ജയ്‌പൂർ:കൊവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. ഏപ്രിൽ 22 മുതൽ ജൂൺ ആറ് വരെ എല്ലാ സർക്കാർ-സ്വകാര്യ സ്‌കൂളുകൾക്കും അവധിയായിരിക്കും.
രാജസ്ഥാനിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു - രാജസ്ഥാനിൽ സ്‌കൂളുകൾക്ക് അവധി
ഏപ്രിൽ 22 മുതൽ ജൂൺ ആറ് വരെ എല്ലാ സർക്കാർ-സ്വകാര്യ സ്‌കൂളുകൾക്കും അവധി.
രാജസ്ഥാനിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അധ്യാപകർക്ക് ജില്ലാ കലക്‌ടറുടെയോ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്‍റെയോ അനുമതി ലഭിച്ചാൽ മാത്രം അവധിയിൽ പ്രവേശിക്കാം. അടിയന്തര സാഹചര്യങ്ങളിൽ സേവനം നൽകാൻ എല്ലാ അധ്യാപകരും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്. വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോതാസ്ര ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.