കിഷ്ത്വാർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിൽ സേനാംഗങ്ങളും സിആർപിഎഫ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പ്രവർത്തനത്തിൽ ഒരു ഹിസ്‌ബുൾ മുജാഹിദീൻ ഭീകരൻ പിടിയിൽ. ഇയാൾക്കെതിരെ ജമ്മു പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
ജമ്മുവിൽ ഹിസ്‌ബുൾ മുജാഹിദീൻ ഭീകരൻ അറസ്റ്റിൽ - magazine with 30 rounds
സേനാംഗങ്ങളും സിആർപിഎഫ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പ്രവർത്തനത്തിൽ മുസാമിൽ ഹുസൈൻ ഷാ എന്ന ഭീകരനെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് ഒരു ഗ്രനേഡ്, 30 റൗണ്ട് മാഗസിൻ എന്നിവ കണ്ടെടുത്തു.
ജമ്മുവിൽ ഹിസ്‌ബുൾ മുജാഹിദ്ദീൻ ഭീകരൻ അറസ്റ്റിൽ
വെള്ളിയാഴ്‌ച പതിമഹല്ല പൽമാറിലെ കുൽന വനമേഖലയിൽ നിന്നാണ് മുസാമിൽ ഹുസൈൻ ഷാ എന്ന ഭീകരനെ ജമ്മു പൊലീസ് അറസ്റ്റ് ചെയ്‌തത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ ഭീകരസംഘടനയായ ഹിസ്‌ബുൾ മുജാഹിദ്ദീനിൽ അംഗമാകുന്നത്. ഇയാളുടെ പക്കൽ നിന്ന് ഒരു ഗ്രനേഡ്, 30 റൗണ്ട് മാഗസിൻ എന്നിവ കണ്ടെടുത്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായും ജമ്മു പൊലീസ് അറിയിച്ചു.
ALSO READ:ജമ്മു കശ്‌മീരിലെ സോപ്പോറിലെ മാർക്കറ്റിൽ ഗ്രനേഡ് ആക്രമണം