ബണ്ട്വാല(കര്‍ണാടക): വ്യത്യസ്‌ത മതങ്ങളില്‍പ്പെട്ട യുവതി യുവാക്കളുടെ ഒരുമിച്ചുള്ള ബസ് യാത്ര തടഞ്ഞ് ഹിന്ദു സംഘടന പ്രവര്‍ത്തകര്‍. കല്ലടക്കയ്‌ക്കടുത്തുള്ള ദസകോടി ദേശീയപാത 75ലാണ് സംഭവം. മംഗളൂരുവില്‍ നിന്ന് ബംഗളൂരുവിലേക്ക് ഒരു യുവതി മറ്റൊരു മതത്തില്‍പ്പെട്ട യുവാവിനോടൊപ്പം സ്ലീപ്പര്‍ ബസില്‍ യാത്രചെയ്യുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഒരു ഹിന്ദു സംഘടനയില്‍പ്പെട്ട പ്രവര്‍ത്തകര്‍ ബസ് തടയാനായി കാത്ത് നിന്നത്.
വ്യത്യസ്‌തമതത്തില്‍പ്പെട്ട യുവതി യുവാക്കളുടെ ബസ് യാത്ര തടഞ്ഞ് ഹിന്ദു സംഘടന - ഹിന്ദുസംഘടന യുവതി യുവാക്കളെ തടഞ്ഞത്
കര്‍ണാടകയിലെ ദസകോടിയിലാണ് സംഭവം
ദസകോടി
യാത്ര തടഞ്ഞതിനെ തുടര്‍ന്ന് യുവതി ഹിന്ദു പ്രവര്‍ത്തകരുമായി തട്ടിക്കയറി. തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തുകയായിരുന്നു. യുവതിയെ രക്ഷിതാക്കളോടൊപ്പം പൊലീസ് വിടുകയായിരുന്നു.