഇന്ന് അപൂര്‍വവ്വമായ ഒരു ദിവസമാണ് ‍. സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധവും, നിങ്ങളുടെ പൊതുവായ ആരോഗ്യനിലയും ഇന്ന് മെച്ചപ്പെട്ടതായിരിക്കും. ഹ്രസ്വമായ ഉല്ലാസയാത്രക്ക് ഇന്ന് സാധ്യത കാണുന്നു. ധനസമാഹരണത്തിനും മുതല്‍മുടക്കിനും തൊഴില്‍പരമായ കാര്യങ്ങൾക്കും ഇന്ന് ഭാഗ്യദിവസമാണ്. നിങ്ങളുടെ സന്തോഷം പ്രിയപ്പെട്ടവരുമായും അടുത്ത സഹപ്രവര്‍ത്തകരുമായും പങ്കുവെക്കുക.

ധനു: നിങ്ങളെ ഒരു തെറ്റായ യാത്രയ്‌ക്ക് പ്രേരിപ്പിക്കാന്‍ ഒരു പങ്കാളിയേയോ അടുത്തബന്ധുവിനേയോ ഇന്ന് അനുവദിക്കരുത്. അത് നിങ്ങളുടെ ഇന്നത്തെ ദിവസം മുഴുവന്‍ നശിപ്പിക്കുന്നതിന് കാരണമാകും. ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം ഹിതകരമാകുമെന്ന് കരുതരുത്. നിങ്ങളുടെ അധ്വാനവും സഹായങ്ങളും ഇല്ലാതെ ഒന്നും നടക്കുകയില്ല. അത് നിങ്ങളെ അൽപം ക്ഷീണിപ്പിക്കാനും മതി. നിങ്ങളുടെ കുടുംബത്തിലെ ഒരംഗം നിങ്ങളോട് നിസ്സഹകരണവും കടുംപിടുത്തവും കാണിക്കുകയാണെങ്കില്‍ നിങ്ങൾ രോഷാകുലനാകാതിരിക്കാന്‍ ശ്രമിക്കുക. ചഞ്ചലമായ നിങ്ങളുടെ മാനസികാവസ്ഥ കാരണം ഉറച്ച നിലപാടോ തീരുമാനമോ എടുക്കാന്‍ ഇന്ന് നിങ്ങൾക്ക് കഴിയുകയില്ല. അതിനാൽ ഇന്ന് തീരുമാനങ്ങള്‍ എടുക്കുന്നത് മാറ്റിവെക്കുക. അതില്‍ വേവലാതിപ്പെടേണ്ടതില്ല. ഒഴുക്കിനൊത്ത് പോകുകയും ശാന്തത പാലിക്കുകയും ചെയ്യുക. വിദേശത്തുളള സുഹൃത്തുക്കളുമായുളള കത്തിടപാടുകള്‍ ഭാഗ്യദായകമായിരിക്കും.

മകരം:ഇന്ന് നിങ്ങൾ മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ മുഴുകി കഴിയണം. തൊഴിലിലും ബിസിനസ്സിലും അനുകൂല മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ എല്ലാ ശ്രമങ്ങളും ദൗത്യങ്ങളും നല്ല ഫലമുണ്ടാക്കും. അന്തസും പ്രശസ്‌തിയും വര്‍ധിക്കും. തൊഴിലില്‍ പ്രൊമോഷനും ഉയര്‍ച്ചയും ഉണ്ടാകാം. സുഹൃത്തുക്കളേയും ബന്ധുക്കളേയും കണ്ടുമുട്ടുന്നത് സന്തോഷം നല്‍കും. ഗൃഹാന്തരീക്ഷം സന്തോഷപ്രദവും പ്രകാശമാനവും ആയിരിക്കും. ഒരു ചെറിയ അപകടത്തിന് സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. ആരോഗ്യപ്രശ്‍നങ്ങളൊന്നുമുണ്ടാകില്ല.

കുംഭം:ഇന്ന് ചെലവുകള്‍ നിയന്ത്രണാതീതമായാല്‍ അതിന്‍റെ തിക്തഫലം നിങ്ങള്‍ അനുഭവിക്കേണ്ടി വരും. സാമ്പത്തികകാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുകയും വിഭവങ്ങള്‍ കൃത്യമായി നിശ്ചയിക്കപ്പെടുകയും ചെയ്‌താല്‍ ചെലവ് കുറച്ച് കൊണ്ടുവരുവാനും ആവശ്യമായ നിക്ഷേപങ്ങള്‍ നടത്താനും നിങ്ങൾക്ക് കഴിയും. പണം കടം കൊടുക്കാതിരിക്കുക. മറ്റുള്ളവര്‍ക്ക് വായ്‌പ ഗ്യാരണ്ടി നില്‍ക്കാതിരിക്കുക. മറ്റുളളവര്‍ കാരണം ചില അസുഖകരമായ സഹചര്യങ്ങളില്‍ നിങ്ങള്‍ കുടുങ്ങിപ്പോകാന്‍ ഇടയുണ്ട്. അതിനാല്‍ സൂക്ഷിക്കുക. ആരോഗ്യവും പണവും മനസമാധാനവും സംരക്ഷിക്കുക.

