ദിസ്‌പുർ:ലൗ ജിഹാദ് എന്നാൽ മുസ്ലീം ഹിന്ദുവിനെ വഞ്ചിക്കുക എന്നത് മാത്രമല്ലെന്നും ഹിന്ദുക്കൾക്കിടയിലും ഇത് സംഭവിക്കാമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഹിന്ദു ആണ്‍കുട്ടി കള്ളങ്ങൾ നിരത്തി ഒരു ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചാൽ അതും ലൗ ജിഹാദാണെന്നും ഇതിനെതിരെ മന്ത്രിസഭ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
ഒരു ഹിന്ദു പെൺകുട്ടിയോട് കള്ളം പറയുന്ന ഹിന്ദു ആൺകുട്ടിയും ജിഹാദാണ്. ലൗ ജിഹാദിനെതിരെ ഞങ്ങൾ ഒരു നിയമം കൊണ്ടുവരും. ഹിന്ദുത്വത്തിനും ജീവിതരീതിക്കും 5,000 വർഷം പഴക്കമുണ്ട്. ഒട്ടുമിക്ക മതങ്ങളുടെയും അനുയായികൾ ഹിന്ദുക്കളുടെ പിൻഗാമികളാണ്, ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.