കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജൂണ്‍ 24 വ്യാഴം 2021) - ഇന്നത്തെ ഗ്രഹനില

നിങ്ങളുടെ ഇന്നത്തെ ദിവസം

horoscope  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ഗ്രഹനില  horoscope for the day 24 june
നിങ്ങളുടെ ഇന്ന്

By

Published : Jun 24, 2021, 4:58 AM IST

ചിങ്ങം

നിങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന കലാകാരനെ നക്ഷത്രങ്ങള്‍ ഇന്ന് പുറത്തുകൊണ്ടുവന്നേക്കാം. അതൊരിക്കലും ഒരു പിക്കാസോയോ അല്ലെങ്കിൽ റെംബ്രാംഡോ ഒന്നുമായിരിക്കില്ലെങ്കിലും, നിങ്ങളുടെ സൃഷ്ടി വളരെ വ്യത്യസ്ഥമായിരിക്കും. നിങ്ങളുടെ മികച്ച ആശയവിനിമയവും, പ്രസംഗ നൈപുണ്യവുമൊക്കെ ഉപയോഗപ്പെടുത്തി്കൊണ്ട് ചിലവഴിക്കുന്ന ഒരു ഉച്ചനേരം. ജോലിയിലാണെങ്കിൽ നിങ്ങളുടെ ഉത്സാഹവും ഊർജസ്വലതയും കൊണ്ട് മറ്റുള്ളവരുടെ വിമർശനങ്ങളെയൊക്കെ നിഷ്പ്രഭമാക്കും. നിങ്ങളുടെ പ്രവൃത്തിയാണ് നിങ്ങളുടെ വിമർശകർക്കുള്ള യഥാർഥ മറുപടി, അതുകൊണ്ട് അത് നന്നായി തന്നെ ചെയ്യുക.

കന്നി

ഒരു സാവധാനത്തിലുള്ള, തളർച്ചയുള്ള പ്രഭാതത്തിൽ നിന്നും ക്രമേണ മാറി വളരെ ആവേശഭരിതമായി ഒരു ദിവസമായിത്തീരും വൈകുന്നേരം. ഉച്ചതിരിഞ്ഞ് നിങ്ങള്‍ക്ക് ഒരു റോഡ് ബ്ലോക്ക് അനുഭവപ്പെട്ടേക്കാമെങ്കിലും, എല്ലാ പിരിമുറുക്കവും, നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള ഒരു വൈകുന്നേരത്തോടെ അലിഞ്ഞില്ലാതെയാകും.

തുലാം

അപ്രധാനമായ പ്രശ്നങ്ങള്‍ ഇന്ന് നിങ്ങളെ അലട്ടും. ഏതായാലും, നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും പ്രശ്നം തോന്നുന്നുവെങ്കിൽ അത് അവരോട് പറയണം, അവിടം മുതൽ അത് ഒരു പ്രശ്നമല്ലാതാകും. ബിസിനസ് പരമായി പല വഴിക്കുനിന്നും കുറച്ച് പണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

വൃശ്ചികം

നിങ്ങളെ ഞെട്ടിക്കുന്ന ഒരു ദിവസമാണ് നിങ്ങളുടെ മുന്നിലുള്ളത്. ദിവസത്തിന്‍റെ ആദ്യ ഭാഗം ദൈനംദിന കാര്യങ്ങളുമായി വളരെ വലിയ ഒരു മത്സരവുമായി പടവെട്ടി കടന്നു പോകും. എന്നാൽ ദിവസത്തിന്‍റെ രണ്ടാം പകുതിയിലാകട്ടെ നിങ്ങള്‍ പോകണമെന്ന് ഉദ്ദേശിക്കുന്ന ഒരു സോഷ്യല്‍ പാർട്ടിയില്‍ കേന്ദ്രബിന്ദുവായി മാറിയേക്കാം.

ധനു

നിങ്ങളുടെ ആ വിജയകരമായ ചിരിയുമായി നിങ്ങളങ്ങിനെ നടക്കുമ്പോള്‍ ആളുകള്‍ ബോധം കെട്ടു വീഴുന്നത് കണ്ടേക്കാം. നിങ്ങളുടെ കഴിവും അഭിരുചിയും കാരണം ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവർത്തകർ ലാഭം കൊയ്യും. ദിവസത്തിന്‍റെ അവസാനം, നിങ്ങളുടെ പ്രിയതമയോടൊപ്പം ചിലവഴിക്കാൻ ലഭിക്കുന്ന ആ ഗുണമുള്ള സമയം നിങ്ങളുടെ ഹൃദയതാളത്തിന്‍റെ വേഗം വർധിപ്പിച്ചേക്കാം.

മകരം

ജോലിസ്ഥലത്ത് വിവിധ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തുന്നതിലൂടെ തന്നെ നിങ്ങളുടെ ധാരാളം സമയം നഷ്ടപ്പെട്ടേക്കാം. കൂടാതെ മറ്റൊരു പ്രോജക്ടോ അല്ലെങ്കില് ഒരു ബിസിനസ് സംരംഭമോ ആരംഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാനുള്ള സാദ്ധ്യതയുമുണ്ട്. ഇപ്പോഴുള്ള ബിസിനസാകട്ടെ നിങ്ങളുടെ പ്രതീക്ഷയ്ക്കുമപ്പുറത്തേക്ക് പോകും,.

