വാഷിംഗ്‌ടണ്‍: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ പണപ്പെരുപ്പം വര്‍ധിച്ചുവെന്ന് ഐ എം എഫ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച 8.2 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാലിത് 0.8 ശതമാനം കുറഞ്ഞിരിക്കുകയാണെന്നാണ് ഐ എം എഫിന്‍റെ വിലയിരുത്തല്‍. റഷ്യ-യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് എണ്ണ വിലയിലുണ്ടായ കുതിച്ചു ചാട്ടമാണ് ഇന്ത്യയിലെ പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണമായത്.
രാജ്യത്തെ ഇത്തരം വളര്‍ച്ച സാധ്യതകള്‍ ഇല്ലാതാക്കുന്നതിനും ബലഹീനതകള്‍ പരിഹരിക്കുന്നതിനും നടപടികള്‍ ആവശ്യമാണെന്നും മുതിര്‍ന്ന ഐ എം എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യയിലെ പണപ്പെരുപ്പം തൊഴില്‍ വിപണിയിലും ഭൂവിപണിയിലും മികച്ച വിദ്യാഭ്യാസ മേഖലകളിലും പ്രതികൂലമായി ബാധിക്കുന്നുണ്ട്. റഷ്യ -യുക്രൈന്‍ യുദ്ധം ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും.