കേരളം

kerala

ETV Bharat / bharat

രതി-മന്മഥനെ ചിരിപ്പിക്കുന്നവർക്ക് പാരിതോഷികം; ഹാവേരിയിലെ വ്യത്യസ്‌ത ഹോളി ആഘോഷം

എന്നാൽ സിനിമയിലെ സംഭാഷണങ്ങളും മിമിക്രിയും പാട്ടും നൃത്തവുമൊക്കെ അവതരിപ്പിച്ചിട്ടുംകഴിഞ്ഞ 10 വർഷമായി ഇവരെ ആർക്കും ചിരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

Different Holi celebration in Karnataka's Haveri  MAKE Rati-Manmatha laugh  It was going on since 10 years  two persons dressed as Rati-Manmatha  Made to sit on a special platform  രതി മന്മഥനെ ചിരിപ്പിക്കുന്നവർക്ക് പാരിതോഷികം  ഹാവേരി ഹോളി ആഘോഷം
ഹാവേരിയിലെ വ്യത്യസ്‌ത ഹോളി ആഘോഷം

By

Published : Mar 19, 2022, 10:19 AM IST

ഹാവേരി(കർണാടക):നിറങ്ങൾ പുരട്ടിയും മറ്റ് ആഘോഷങ്ങളോടെയുമാണ് സാധാരണ ഹോളി ആഘോഷിക്കാറുള്ളത്. എന്നാൽ കർണാടകയിലെ ഹാവേരി ജില്ലയിൽ വളരെ അസാധാരണമായ രീതിയിലാണ് കഴിഞ്ഞ 10 വർഷമായി ഹോളി ആഘോഷങ്ങൾ നടക്കുന്നത്. രതി- മന്മഥരെ(ദേവി ദേവന്മാരായി വേഷമിട്ടവർ) ചിരിപ്പിക്കുക എന്നതാണ് മത്സരം.

മത്സരത്തിൽ പങ്കെടുക്കാൻ ധാരാളം ആളുകളാണ് എത്തുന്നത്. മത്സര പ്രകാരം രതി-മന്മഥ വേഷം ധരിച്ച രണ്ടുപേരെ പ്രത്യേകമായി തയാറാക്കിയ വേദിയിൽ ഇരുത്തും. മത്സരത്തിൽ പങ്കെടുക്കുന്ന ആളുകൾ അവരെ ചിരിപ്പിക്കണം. ചിരിപ്പിക്കുന്നവർക്ക് പ്രതിഫലവുമുണ്ട്.

എന്നാൽ സിനിമയിലെ സംഭാഷണങ്ങളും മിമിക്രിയും പാട്ടും നൃത്തവുമൊക്കെ അവതരിപ്പിച്ചിട്ടുംകഴിഞ്ഞ 10 വർഷമായി ഇവരെ ആർക്കും ചിരിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നത് വിചിത്രം. രതി-മന്മഥയെ ബെംഗളൂരുവിൽ എത്തിച്ച് ചിരിപ്പിക്കാനും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

10 വർഷമായി സിമിക്കേരി ഗൂരണ്ണയും ബെംഗളൂരുവിലെ ട്രാൻസ്‌ജെൻഡർ തനുശ്രീയുമാണ് മന്മഥയും രതിയുമായി വേഷമിടുന്നത്.

Also Read: തൊടുപുഴയിൽ മകനെയും കുടുംബത്തെയും അച്ഛൻ തീ വച്ചു കൊന്നു

ABOUT THE AUTHOR

...view details