ബെംഗളൂരു :ഹിജാബ് - കാവി ഷാള്‍ വിവാദത്തില്‍ ബെംഗളൂരു നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടാഴ്‌ചത്തോക്ക് കൂടുതല്‍ നിയന്ത്രണം. കോളജുകള്‍, സ്‌കൂളുകൾ എന്നിവയ്‌ക്ക് സമീപം ഒത്തുചേരലുകൾ അനുവദിക്കില്ല. പ്രതിഷേധങ്ങൾക്കും വിലക്ക് ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗേറ്റിൽ നിന്ന് 200 മീറ്റർ ചുറ്റളവ് വരെ ഇവ പാടില്ല. ഫെബ്രുവരി 22 വരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്ന് ഔദ്യോഗിക ഉത്തരവിൽ ബെംഗളൂരു പൊലീസ് കമ്മിഷണര്‍ കമൽ പന്ത്, ഐ.പി.എസ് പറഞ്ഞു. ഹിജാബ് - കാവി ഷാള്‍ വിവാദത്തിലെ സംഭവവികാസങ്ങളെക്കുറിച്ചും ഉത്തരവില്‍ പൊലീസ് സൂചിപ്പിക്കുന്നു.