കേരളം

kerala

ETV Bharat / bharat

High Courts on Margadarsi Chit Funds case 'പരിശോധനകള്‍ കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവരുത്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതികള്‍

Andhra Pradesh and Telangana High Courts on Margadarsi Chit Funds case: മാർഗദർശി കേസിൽ വാർത്താസമ്മേളനം നടത്തേണ്ട സാഹചര്യം എന്തായിരുന്നുവെന്നും സിഐഡിയോട് കോടതി ആരാഞ്ഞിരുന്നു

High Courts on Margadarsi Chit Funds case  Margadarsi Chit Funds case  Margadarsi Chit Funds  High Courts  Telangana High Court  Andhra Pradesh High Court  Telangana and Andhra Pradesh High Courts  CID in Margadarsi Chit Funds case  കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍  ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവരുത്  നിര്‍ദേശങ്ങളുമായി ഹൈക്കോടതികള്‍  മാർഗദർശി കേസ്  മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട്  മാര്‍ഗദര്‍ശി  ആന്ധ്രാപ്രദേശ് ഹൈക്കോടതി  ഹൈക്കോടതി  കോടതി  സിഐഡി
High Courts on Margadarsi Chit Funds case

By ETV Bharat Kerala Team

Published : Aug 23, 2023, 6:25 PM IST

Updated : Aug 23, 2023, 10:31 PM IST

ഹൈദരാബാദ്: മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട് (Margadarsi Chit Fund) ഓഫിസുകളില്‍ പരിശോധന നടത്തുന്നത് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവുമായി ആന്ധ്രാപ്രദേശ് ഹൈക്കോടതി (Andhra Pradesh High Court). പരിശോധനകള്‍ നടക്കുന്നുവെങ്കില്‍ ചട്ടം 46 എ പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

മറ്റൊരു കേസില്‍ മാര്‍ഗദര്‍ശി കേസിന്‍റെ വിശദാംശങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്ന് തെലങ്കാന ഹൈക്കോടതി (Telangana High Court) ആന്ധ്രാപ്രദേശ് സിഐഡിയോട് (CID) വാക്കാൽ നിർദേശം നൽകിയിട്ടുണ്ട്. മാർഗദർശി കേസിൽ വാർത്താസമ്മേളനം നടത്തേണ്ട സാഹചര്യം എന്തായിരുന്നുവെന്നും സിഐഡിയോട് കോടതി ആരാഞ്ഞിരുന്നു. അതേസമയം തെലങ്കാന ഹൈക്കോടതി കേസ് പരിഗണിക്കുന്നത് അടുത്ത മാസം 12 ലേക്ക് മാറ്റി.

Also Read: എപി സിഐഡിയുടെ ആരോപണങ്ങളില്‍ പ്രതികരിച്ച് മാര്‍ഗദര്‍ശി; ലക്ഷ്യം സാമ്പത്തികമായി തളര്‍ത്തല്‍

സിഐഡിക്ക് മുമ്പ് സുപ്രീംകോടതിയിലും തിരിച്ചടി:മാര്‍ഗദര്‍ശി ചിട്ടി ഫണ്ട് കേസില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരിന് അടുത്തിടെ സുപ്രീംകോടതിയിലും തിരിച്ചടി നേരിട്ടിരുന്നു. കേസില്‍ മാര്‍ഗദര്‍ശി ചിട്ടി ഫണ്ട് കമ്പനി ഉടമകളായ റാമോജി റാവുവിനും ശൈലജ കിരോണിനുമെതിരെ കര്‍ശനമായ നടപടികളെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആന്ധ്ര സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്. മാത്രമല്ല കേസില്‍ തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകളില്‍ ഇടപെടാനും സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.

കൂടാതെ സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് സ്‌പെഷ്യല്‍ ലീവ് പെറ്റീഷനുകളും കോടതി തള്ളുകയും ചെയ്‌തു. ആന്ധ്രാപ്രദേശ് സിഐഡി എടുത്ത തെലങ്കാന ഹൈക്കോടതിയുടെ നിയമപരമായ അധികാര പരിധി ചോദ്യം ചെയ്‌ത ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ആയിരുന്നു കോടതി ഹര്‍ജികള്‍ തള്ളിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തെലങ്കാന ഹൈക്കോടതിയിൽ തന്നെ തീർപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.

തള്ളുന്നതാണ് നല്ലതെന്ന് കോടതി: നിയമപരമായ അധികാര പരിധിയാണ് കേസിലെ പ്രധാന വിഷയമെന്നും അതുകൊണ്ടുതന്നെ ഇടക്കാല ഉത്തരവുകള്‍ ചോദ്യം ചെയ്‌തുള്ള ഹര്‍ജികള്‍ തള്ളുന്നതാണ് നല്ലതെന്നാണ് തങ്ങള്‍ കരുതുന്നതായും ജസ്‌റ്റിസ് ജെ.കെ മഹേശ്വരി, ജസ്‌റ്റിസ് കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. ഹര്‍ജിയിലെ കാര്യങ്ങള്‍ പരിഗണിച്ച് ഹൈക്കോടതി തന്നെ ഉചിതമായ നടപടി എടുക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ബെഞ്ച് അറിയിക്കുകയും ചെയ്‌തു.

പ്രത്യേക സാഹചര്യങ്ങള്‍ ഉണ്ടാവുന്ന പക്ഷം പരാതിക്കാരായ ആന്ധ്രാപ്രദേശ് സര്‍ക്കാരിന് ഈ കോടതിയിലേക്ക് വരാമെന്നും ഈ സമയത്ത് അധികാരപരിധിയെ ചോദ്യം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. അതേസമയം നിലവിലെ സാഹചര്യത്തില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ ഹര്‍ജി നിഷ്‌ഫലമാണെന്നും കോടതി വ്യക്തമാക്കി.

ഇതുപോലുള്ള കേസുകളില്‍ ഉണ്ടാവാറുള്ള നോട്ടിസുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അങ്ങനെ നോട്ടിസുകളുണ്ടെങ്കില്‍ തങ്ങള്‍ വാദം കേള്‍ക്കാമെന്നും ജസ്‌റ്റിസ് മഹേശ്വരി ഹര്‍ജിക്കാരെ അറിയിച്ചു. ഇതോടെ കേസിലെ എല്ലാ പ്രതികള്‍ക്കും നോട്ടിസ് അയക്കാമെന്ന് ആന്ധ്ര സര്‍ക്കാരിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിങ് വ്യക്തമാക്കി. എന്നാല്‍ ഈ സമയം ഇടപെട്ട ജസ്‌റ്റിസ് മഹേശ്വരി ട്രാന്‍സ്‌ഫര്‍ പെറ്റീഷന്‍ തീര്‍പ്പുകല്‍പ്പിക്കാതെ മാറ്റാമെന്നും ഇടക്കാല ഉത്തരവിലുള്ള അവശേഷിക്കുന്ന രണ്ട് ഹര്‍ജികളിലേക്ക് കടക്കാമെന്നും അറിയിക്കുകയായിരുന്നു.

Last Updated : Aug 23, 2023, 10:31 PM IST

ABOUT THE AUTHOR

...view details