ചിങ്ങം :മറ്റുള്ളവരെ സഹായിക്കാൻ ഇന്ന് നിങ്ങൾ സന്നദ്ധനായിരിക്കും. എന്നാൽ നിങ്ങളുടെ പരിശ്രമത്തിൽ വിജയിക്കാൻ നിങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ല. ഒരു പക്ഷേ, ദിവസത്തിന്‍റെ പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടും. ഇന്ന് നിങ്ങൾക്ക് ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾ കഠിനമായി അധ്വാനിക്കണം.
കന്നി : നിങ്ങളുടെ ധൈര്യമുള്ള സ്വഭാവം ഇന്ന് എല്ലാവരേയും ആകർഷിക്കും. ഇന്ന് വലിയ ഒരു മത്സരത്തിനൊടുവിൽ നിങ്ങളുടെ ആന്തരിക വ്യക്തിത്വം നന്നായി മെച്ചപ്പെടും. ഇന്ന് വൈകുന്നേരം നിങ്ങളുടെ കുട്ടികളുടെ പഴയ വസ്‌തുക്കൾ നിങ്ങളിൽ ഒരു പുഞ്ചിരി ഉണർത്തും.
തുലാം : അവസാനം ഇന്നത്തെ ദിവസം നിങ്ങളുടെ പ്രേമഭാജനത്തെ നിങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ നിങ്ങൾ തയ്യാറാകും. നിങ്ങളുടെ ജീവിതപങ്കാളിയെ ആകർഷിക്കാനായി നിങ്ങളുടെ രൂപഭാവങ്ങൾ മെച്ചപ്പെടുത്തും. നിങ്ങളുടെ പഴയ സന്തോഷം നിറഞ്ഞ ഓർമ്മകൾ പ്രിയപ്പെട്ടവരോട് പങ്കുവെക്കുകയും വികാരപരമായി കൂടുതൽ അവരോട് അടുക്കാൻ ശ്രമിക്കുകയും ചെയ്യും.
വൃശ്ചികം :ഇന്ന് നിങ്ങളുടെ പങ്കാളിയോട് നേരിൽ സംസാരിക്കാതെ കണ്ണുകൾകൊണ്ട് ഒരായിരം വാക്കുകൾ നിങ്ങൾ സംസാരിക്കും. നിങ്ങളുടെ ജോലിയിലുള്ള കഴിവും വൈദഗ്ധ്യവും നിങ്ങളുടെമേലാധികാരികളുടെ ശ്രദ്ധ ആകർഷിക്കുകയും അവരുടെ പ്രോത്സാഹനം പിടിച്ച് പറ്റുകയും ചെയ്യും. ഈ സമയം നിങ്ങളുടെ വിജയത്തിന്റെ കീർത്തി പരക്കും.
ധനു :ഇന്ന് നിങ്ങൾ ഒരു യാത്രക്കായി തയ്യാറെടുത്തുകൊള്ളൂ. പണം നിങ്ങളെ ഇന്ന് ഈ ലോകം ചുറ്റിക്കും. ഇന്ന് നിങ്ങൾ പ്രധാന്യം നൽകേണ്ടത് സാമ്പത്തിക കാര്യങ്ങൾക്കാണ്. വൈകുന്നേരം ഇരുന്ന് വിശ്രമിച്ചോളു. നിങ്ങളുടെ വിജയത്തിന്റെ കീർത്തി എങ്ങും പരക്കും.
മകരം : നിങ്ങളുടെ മുൻഗണനാപട്ടികയിൽ നിങ്ങൾ ജോലിക്ക് കുടുംബത്തേക്കാൾ സ്ഥാനം നൽകിയിട്ടുണ്ടാകും. ജീവിത പങ്കാളിയിൽ നിന്ന് ''ശ്രദ്ധക്കുറവ് '' എന്ന പരാതി ഇന്ന് നിങ്ങൾക്ക് കേൾക്കേണ്ടി വരും. ഇന്ന് നിങ്ങൾ അവരെ നിരാശപ്പെടുത്താതെ പ്രേമപൂർവ്വം അവരുമൊത്ത് ഒരൂ യാത്ര പോകും. ഔദ്യോഗികമായി നിങ്ങളുടെ ബോസ്സിന്‍റെ പ്രശംസ പിടിച്ചുപറ്റുകയും നിങ്ങളുടെ എതിരാളികളുടെ മുന്നിൽ തിളങ്ങുകയും ചെയ്യും. നിങ്ങളുടെ നേട്ടങ്ങളുടെ ശക്തി പരീക്ഷിച്ച് അറിയേണ്ടതാണ്.
