തീയതി:16-01-2024 ചൊവ്വ
വര്‍ഷം:ശുഭകൃത് ഉത്തരായനം
തിഥി: മകരം ശുക്ല ഷഷ്ടി
നക്ഷത്രം: പൂരൂരുട്ടാതി
അമൃതകാലം:12:34PM മുതല്‍ 02:00PM വരെ
വര്‍ജ്യം:06:15PM മുതല്‍ 07:50PM വരെ
ദുര്‍മുഹൂര്‍ത്തം:9.10AM മുതല്‍ 9:58AM വരെയും 12:22PM മുതല്‍ 01:10PM വരെയും
രാഹുകാലം: 03:27PM മുതല്‍ 04:54 PM വരെ
ഉദയം:06:46 AM
അസ്‌തമയം: 06:21 PM
ചിങ്ങം: ബുദ്ധിശൂന്യമായി പണം ചെലവഴിക്കുന്നതുകാരണം ഇന്ന് സാമ്പത്തിക ഞെരുക്കം അനുഭവിക്കും. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചെലവഴിക്കരുത്. ധാരാളിത്തം നിയന്ത്രിക്കണം(horoscope prediction Today).
കന്നി: ബിസിനസ്സ് രംഗത്തുനിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. പഴയ തെറ്റുകള്‍ മനസ്സിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും(Horoscope Today).
തുലാം:പഴയകാല അനുഭവങ്ങളിൽ നിന്ന് ഉജ്ജ്വലമായ ഭാവിയിലേക്കുള്ള കാര്യങ്ങൾ ഇന്ന് നിങ്ങൾ നേടും. ചില വിലകൂടിയ വസ്തുക്കളുടെ മേൽ കൂടുതൽ അധീനത ഉള്ളവനായിരിക്കും. പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സമ്മർദ്ദത്തിലാക്കും(star Prediction today).
വൃശ്ചികം: നല്ല ഭക്ഷണശീലവും തുടർച്ചയായ വ്യായാമവും കൊണ്ട് അമിതവണ്ണം മൂലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുക. ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ആരോഗ്യമുള്ള ഭക്ഷണം നിങ്ങളെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും.
ധനു:ജീവിതത്തിലുണ്ടായിട്ടുള്ള പല ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താൻ ശ്രമിക്കും. അതിന് വളരെ സമയമെടുക്കുമെങ്കിലും അവസാനം മതിയായ ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യും.
മകരം: അമിതമായ ജോലിഭാരം ബുദ്ധിമുട്ടിക്കും. ഒരു ലക്ഷ്യംവച്ച് ജോലി ചെയ്യുമ്പോൾ അതിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയുകയുമില്ല. അതിൽ വിജയിക്കുകയും ചെയ്യും.
കുംഭം: ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ജോലിയുടെ വേഗം പരമാവധി വർദ്ധിപ്പിച്ച് ക്രമമായി ചെയ്യാൻ ശ്രമിക്കുമെങ്കിലും ക്യത്യസമയത്ത് പൂർത്തീകരിക്കാൻ കഴിയാതെ വരും. പ്രതീക്ഷ കൈവിടാതിരിക്കുക. നാളെ ഒരു നല്ല ദിവസമായിരിക്കും. മാനസിക പിരിമുറുക്കം കുറയ്ക്കുക. വിനോദങ്ങളിൽ മുഴുകുന്നതിന് സമയം ചെലവഴിക്കുക.
മീനം: വലിയ ചെലവുകൾ വന്നേക്കാം. പക്ഷേ ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിൽ വേർതിരിച്ച് ചിന്തിക്കുമ്പോൾ അവയിൽ കൂടുതലും ഒഴിവാക്കാൻ സാധിക്കും. ഇന്ന് ചെറിയ പരിധിവച്ച് ശീലിക്കുന്നത്, നാളെ നല്ല സമ്പാദ്യത്തിന് കാരണമാകും.
മേടം: മീറ്റിങ്ങുകളും പദ്ധതികളും ജോലികളുമായി ഇന്നുമുഴുവൻ തിരക്കിലായിരിക്കും. മറ്റുള്ളവരുടെ ആശയദാരിദ്ര്യം മൂലം നിങ്ങളുടെ മനസ്സ് മടുക്കുകയും നിങ്ങൾ ക്ഷീണിതനാവുകയും ചെയ്യും. ഏതായാലും എല്ലാം അവസാനം ശുഭകരമായിത്തീരും.
ഇടവം: ഈ ദിവസം സന്തോഷം നൽകുന്നതായിരിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഊഷ്മളമായ സ്നേഹാന്തരീക്ഷം പകരുന്നതാണ്. പുതിയ ബന്ധുക്കളും പുതിയ സുഹൃത്തുക്കളും ബിസിനസിൽ അല്ലെങ്കിൽ തൊഴിലിൽ മേന്മ നൽകുന്നതാണ്. ഒരു ചെറിയ യാത്ര ഏറെ സന്തോഷം കൊണ്ടുവരും. ഈ ദിവസം എല്ലാ മേഖലകളിലും സന്തോഷം പ്രദാനം ചെയ്യുന്നതായിരിക്കും.
മിഥുനം: അവിശ്വസനീയമാംവിധം ലാഭമുണ്ടാകുന്ന സ്ഫോടനാത്മകമായ ഒരു ദിവസം ഇന്ന് കാത്തിരിക്കുന്നു. ജോലിയിൽ സ്ഥാനക്കയറ്റം മൂലം ചുമതലകൾ വർദ്ധിക്കുന്നതാണ്. വിജയവും സമ്പൽ സമൃദ്ധിയും തലയ്ക്ക് പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
കര്‍ക്കടകം : സ്ത്രീ സംബന്ധമായ സൗഭാഗ്യങ്ങൾ നിങ്ങൾക്ക് ഉണ്ടാകുന്നതായിരിക്കും. ഒരു ചെറിയ യാത്രയോ തീർഥാടനമോ ആസൂത്രണം ചെയ്യാം. ദിവസം മുഴുവനും മാനസികമായി ശാന്തനായിരിക്കാനും ശാരീരികമായി മികച്ച നിലയിലായിരിക്കാനും സാധ്യതയുണ്ട്. സുഹൃത്തുക്കളോടും സ്നേഹിതരോടും വളരെ സന്തോഷകരമായി ചെലവഴിക്കാൻ സാധ്യത കാണുന്നു.