റാഞ്ചി:രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. ജാർഖണ്ഡിലെ നദന്ദ് ഗ്രാമത്തിലാണ് സംഭവം. രാം പ്രസാദ് സാവോ എന്നയാളാണ് ഗർഭിണിയായ മകൾ ഖുഷിയെ കൊലപ്പെടുത്തിയത്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
വീണ്ടും ദുരഭിമാനക്കൊല; ഗർഭിണിയായ മകളെ കൊലപ്പെടുത്തി പിതാവ് - ദുരഭിമാനക്കൊല
രാം പ്രസാദ് സാവോ എന്നയാളാണ് മകൾ ഖുഷിയെ കൊലപ്പെടുത്തിയത്.
Also read: ഐടി മന്ത്രിയുടെ പ്രസ്‌താവന കീറിയെറിഞ്ഞ തൃണമൂല്‍ എംപിക്ക് സസ്പെന്‍ഷന്‍
ഇയാൾ തന്‍റെ ഭാര്യയെയും മകളെയും പുതുതായി വാങ്ങിയ സ്ഥലം കാണിക്കാന്‍ ക്ഷണിക്കുകയായിരുന്നു. തുടർന്ന് ഭാര്യയെയും മകളെയും ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം സാവോ ഭർത്താവിനെ ഉപേക്ഷിക്കാൻ മകളോട് ആവശ്യപ്പെട്ടു. അച്ഛനും മകളും തമ്മിൽ വാക്കുതർക്കമുണ്ടായപ്പോൾ പ്രകോപിതനായ സാവോ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. ഒരു വർഷം മുമ്പാണ് യുവതി വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് യുവതി വിവാഹം ചെയ്തത്. ജാർഖണ്ഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി ഒളിവിലാണ്.