കുംഭം :നിങ്ങളുടെ ജീവിതത്തിൽ സുഹ്യത്തുക്കളുടെ പ്രാധാന്യം ഇന്ന് നിങ്ങൾ മനസിലാക്കുകയും അവരുമായി ബന്ധം പുനസ്ഥാപിക്കാൻ പുറപ്പെടുകയും ചെയ്യും. നിങ്ങളുടെ വാക്‌ചാതുര്യം നിങ്ങളെ ജോലിയിൽ സഹായിക്കും. എതിരാളികൾ പോലും നിങ്ങളുടെ കഴിവിനെ പ്രശംസിക്കുകയും ചെയ്യും. ഈ കഴിവ് നിങ്ങളുടെ വീട്ടിൽ അത്ഭുതങ്ങൾ സൃഷ്‌ടിക്കുകയും നിങ്ങളുടെ പ്രേമഭാജനത്തിനെ വളരെയധികം പ്രീതിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
മീനം : നിങ്ങളുടെ സംശയങ്ങളെല്ലാം ദൂരീകരിച്ചുകൊണ്ടായിരിക്കും ഇന്നത്തെ ദിവസം ആരംഭിക്കുന്നത്. ഇന്ന് നിങ്ങൾ ഉന്മേഷവാനും ഉത്സാഹിയുമായി കാണപ്പെടുകയും നിങ്ങളുടെ പ്രശ്‌നങ്ങളെയെല്ലാം നിഷ്പ്രയാസം തരണം ചെയ്യുകയും ചെയ്യും. നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് സുവ്യക്തമായ പരിഹാരം കാണാൻ സാധിക്കുകയും അത് പ്രാവർത്തികമാക്കാൻ തുടങ്ങുകയും ചെയ്യും. എന്നാൽ നിങ്ങൾ നല്ലതുപോലെ ചിന്തിച്ചും, സൂക്ഷിച്ചും വേണം പുതിയകാര്യങ്ങൾ തുടങ്ങുവാൻ.
മേടം :വികാരങ്ങൾ നിങ്ങൾക്ക് മുന്നിൽ ഇന്ന് തടസ്സം സൃഷ്‌ടിക്കും. അങ്ങനെ കാര്യങ്ങൾ തെറ്റായി പോകുമ്പോൾ നിങ്ങൾ അസ്വസ്ഥനാകും. നിങ്ങളിന്ന് കാര്യങ്ങളുടെ നല്ല വശം മാത്രം കാണുകയും ഒരു നല്ല ജീവിതം തന്നതിന് ദൈവത്തോട് നന്ദി പറയുകയും ചെയ്യും.
ഇടവം : വ്യവസ്ഥാപിതവും ആചാരപരവുമായ എല്ലാ കാര്യങ്ങളേയും നൂതനമായ മർഗ്ഗങ്ങൾ ഉപയോഗിച്ച് വെല്ലുവിളിക്കാനും അവയുടെ മേൽ വിജയം നേടാനും നിങ്ങൾക്കിന്ന് സാധിക്കും. ഇന്ന് ഉച്ചയ്ക്ക് നിങ്ങളുടെ ബോസിന്‍റെ ശകാരം കേൾക്കാൻ സാധ്യതയുണ്ട്. അതിനാൽ സൂക്ഷിക്കുക. വൈകുന്നേരം നിങ്ങളുടെ ബലഹീനതകളെ ശക്തിയാക്കിമാറ്റാനുള്ള ചുറ്റുപാട് നിങ്ങൾക്കുണ്ടാകും.
മിഥുനം : ഇന്ന് നിങ്ങൾക്ക് ജോലിയിൽ സമ്മര്‍ദ്ദം നേരിട്ടേക്കാം. എന്നാൽ ദിനാവസാനത്തോടെ നിങ്ങളുടെ ജീവിതപങ്കാളിയുടെ നിര്‍ബന്ധത്താല്‍ ജോലിയിലെ സമ്മര്‍ദ്ദം ഉപേക്ഷിക്കാന്‍ നിങ്ങൾ തയ്യാറാവും. ബിസിനസ്സ്, വീട്, വിനോദം എന്നിവയോടനുബന്ധിച്ച കാര്യങ്ങൾക്കെല്ലാം വേണ്ടവിധം സമയം കണ്ടെത്തുന്നതില്‍ നിങ്ങൾ ഒരു വിദഗ്‌ധനാണ്. ഇന്ന് കുറച്ച് വൈകിയാണെങ്കിലും നിങ്ങളുടെ പ്രാർഥനയ്ക്ക് ഫലം കാണും.
കര്‍ക്കടകം : ഇന്ന് നിങ്ങളുടെ ഗൃഹപരമായ കാര്യങ്ങള്‍ക്ക് വേണ്ടി മുഴുവൻ ദിവസവും ചെലവഴിക്കുകയും നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യും. അതിനായി നിങ്ങൾ പ്രത്യേക ശ്രദ്ധ കൊടുക്കും. ഇന്ന് മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കൂടി നിങ്ങൾക്ക് സാധിക്കും.