അമരോഹ:ഉത്തര്‍ പ്രദേശില്‍ അതിവേഗ ട്രെയിന്‍ ഇടിച്ച് ചത്ത പുള്ളിപ്പുലിയുടെ ജഡം പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് നടപടി സ്വീകരിച്ചത്. അമരോഹ ജില്ലയിലെ കൈല്‍സ റെയില്‍വേ സ്റ്റേഷന് സമീപം ഇന്നലെ രാവിലെയോടെയായിരുന്നു പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്
ഉത്തര്‍പ്രദേശില്‍ അതിവേഗ ട്രെയിന്‍ തട്ടി പുള്ളിപ്പുലി ചത്തു
അമരോഹ ജില്ലയിലെ കൈല്‍സ റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്നാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
റെയില്‍ ട്രാക്കിലൂടെ കടന്ന് പോയ ഒരു ഗ്രാമമുഖ്യനാണ് പുള്ളിപുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹം വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും തുടര്‍ന്നെത്തിയ വനപാലകര്‍ ചേര്‍ന്നാണ് പുലിയുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കൊണ്ട് പോയത്.
പ്രദേശത്ത് നേരത്തെയും പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും അപകടങ്ങളോ, നാശ നഷ്‌ടങ്ങളൊ ഒന്നും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പുലിയെ കണ്ടത്തിയത് സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി വളര്‍ത്തിയിട്ടുണ്ട്.