ചിങ്ങം
അംഗീകാരത്തിലും, പ്രശംസയിലും മുങ്ങിക്കുളിക്കാൻ തയ്യാറായിക്കൊള്ളു. നിങ്ങള്‍ വളരെക്കാലമായി ആഗ്രഹിക്കുന്നതുപോലെ നിങ്ങളുടെ പ്രശംസനീയമായ ജോലിയും , ശ്രമങ്ങളും ഇന്ന് തിരിച്ചറിയപ്പെടും. ഇത് സാദ്ധ്യമാകുന്നത് നിങ്ങളുടെ പങ്കാളിയുടെയും, സഹപ്രവർത്തകരുടേയും നിങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരുടേയും കൂടി ശ്രമഫലമായിട്ടായിരിക്കും.പ്രത്യേകിച്ച് നിങ്ങളേറ്റെടുക്കുന്ന ഒരു പുതിയ ജോലിയാണെങ്കില്‍.
കന്നി
ഇന്ന് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല. ഇന്ന് നിങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. അമ്മയുടെ ശാരീരിക പ്രശ്നങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. വസ്തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ( വെള്ളത്തിനെ പേടി) നിങ്ങള്‍ക്ക് പ്രശ്നമായേക്കാം. സ്ത്രീകളുമായി ഇടപഴകുന്നത് ഒഴിവാക്കുക. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവക്കുക. പണച്ചെലവിന് സാധ്യത.
തുലാം
അവസാനിപ്പിക്കാതെ കിടന്നിരുന്ന എല്ലാ ജോലിയും തീർക്കാൻ നിങ്ങള്‍ക്ക് ഇന്ന് കഴിയും. ഇന്ന് നിങ്ങള്‍ എന്തു ചെയ്താലും അത് വളരെ ഭംഗിയായി ചെയ്യുന്നതിനും, നിങ്ങളുടെ കഴിവുകള്‍ക്ക് പ്രശംസ ലഭിക്കാനും സാധ്യതയുണ്ട്. ഈ കാലയളവ് മുഴുവനായി നിങ്ങള്‍ പ്രയോജനപ്പെടുത്തണം.
വൃശ്ചികം
ഇന്ന് സംസാരം കരുതലോടെ വേണം. നക്ഷത്രങ്ങള്‍ വീട്ടില്‍ നിങ്ങളുടെ അവസ്ഥ ബുദ്ധിമുട്ടുള്ളതാക്കി തീര്‍ക്കുന്നു. ഒരു നിസ്സാര പ്രശ്നത്തിന്‍റെ പേരില്‍ പോലും കുടുംബാംഗങ്ങള്‍ കലഹമുണ്ടാക്കാന്‍ വ്യഗ്രത കാണിക്കുന്നു. നിങ്ങളുടെ അന്തസ്സിമില്ലാത്ത സ്വഭാവം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ആരുടെയെങ്കിലും ഹൃദയത്തെ മുറിപ്പെടുത്താന്‍ നിങ്ങള്‍ കാരണമാകുകയും പിന്നീടതില്‍ ഖേദിക്കുകയും ചെയ്യും. അതുകൊണ്ട് ക്ഷമ ശീലമാക്കുക. പ്രതികൂലചിന്തകളെ നിങ്ങളുടെ മികച്ച പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാന്‍ അനുവദിക്കരുത്. അല്ലാത്ത പക്ഷം നിങ്ങളുടെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടാകും.
ധനു
ആരോഗ്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. ആസൂത്രണം ചെയ്ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തീര്‍ത്ഥാടനത്തിനും ഏറെ യോഗം കാണുന്നു. ഒരു ബന്ധുവീട്ടിലെ ശുഭകര്‍മമ്മത്തില്‍ പങ്കെടുക്കും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം ഏറെ സന്തുഷ്ടിയും സമാധാനവും നല്‍കും. ഇന്ന് പെരുമാറ്റം സ്ഥിരതയുള്ലതാകും. സാമൂഹ്യമായി പേരും പ്രശസ്തിയും വര്‍ധിക്കും.
മകരം
ഇന്ന് ഓരോ ചുമതലയിലും ശ്രദ്ധ വേണം. തൊഴില്‍രംഗത്ത് ആവശ്യമായ സഹായം ലഭിക്കും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ കൂടുതലാക്കും. ആരോഗ്യപ്രശ്‍നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. പുത്രന്മാരുമായോ ബന്ധുക്കളുമായോ കലഹമുണ്ടാകാം. ഇന്ന് വിജയമുണ്ടാവാന്‍ കഠിനാധ്വാനംതന്നെ വേണ്ടിവരും. ഉല്‍കണ്ഠ ബുദ്ധിമുട്ടിച്ചേക്കാം. അപകട സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കുക.