കുംഭം

മികവാണ് ഇന്നത്തെ പ്രധാനപ്പെട്ട വാക്ക്. അതെന്തുതന്നെയായാലും നിങ്ങളുടെ ശ്രദ്ധ ജോലിയിലായിരിക്കും അതിന്‍റെ ഫലത്തിലായിരിക്കില്ല. അതിമനോഹരമായ ഒരു നിമിഷം കാർഡുകള്‍ പറയുന്നില്ല. അതിനാൽ നിങ്ങള്‍ക്ക് ജോലിയിൽ തുടരാം. കുട്ടികള്‍ കരയുകയും, പങ്കാളി നിങ്ങളോട് ഒച്ച വയ്ക്കുകയും ചെയ്തേക്കാം എന്നാല് നിങ്ങള്‍ വെറുതെ കാലും നീട്ടിയിരുന്ന് വിശ്രമിക്കുക

മീനം

ഒരു പ്രയോജനപ്രദമായ, ഉല്‍പ്പാദനക്ഷമമായ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളിന്ന് പഴയ സുഹൃത്തുക്കളും, സഹപ്രവർത്തകരുമായി ഒരു കൂടിക്കാഴ്ചയ്ക്കു പോകുകയോ, അല്ലെങ്കിൽ ഞെട്ടിപ്പിച്ചുകൊണ്ട് നിങ്ങളുടെ പഴയ കാമുകിയെ അല്ലെങ്കിൽ കാമുകനെ കാണുകയും ചെയ്യും. ഇന്നത്തെ ദിവസം ആഘോഷത്തിന്‍റേതാണ് ആവുവോളം ആഘോഷിക്കുക.

മേടം

നിങ്ങൾ ഇന്ന് ആത്മീയതയുടെ സാധ്യത തുറന്നിരിക്കുന്നു. ഈ രീതിയിൽ, നിങ്ങൾ മുമ്പ് ചെയ്ത തെറ്റുകൾക്ക് ഉത്തരവാദിത്തമുണ്ടാകാം. അതിലുപരി, നിങ്ങളുടെ അയൽക്കാരുമായി നല്ല ബന്ധങ്ങളില്ല. ഇത് നിങ്ങളുടെ ഭാവി നേടുന്നതിനുള്ള അടിത്തറ നിലനിർത്താൻ സഹായിക്കും.

ഇടവം

ഒരു സാധാരണ ദിവസം. ഉച്ചതിരിഞ്ഞ് സമ്മർദവും നിറഞ്ഞുപോയേക്കാം. എന്നിരുന്നാലും, നിങ്ങളുടെ പ്രിയ സ്നേഹത്തിന്‍റെയും അടുത്തെത്തുമ്പോൾ വൈകുന്നേരം തികച്ചും വ്യത്യസ്തമായിരിക്കും.

മിഥുനം

ഇന്നത്തെ ദിവസം നിങ്ങള്‍ നിങ്ങളുടെ ഭക്ഷണ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുന്നതായിരിക്കും. നിങ്ങള്‍ ദിവസത്തിന്‍റെ അവസാനം ഒരു അഭിമുഖത്തിനു പോകുകയോ അല്ലെങ്കിൽ പുതിയ ഒരു ജോലി ആരംഭിക്കുകയോ ചെയ്യും. ജോലിയില്‍ നിങ്ങള്‍ക്ക് മുതിർന്നവരില്‍ നിന്നും പ്രോത്സാഹനവും, പ്രചോദനവും ലഭിക്കും. മറ്റുള്ളവരുമായുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക കാരണം നിങ്ങളുടെ ഗ്രഹനില വച്ച് വൈകാരിക സന്ദർഭങ്ങളില്‍ പൊട്ടിത്തെറിക്കുകയും, രംഗം വഷളാക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.

കര്‍ക്കിടകം

ദിവസത്തിന്‍റെ ആദ്യ ഭാഗത്തില്‍ നിങ്ങളുടെ പ്രകൃതം വെള്ളത്തില്‍ ഉപ്പ് ലയിച്ചു ചേരുന്നതുപോലെയായിരിക്കും. ഓഫീസിൽ ഇന്ന് ഒരു മോശമായ ദിവസമായിരിക്കുകയും അത് ഒരു ഡൈനാമിറ്റ് പോലെ നാശകാരകവുമായിരിക്കും. നിങ്ങളുടെ രക്തസമ്മർദ്ദം ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ധ്യാനം ശീലിക്കുക, എന്നാൽ ജോലിയിൽ അസ്വസ്ഥത കാണിക്കാൻ പാടില്ല. അനന്തരഫലങ്ങൾ നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ ഭീകരമായിരിക്കും. ട്രെക്കിംഗും അതുപോലുള്ള സാഹസിക വിനോദങ്ങളും നിങ്ങൾ പരീക്ഷിച്ചേക്കാം.

ABOUT THE AUTHOR

...view details