മീനം: ഇന്ന് നിങ്ങള്‍ സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, പ്രിയപ്പെട്ടവർക്കും ഏറ്റവും പ്രിയങ്കരനായിരിക്കും. പ്രിയപ്പെട്ടവരുമായുളള ബന്ധം ഫലപ്രദമാകാമെങ്കിലും നിങ്ങള്‍ അവര്‍ക്ക് ചെലവ് ചെയ്യേണ്ടിവരും. അവരുടെ സഹായം നിങ്ങള്‍ പ്രയോജനപ്പെടുത്തുന്നതുകൊണ്ട് ഇത് സ്വാഭാവികമാണ്. പുതിയ സൗഹൃദങ്ങള്‍ക്കും കൂട്ടായ്‌മകള്‍ക്കും സാധ്യതയുണ്ട്. അവ ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാം. കാൽപനികഭംഗിയാര്‍ന്ന ഒരു സ്ഥലത്തേക്ക് നിങ്ങളൊരു ഉല്ലാസയാത്ര പോകാന്‍ ഇടയുണ്ട്. വീട്ടില്‍നിന്നും, മക്കളില്‍ നിന്നും, വിദേശത്തുനിന്നും നല്ല വാര്‍ത്ത വന്നെത്താം. അല്ലെങ്കില്‍ ഓഫീസിലെ സുഖകരമായ അന്തരീക്ഷം നിങ്ങളെ സന്തോഷിപ്പിക്കാം. പെട്ടെന്നൊരു ഭാഗ്യം നിങ്ങളെ തേടിയെത്താം. പരോപകാര പ്രവര്‍ത്തനങ്ങളിലും ദീനദയാലുത്വത്തിലും നിങ്ങള്‍ താൽപ്പര്യം കാണിക്കും.

മേടം: നമ്മുടെ കഴിവുകളെ പൂർണമായും പുറത്തു കൊണ്ടുവരുന്നതിനായി ചിലപ്പോഴെല്ലാം മനപ്രയാസം അനുഭവിക്കുന്നത് വളരെ നല്ല കാര്യമാണ്. ഇന്ന് നിങ്ങൾ ജോലിയിൽ നിങ്ങളുടെ സഹപ്രവർത്തകരെയെല്ലാം കടത്തിവെട്ടും. എന്തുതന്നെയായാലും, നിങ്ങൾ വിചാരിക്കുന്ന തരത്തിലുള്ള ഫലങ്ങൾ ഉണ്ടാകണമെന്നില്ല. കാര്യങ്ങൾ നടക്കുന്നതിന് സമയം വേണ്ടിവരുമെന്നതുകാരണം നിങ്ങൾ കുറച്ചുകൂടി കാര്യങ്ങൾ മനസിലാക്കി ക്ഷമാപൂർവ്വം കാത്തിരിക്കണം.

ഇടവം: ഇന്ന് നിങ്ങൾക്ക് പ്രശ്‌നങ്ങളും കുരുക്കുകളുമൊക്കെ അഴിക്കാൻ സാധിക്കും. മറ്റാരുടെയെങ്കിലും കുറ്റത്തിന് നിങ്ങളെ ആരെങ്കിലും പഴിചാരിയെന്നും വരാം. ഉച്ചതിരിയുമ്പോഴേക്കും നിങ്ങളിൽ നിരാശയുണ്ടാകുകയും, ആത്മവിശ്വാസം നഷ്‌ടപ്പെടുകയും ചെയ്തേക്കാം. അവനവന്‍റെ ശക്തിക്കനുസരിച്ച് ജോലി ചെയ്യുക. നിങ്ങളുടെ ദൗർബല്യങ്ങൾ കണക്കിലെടുക്കാതിരിക്കുക.

മിഥുനം: ഇന്ന് നിങ്ങൾ കുടുംബാംഗങ്ങളുമായി സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും, മറ്റുപ്രശ്‌നങ്ങളെ കുറിച്ചും സംസാരിക്കും. മറ്റുള്ളവരോടുള്ള നിങ്ങളുടെ കരുതലുള്ള പെരുമാറ്റം മൂലം നിങ്ങൾക്ക് നല്ല രീതിയിൽ മറ്റുള്ളവരുടെ സ്നേഹവും, അംഗീകാരവും ലഭിക്കും.

കര്‍ക്കടകം: അടുത്ത സുഹൃത്തുക്കൾ നിങ്ങളുടെ മനോഭാവത്തിൽ ആകൃഷ്‌ടരാകും. നിങ്ങൾ അവരെ സന്തോഷിപ്പിക്കുന്നതിനായി ശ്രമിക്കുകയും വൈകുന്നേരം അവരോടൊപ്പം സന്തോഷകരമായി ഒരു വൈകുന്നേരം ചിലവഴിക്കുകയും ചെയ്യും. സ്നേഹവും, ഹൃദ്യമായ ബന്ധങ്ങളും വളരെക്കാലം നീണ്ടുനിൽക്കുകയും ഫലപ്രദമാകുകയും ചെയ്യും.

ABOUT THE AUTHOR

...view details